School Land | 'തളങ്കര ഗവ. മുസ്ലീം ഹയര്‍ സെകൻഡറി സ്‌കൂളിന്റെ 3.98 ഏകര്‍ സ്ഥലം സമീപവാസികളും വ്യവസായികളും വര്‍ഷങ്ങളായി കയ്യേറുന്നു'; വിദ്യാലയത്തിന്റെ പേരിലാക്കാൻ ബാലാവകാശ കമീഷന്‍ ഉത്തരവ്; എല്ലാ സര്‍കാര്‍ സ്‌കൂളുകളുടെയും ഭൂമി അളന്ന് തിട്ടപ്പെടുത്താനും നിർദേശം
Jun 30, 2023, 21:47 IST
കാസർകോട്: (www.kasargodvartha.com) തളങ്കര ഗവ. മുസ്ലീം ഹയര്‍ സെകൻഡറി സ്‌കൂളിന്റെ 3.98 ഏകര്‍ സ്ഥലം സമീപവാസികളും വ്യവസായികളും വര്‍ഷങ്ങളായി കയ്യേറിക്കൊണ്ടിരിക്കുന്നുവെന്ന പരാതിയിൽ ബാലാവകാശ കമീഷന്‍ ഇടപെടൽ. സ്‌കൂള്‍ വക വസ്തു ലഭ്യമായ രേഖകളുടെ അടിസ്ഥാനത്തില്‍ റവന്യൂരേഖകളില്‍ മാറ്റങ്ങള്‍ വരുത്തി സ്‌കൂളിന്റേതാക്കാനുള്ള നടപടി സ്വീകരിക്കാനും കയ്യേറ്റങ്ങള്‍ ഒഴിവാക്കി സ്‌കൂളിന്റെ സ്ഥലം അളന്ന് തിട്ടപ്പെടുത്തി അതിര്‍ത്തി നിര്‍ണയിക്കാനും പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപല്‍ സെക്രടറി, ഡയറക്ടര്‍, റവന്യൂ വകുപ്പ് പ്രിന്‍സിപല്‍ സെക്രടറി, കാസര്‍കോട് ജില്ലാ കലക്ടര്‍, തഹസില്‍ദാര്‍, മുന്‍സിപല്‍ സെക്രടറി, താലൂക് സര്‍വേയര്‍, തളങ്കര വിലേജ് ഓഫീസര്‍ തുടങ്ങിയവര്‍ക്ക് കമീഷന്‍ നിര്‍ദേശം നല്‍കി.
1946ല്‍ സ്‌കൂളിന് പള്ളി കമിറ്റി ദാനാധാരമായി നല്‍കിയ ഭൂമി സ്‌കൂളിന്റേതായി മാറ്റുന്നതിന് റവന്യൂ അധികൃതര്‍ നടപടി സ്വീകരിക്കാത്തത് കയ്യേറ്റങ്ങള്‍ നടക്കാന്‍ കാരണമായതായി കമീഷന്‍ നിരീക്ഷിച്ചു. ഉത്തരവിന്മേല്‍ സ്വീകരിച്ച നടപടി റിപോർട് 2012ലെ കേരള സംസ്ഥാന ബാലാവകാശ സംരക്ഷണ കമീഷന്‍ ചട്ടം 45 പ്രകാരം മൂന്ന് മാസത്തിനകം സമര്‍പ്പിക്കാനും നിര്‍ദേശിച്ചു.
'സര്‍കാര്‍ സ്‌കൂളുകളുടെ ഭൂമി അളന്ന് തിട്ടപ്പെടുത്തണം'
സംസ്ഥാനത്തെ മുഴുവന്‍ സര്‍കാര്‍ സ്‌കൂളുകളുടെയും ഭൂമി അളന്ന് തിട്ടപ്പെടുത്താനും വ്യക്തമായ രേഖകള്‍ തയ്യാറാക്കി സൂക്ഷിക്കാനും ബാലാവകാശ കമീഷന്‍ ഉത്തരവായി. സംസ്ഥാനത്തെ പല വിദ്യാലയങ്ങളുടെയും വസ്തു സംബന്ധമായ രേഖകള്‍ സ്‌കൂള്‍ അധികൃതരുടെയോ വിദ്യാഭ്യാസ വകുപ്പിന്റെയോ കൈവശമില്ലെന്ന് കമീഷന്‍ കണ്ടെത്തിയ സാഹചര്യത്തിലാണ് അംഗങ്ങളായ പി പി ശ്യാമളാദേവി, സി വിജയകുമാര്‍ എന്നിവരുടെ ഡിവിഷന്‍ ബെഞ്ച് ഉത്തരവ് പുറപ്പെടുവിച്ചത്.
Keywords: News, Kasaragod, Kerala, Thalangara, Child Rights Commission, School Land, Land of all government schools should be measured and registered; Child Rights Commission.
< !- START disable copy paste -->