city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

AIIMS | കാസർകോട്ട് എയിംസ് വരുമോ? കോവിഡ് മൂർച്ഛിച്ച കാലത്ത് ചികിത്സ കിട്ടാതെ വലഞ്ഞ ജില്ല പ്രതീക്ഷ കൈവിടുന്നില്ല

ന്യൂഡെൽഹി: (www.kasargodvartha.com) കേരളത്തിന് ഓൾ ഇൻഡ്യ ഇൻസ്റ്റിറ്റ്യൂട് ഓഫ് മെഡികൽ സയൻസസ് (AIMS) അനുവദിക്കുന്ന കാര്യത്തിൽ മൂന്ന് മാസത്തിനകം അനുകൂല തീരുമാനം ഉണ്ടാകുമെന്ന് കേരള സർകാരിന്റെ പ്രത്യേക പ്രതിനിധി കെ വി തോമസ് കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യയുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെ വ്യക്തമാക്കിയ സാഹചര്യത്തിൽ പ്രതീക്ഷയോടെ കാസർകോട് ജില്ലയും. കോഴിക്കോട്‌ കിനാലൂരിൽ എയിംസ്‌ സ്ഥാപിക്കണമെന്നാണ്‌ സംസ്ഥാനത്തിന്റെ ശുപാർശയെങ്കിലും അന്തിമ തീരുമാനം എടുക്കേണ്ടത് കേന്ദ്ര സർകാരാണ്. ശക്തമായ സമ്മർദത്തിന്റെ ഫലമായി അനുകൂല തീരുമാനം ഉണ്ടാവുമെന്നാണ് കാസർകോട്ടെ ജനങ്ങൾ പ്രതീക്ഷിക്കുന്നത്.

AIIMS | കാസർകോട്ട് എയിംസ് വരുമോ? കോവിഡ് മൂർച്ഛിച്ച കാലത്ത് ചികിത്സ കിട്ടാതെ വലഞ്ഞ ജില്ല പ്രതീക്ഷ കൈവിടുന്നില്ല

അതിനിടെ കാസർകോട്ട് എയിംസ് സ്ഥാപിക്കണമെന്ന് കേന്ദ്രമന്ത്രിക്ക് നൽകിയ കത്തിൽ കെ വി തോമസ് ആവശ്യപ്പെട്ടിരുന്നതായും എന്നാലത് പിന്നീട് തിരുത്തിയതായും ഇത് ആശയക്കുഴപ്പം സൃഷ്ടിച്ചുവെന്നും മലയാള മനോരമയും മാതൃഭൂമിയും മാധ്യമവും അടക്കമുള്ള മാധ്യമങ്ങൾ റിപോർട് ചെയ്തു. എന്നാൽ ദേശാഭിമാനി കാസർകോടിന്റെ കാര്യം പറയുന്നില്ല. കത്ത് ചർചയായതോടെ, നേരത്തേയുണ്ടായിരുന്ന ആവശ്യമാണിതെന്നും സംസ്ഥാന സർകാർ കിനാലൂർ നിശ്ചയിച്ചതായും കെ വി തോമസ് വിശദീകരിച്ചു. കിനാലൂരിൽ സാമൂഹികാഘാത പഠനം നടത്തി സ്ഥലം കൈമാറ്റ നടപടികളിലേക്ക് സംസ്ഥാന സർകാർ കടക്കുകയും ചെയ്തിരിക്കുകയാണ്.

AIIMS | കാസർകോട്ട് എയിംസ് വരുമോ? കോവിഡ് മൂർച്ഛിച്ച കാലത്ത് ചികിത്സ കിട്ടാതെ വലഞ്ഞ ജില്ല പ്രതീക്ഷ കൈവിടുന്നില്ല

അതേസമയം, ആരോഗ്യ മേഖലയിൽ ഏറെ പിന്നാക്കം നൽകുന്ന കാസർകോട്ട് എയിംസ് സ്ഥാപിക്കണമെന്ന സമ്മർദം ശക്തമാണ്. ഇതിനായി ജില്ലയിൽ സമരപരിപാടികളും നടന്നുവരികയാണ്. കര്‍ണാടക, കേരളം, ഹരിയാന എന്നീ മൂന്ന് സംസ്ഥാനങ്ങളാണ് എയിംസിനായി കേന്ദ്രത്തിൽ സമ്മർദം ശക്തമാക്കിയിരിക്കുന്നത്. രാജ്യത്ത് നിലവില്‍ 19 സ്ഥലങ്ങളിലാണ് എയിംസ് ഇപ്പോൾ പ്രവര്‍ത്തിക്കുന്നത്. സ്ഥലവും ഭൗതിക സാഹചര്യങ്ങളുമുള്ള കാസർകോട്ട് എയിംസ് സ്ഥാപിക്കണമെന്നാണ് ജില്ലയിൽ നിന്നുയരുന്ന ആവശ്യം.

AIIMS | കാസർകോട്ട് എയിംസ് വരുമോ? കോവിഡ് മൂർച്ഛിച്ച കാലത്ത് ചികിത്സ കിട്ടാതെ വലഞ്ഞ ജില്ല പ്രതീക്ഷ കൈവിടുന്നില്ല

ആരോഗ്യരംഗത്തെ കേരളീയാവസ്ഥ ലോക നിലാവാരത്തിനും മേലെയാണെന്ന് മേനി നടിക്കുമ്പോൾ കാസർകോട്ടെ അവസ്ഥ പരിതാപകരമാണ്. വിദഗ്ധ ചികിത്സയ്ക്കായി അയൽ സംസ്ഥാനത്തെയോ ജില്ലകളെയോ ആശ്രയിക്കേണ്ടി വരുന്നു. കോവിഡ് മൂർച്ഛിച്ച കാലത്ത് കർണാടക അതിർത്തി അടച്ചത് മൂലം വിദഗ്ധ ചികിത്സ കിട്ടാതെ 20 ലധികം പേരാണ് കാസർകോട്ട് മരിച്ചത്. എൻഡോസൾഫാൻ ദുരന്തത്തിന്റെ ഫലമായി ഇപ്പോഴും കുട്ടികൾ ജനതിക വൈകല്യങ്ങളോടെയും രോഗമെന്തന്നറിയാത്ത അവസ്ഥയിലും പിറക്കുന്നുണ്ടെന്ന് ജനങ്ങൾ ചൂണ്ടിക്കാട്ടുന്നു. ഇതിനെല്ലാം പരിഹാരം കാണാൻ പ്രധാനപ്പെട്ട മാർഗം ജില്ലയ്ക്ക് എയിംസ് അനുവദിക്കുക എന്നതു തന്നെയാണെന്നാണ് രാഷ്ട്രീയ ഭേദമന്യേ ഉയരുന്ന ആവശ്യം.

Keywords: News, Kasaragod, KV Thoma, Mansukh L Mandaviya, AIIMS, Health, KV Thomas meets Mansukh L Mandaviya on AIIMS to Kerala.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia