city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

KSFE Agents | മാനജ്മെന്റിന്റെ തൊഴിലാളി വിരുദ്ധ നിലപാട് അവസാനിപ്പിക്കണമെന്ന് കെ എസ് എഫ് ഇ ഏജന്റ് അസോസിയേഷന്‍

കാസര്‍കോട്: (KasargodVartha) കെ എസ് എഫ് ഇ മാനജ്മെന്റിന്റെ തൊഴിലാളി വിരുദ്ധ നിലപാട് അവസാനിപ്പിക്കണമെന്ന് കെ എസ് എഫ് ഇ ഏജന്റ് അസോസിയേഷന്‍ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. കേരളത്തിലെ പൊതു മേഖലയിലെ ഏറ്റവും വലിയ ധനകാര്യ സ്ഥാപനമായ കെ എസ് എഫ് ഇ സ്ഥാപനത്തിന്റെ ആണിക്കല്ലായ 5000 ത്തോളം വരുന്ന ഏജന്റുമാരുടെ കമീഷന്‍ വെട്ടിക്കുറച്ച് കൊണ്ട് പുറത്തിറക്കിയ സര്‍കുലര്‍ റദ്ദ് ചെയ്യണമെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു.
       
KSFE Agents | മാനജ്മെന്റിന്റെ തൊഴിലാളി വിരുദ്ധ നിലപാട് അവസാനിപ്പിക്കണമെന്ന് കെ എസ് എഫ് ഇ ഏജന്റ് അസോസിയേഷന്‍

പുതിയ കാലത്തിനനുസരിച്ച് ഡിജിറ്റലായി പണമടക്കാന്‍ അനുവദിക്കുക, ആളെ ചേര്‍ത്താല്‍ ഒരുമാസം കഴിഞ്ഞെങ്കിലും കമീഷന്‍ തരിക തുടങ്ങിയ ആവശ്യങ്ങള്‍ അടങ്ങിയ അവകാശപത്രിക അംഗീകരിക്കുന്നതുവരെ പുതിയ വരിക്കാരെ ചേര്‍ക്കാതെ കഴിഞ്ഞ 20 ദിവസമായി സമരത്തിലാണ് സംഘടനയെന്നു ഇനിയും പരിഹരിക്കാത്ത പക്ഷം ശക്തമായ പ്രത്യക്ഷ സമരത്തിന് രംഗത്തിറങ്ങുമെന്നും ഭാരവാഹികള്‍ അറിയിച്ചു. വാര്‍ത്താസമ്മേളനത്തില്‍ ജില്ലാ പ്രസിഡണ്ട് ജ്യോതി പവിത്രന്‍, സെക്രടറി കെ ജെ ജോസ്, രാധാകൃഷണന്‍ നായര്‍ വി എന്നിവര്‍ സംബന്ധിച്ചു.



Keywords: KSFE Agents, Malayalam News, Crime, Kerala News, Kasaragod News, Press Meet, KSFE Agents Association wants management's anti-worker stand to end.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia