city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Grey Hair | ഒരുപിടി കറിവേപ്പിലയും വെളിച്ചെണ്ണയും മാത്രം മതി; അകാലനര അകറ്റാന്‍ ഇതാ ഒരു പൊടിക്കൈ; ചിരട്ട വലിച്ചെറിയാന്‍ വരട്ടെ, നാചുറല്‍ ഹെയര്‍ ഡൈയും തയ്യാറാക്കാം!

കൊച്ചി: (KasargodVartha) പുറത്തിറങ്ങുമ്പോള്‍ ചിലപ്പോഴൊക്കെ നര വന്ന മുടി പ്രായം തോന്നിക്കുന്നുവെന്ന ഒരു തടസ്സമാണ്. പ്രത്യേകിച്ച് നരച്ചമുടി (Grey Hair) പ്രായാധിക്യത്തിന്റെ ആദ്യലക്ഷണമാണെന്ന് കണക്കാക്കപ്പെടുമ്പോള്‍ വയസ് ആകാത്തവര്‍ക്കും അതൊരു സങ്കടം തന്നെയാണ്. മധ്യവയസെത്തുമ്പോള്‍ വരുമെന്ന് കരുതിയ നരച്ച തലമുടി ചെറുപ്രായത്തില്‍ തന്നെ പ്രത്യക്ഷപ്പെടുന്നത് ഏതൊരാളെയും മനസ്സിനെ മടുപ്പിക്കുന്ന കാഴ്ചയായിരിക്കും.

പലരും ഇത് ഒളിച്ച് വെയ്ക്കാന്‍ അത് പിഴുതു കളയാറ് പതിവുണ്ട്. എന്നാല്‍ ഇത്തരത്തിലൂടെ നിങ്ങളുടെ ഹെയര്‍ ഫോളിക്കിളുകള്‍ക്ക് കേടുപാടുകള്‍ സംഭവിക്കാന്‍ മാത്രമേ കാരണമാകുന്നുള്ളൂവെന്നും ഇത് കഷണ്ടി (Bald) വരാനുള്ള സാധ്യത വര്‍ധിപ്പിക്കുമെന്നും വിദഗ്ധര്‍ പറയുന്നു.

ഒരു തവണ നരച്ച മുടി വന്നുകഴിഞ്ഞാല്‍ യഥാര്‍ത്ഥത്തില്‍ ആ മുടിയിഴകള്‍ പഴയപടിയാക്കാനാകില്ല. പകരം നരച്ച നിറത്തിന്റെ എക്സ്പോണന്‍ഷ്യല്‍ വളര്‍ച്ച (Exponential growth) നിയന്ത്രിക്കാന്‍ ചില അടിസ്ഥാന നടപടികള്‍ സ്വീകരിക്കാവുന്നതാണ്. ലോകമെമ്പാടുമുള്ള പല രാജ്യങ്ങളിലും, നരച്ച നിറം തടയാനായി വിപുലമായ ഡെര്‍മറ്റോളജികല്‍ ചികിത്സകള്‍ (Dermatological treatments) ലേസര്‍ സാങ്കേതികവിദ്യകള്‍ തുടങ്ങിയവ ഉപയോഗിക്കുന്നു. ചികിത്സകള്‍ തിരഞ്ഞെടുക്കുന്നതിന് മുമ്പ്, തീര്‍ച്ചയായും മെഡികല്‍ വിദഗ്ധരുമായും ട്രൈകോളജിസ്റ്റുകളുമായും (Trichologists) നിര്‍ദേശങ്ങള്‍ സ്വീകരിക്കേണ്ടതാണ്.

അതേസമയം, വിവിധ ആയുര്‍വേദ ചികിത്സകളും മരുന്നുകളും അകാലനരയ്ക്ക് ലഭ്യമാണെന്ന് ആരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. എന്നാല്‍ സ്വയമേ ഇവ പരീക്ഷിക്കുന്നതിന് മുമ്പ് ആദ്യം ഒരു പ്രൊഫഷണലുമായി ബന്ധപ്പെടണം. ഒരു ആയുര്‍വേദ ഡോക്ടര്‍മാറുമായി സമഗ്രമായ കൂടിയാലോചനകള്‍ക്ക് ശേഷം മാത്രം ഇതും നിങ്ങള്‍ തിരഞ്ഞെടുക്കാം.

ജീവിതശൈലികളില്‍നിന്നും ഒരുപരിധിവരെ അകാല നരയെ ചെറുക്കാന്‍ പോഷകങ്ങള്‍ നിറഞ്ഞ ശരിയായ ഭക്ഷണക്രമം മുടിയുടെ അകാല നരയ്ക്കെതിരെ പോരാടുന്നതിന് സഹായം ചെയ്യും. വിറ്റാമിന്‍ ബി 12 യുടെ കുറവ് മുടിയുടെ കനം കുറയ്ക്കുന്നതിനും വരള്‍ച്ചയ്ക്കും കാരണമാകും. അതിനാല്‍ തന്നെ കോഴിയിറച്ചി, മുട്ട, പാല്‍, വാല്‍നട് (Walnuts), ബ്രൊകോളി (Broccoli), സീഫുഡ് (Seafood) എന്നിവ ഭക്ഷണത്തില്‍ ഉള്‍പെടുത്തുക. ബ്ലൂബെറി നിങ്ങളുടെ ശരീരത്തില്‍ കൂടുതല്‍ വിറ്റാമിന്‍ ബി 12 (Vitamin B 12) നല്‍കുന്നതിനു സഹായിക്കും. കൂടാതെ കോപര്‍, സിങ്ക് തുടങ്ങിയ ഘടകങ്ങളും അവയില്‍ അടങ്ങിയിട്ടുണ്ട്. ആവശ്യമെങ്കില്‍, ഡോക്ടറെ സമീപിച്ച് അഭിപ്രായം ചോദിച്ച ശേഷം വിറ്റാമിന്‍ ബി 12 സപ്ലിമെന്റുകള്‍ കഴിക്കാം.

കൂടാതെ ഫോളിക് ആസിഡിന്റെ (Folic Acid) കുറവും നരയ്ക്ക് കാരണമാകുമെന്ന് പറയുന്നുണ്ട്. അതുകൊണ്ട് ഇലക്കറികള്‍ നിങ്ങളുടെ ഭക്ഷണത്തിന്റെ ഭാഗമാക്കി മാറ്റുക. ചീര, കോളിഫ്‌ലവര്‍ എന്നിവ ഫോളിക് ആസിഡ് ധാരാളമായി അടങ്ങിയിരിക്കുന്ന ചില പച്ചക്കറികളാണ്.

അകാല നരയുടെ പ്രധാന കാരണങ്ങളില്‍ ചിലത്

1. വിറ്റാമിന്‍ ബി 12 ന്റെ കുറവുണ്ടെങ്കില്‍ അകാല നര സംഭവിക്കുന്നു. ഇന്നത്തെ മാറിയ ജീവിത ശൈലിയുമായി ബന്ധപ്പെട്ട് മിക്കവാറും ആളുകളില്‍ 30-കളില്‍ എത്തുമ്പോള്‍ തന്നെ മുടിക്കു നിറം നല്‍കുന്ന പിഗ് മെന്റ കോശങ്ങളുടെ ശേഷി ദുര്‍ബലമാകുമെന്നും, അതിന്റെ ഫലമായി നരയുടെ ലക്ഷണങ്ങള്‍ ഉണ്ടാകുമെന്നും ഗവേഷണങ്ങള്‍ പറയുന്നു.

2. മതിയായ പോഷകാഹാരം നാം കഴിക്കുന്ന ഭക്ഷണങ്ങളില്‍ നിന്ന് ലഭിച്ചില്ലെങ്കില്‍ നിങ്ങള്‍ക്ക് ആരോഗ്യമുള്ള ചര്‍മ്മവും കാണാനഴകുള്ള തലമുടിയും ലഭിക്കില്ല. വിറ്റാമിനുകളുടെയും ധാതുക്കളുടെയും കുറവുള്ള ഭക്ഷണക്രമം നേരത്തെയുള്ള നരയ്ക്ക് കാരണമാകും.

3. പുകവലി അകാല നരയ്ക്ക് കാരണമാകുമെന്ന് സൂചിപ്പിക്കുന്ന നിരവധി പഠനങ്ങള്‍ ഉണ്ടായിട്ടുണ്ട്. അമിതമായ പുകവലി ശീലം നിയന്ത്രിക്കേണ്ടതുണ്ട്.

4. കൂടാതെ, മുടിയുടെ അകാല നരയ്ക്ക് പാരമ്പര്യവുമായി ഏറ്റവും അടുത്ത ബന്ധമുണ്ടെന്ന് വിദഗ്ധര്‍ പറയുന്നു. അതുകൊണ്ടുതന്നെ നിങ്ങളുടെ മാതാപിതാക്കളെയും പൂര്‍വികരുടെ ജനിതക ശാസ്ത്രം അടിസ്ഥാനമാക്കിയായിരിക്കും നിങ്ങള്‍ക്കും ഇതിന്റെ ലക്ഷണങ്ങള്‍ ഉണ്ടാവുക. ചെറുപ്പത്തില്‍ തന്നെ നിങ്ങളുടെ മാതാപിതാക്കള്‍ക്ക് ഇത്തരം അകാല നരയുടെ ലക്ഷണങ്ങള്‍ നേരിട്ടിട്ടുണ്ടെങ്കില്‍, നിങ്ങള്‍ക്കും അകാലനരയ്ക്ക് സാധ്യത വളരെ കൂടുതലാണ്.

5. തൈറോയ്ഡ് (Thyroid) തകരാറുകള്‍, അനീമിയ തുടങ്ങിയ ആരോഗ്യപ്രശ്‌നങ്ങള്‍ ഉള്ളവരില്‍ അകാല നരയുടെ ലക്ഷണങ്ങള്‍ നേരത്തെതന്നെ പ്രകടമാകാന്‍ സാധ്യതയുണ്ട്.

അകാല നരയെ നേരിടാന്‍ ചില വീട്ടുവൈദ്യങ്ങള്‍ ഇതാ:

1. കറിവേപ്പിലയും വെളിച്ചെണ്ണയും

വെളിച്ചെണ്ണ ഒരു മികച്ച കണ്ടീഷണറും മുടിയുടെ വളര്‍ച്ചയ്ക്ക് ഏറ്റവും സഹായം ചെയ്യുന്നതുമാണ്. കേടായ മുടിയുടെ പോഷണത്തിന് ആവശ്യമായ പ്രോടീനുകളെ ഇത് നല്‍കുന്നു. ഒരു പിടി കറിവേപ്പില എടുത്ത് ഒരു കപ് വെളിച്ചെണ്ണയില്‍ ആറ് മുതല്‍ എട്ട് മിനിറ്റ് വരെ തിളപ്പിക്കുക. ഇത് തണുക്കാന്‍ അനുവദിച്ച ശേഷം ഈ മിശ്രിതം ഉപയോഗിച്ച് നിങ്ങളുടെ തലയോട്ടിയില്‍ പതിവായി മസാജ് ചെയ്യുക.

2. സവാള - നാരങ്ങ നീര് ഹെയര്‍ പാക്

സവാള അരച്ചെടുത്ത് ഇതിലേക്ക് നാരങ്ങാനീരും കലര്‍ത്തി ഇത് നിങ്ങളുടെ തലയോട്ടിയിലും മുടിയിലും പുരട്ടുക. ഇത് 30 മിനിറ്റ് സൂക്ഷിച്ച ശേഷം വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് കഴുകുക.

3. മൈലാഞ്ചി - മുട്ട ഹെയര്‍ പാക്

പ്രകൃതിദത്തമായി മുടിക്ക് നിറം നല്‍കുന്നതിന് പുറമെ, അകാല നരയെ തടയാനും മൈലാഞ്ചിക്ക് കഴിയും. രണ്ട്‌ ടേബിള്‍സ്പൂണ്‍ മൈലാഞ്ചി പൊടിയില്‍ ഒരു മുട്ട പൊട്ടിച്ചു ചേര്‍ക്കുക. ഒരു ടേബിള്‍ സ്പൂണ്‍ തൈര് കൂടി ചേര്‍ത്ത് നന്നായി ഇളക്കുക. മുടിയിഴകളിലും വേരുകളിലും ഈ പേസ്റ്റ് പുരട്ടുക. മുടിക്ക് പോഷണം നല്‍കിക്കൊണ്ട് അകാല നര തടയാന്‍ ഇത് സഹായം ചെയ്യും

4. കടുകെണ്ണ

മുടി കറുപ്പിക്കാനും ഈ എണ്ണ സഹായം ചെയ്യും. 2-3 ടേബിള്‍സ്പൂണ്‍ ഓര്‍ഗാനിക് കടുകെണ്ണ ചെറുതായി ചൂടാക്കി മുടിയിലും തലയോട്ടിയും നന്നായി മസാജ് ചെയ്യുക. ഒട്ടിപ്പിടിക്കാന്‍ സാധ്യതയുള്ളതിനാല്‍ ഷവര്‍ തൊപ്പി കൊണ്ട് മൂടുക. ഒരു രാത്രി മുഴുവന്‍ സൂക്ഷിച്ച ശേഷം ഇത് കഴുകുക. ഭക്ഷണത്തില്‍ കടുകെണ്ണ ഉള്‍പെടുത്തുന്നതും നരച്ച മുടിയെ പ്രതിരോധിക്കാന്‍ നല്ലതാണ്.

കറിവേപ്പിലയും ചിരട്ടയും ഉപയോഗപ്പെടുത്തി നരച്ച മുടി കറുപ്പിക്കാനായി നാചുറല്‍ ഹെയര്‍ ഡൈ:

ചിരട്ട നാലു മുതല്‍ അഞ്ചെണ്ണം വരെ, കറിവേപ്പില ഒരുപിടി നന്നായി കഴുകി വൃത്തിയാക്കി ഉണക്കിയെടുത്തത്, ആവണക്കെണ്ണ ഒരു ടീസ്പൂണ്‍ ഇത്രയും സാധനങ്ങളാണ് വേണ്ടത്. ആദ്യം തന്നെ കഴുകി വൃത്തിയാക്കി വെച്ച കറിവേപ്പിലയും ചിരട്ടയും വെള്ളമൊന്നും ഇല്ലാതെ ഇരിക്കാനായി കുറച്ചുനേരം വെയിലത്ത് വെച്ച് ഉണക്കിയെടുക്കണം.


Grey Hair | ഒരുപിടി കറിവേപ്പിലയും വെളിച്ചെണ്ണയും മാത്രം മതി; അകാലനര അകറ്റാന്‍ ഇതാ ഒരു പൊടിക്കൈ; ചിരട്ട വലിച്ചെറിയാന്‍ വരട്ടെ, നാചുറല്‍ ഹെയര്‍ ഡൈയും തയ്യാറാക്കാം!

 

ശേഷം എടുത്തുവച്ച കറിവേപ്പില ചിരട്ടയുടെ അകത്തേക്ക് ഇട്ട് ഒരു തിരി അതിനകത്ത് കത്തിച്ചു വയ്ക്കുക. തിരി കെടാതിരിക്കാന്‍ മറ്റൊരു ചിരട്ട കൂടി അതിലേക്ക് അടച്ച് വയ്ക്കാവുന്നതാണ്. ചിരട്ടയും കറിവേപ്പിലയും മുഴുവനായി കത്തി ചൂടാറിയ ശേഷം അത് ഒരു മിക്‌സിയുടെ ജാറിലേക്ക് ഇടുക. മിക്‌സിയുടെ ജാറിലിട്ട് ചിരട്ടയുടെ പൊടി നല്ലതുപോലെ പൊടിച്ചെടുക്കുക. അടി കട്ടിയുള്ള ഒരു ചീനച്ചട്ടിയിലേക്ക് പൊടിച്ചു വെച്ച പൊടി ഇടുക.

അതിലേക്ക് ആവണക്കെണ്ണ കൂടി ചേര്‍ത്ത് നല്ലതുപോലെ മിക്‌സ് ചെയ്യുക. ഈയൊരു കൂട്ട് ഒരു രാത്രി മുഴുവന്‍ റസ്റ്റ് ചെയ്യാനായി മാറ്റിവയ്ക്കാവുന്നതാണ്. ചിരട്ട കരിക്കുമ്പോള്‍ കൂടുതല്‍ പൊടി ലഭിക്കുകയാണെങ്കില്‍ ബാക്കി ഒരു കുപ്പിയിലിട്ട് സൂക്ഷിച്ച് വയ്ക്കാവുന്നതാണ്. പിറ്റേദിവസം ഈയൊരു ഹെയര്‍ പാക് തലയില്‍ അപ്ലൈ ചെയ്ത് കുറച്ചുനേരം വച്ച ശേഷം കഴുകി കളയാവുന്നതാണ്.

Keywords: News, Kerala, Kerala-News Top-Headlines, Lifestyle, Lifestyle-News, Curry Leaves, White Hair / Grey Hair, Recipes, Benefits, Ayurveda, Coconut Oil, Home, Remedy, Treat, Simple, natural, Tips, Premature-Graying, Dye, Kochi: Simple natural remedies to treat gray hair at home.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia