മികച്ച വിജയം നേടിയ വിദ്യാർഥികളെ കെഎംസിസി അൽ- ഐൻ കാസർകോട് ജില്ലാ കമിറ്റി അനുമോദിച്ചു; മുസ്ലിം ലീഗിൻ്റെ വിദ്യാഭ്യാസ കർമ പദ്ധതിക്ക് കരുത്ത് പകർന്നത് കെഎംസിസിയെന്ന് സിടി അഹ്‌മദ് അലി
Feb 27, 2021, 21:32 IST
കാസർകോട്: (www.kasargodvartha.com 27.02.2021) പ്രവാസലോകത്തെ ഏറ്റവും വലിയ ജീവകാരുണ്യ സംഘടനയായ കെഎംസിസിയുടെ അൽ - ഐൻ കാസർകോട് ജില്ലാ കമിറ്റി, വിദ്യാഭ്യാസ മേഖലയിൽ പുതുതലമുറയെ പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി സംഘടിപ്പിച്ച അകാഡമിക് എക്സലന്റ് അവാർഡ് വിതരണവും അനുമോദന പരിപാടിയും പ്രൗഢമായി. ജില്ലയിൽ മികച്ച വിജയം കരസ്ഥമാക്കിയ വിദ്യാർഥികളെ അനുമോദിച്ചു. മുസ്ലിം ലീഗ് സംസ്ഥാന ട്രഷറർ സിടി അഹ്‌മദ് അലി പരിപാടി ഉദ്ഘാടനം ചെയ്തു. മെച്ചപ്പെട്ട വിദ്യാഭ്യാസം നൽകി സാമൂഹ്യ മുന്നേറ്റത്തിന് സമുദായത്തെ പ്രാപ്തമാക്കിയ മുസ്ലിം ലീഗിന്റെ കർമ പദ്ധതിക്ക് കരുത്ത് പകരുന്നതിൽ കെഎംസിസി യുടെ പങ്ക് നിസ്തുലമാണെന്ന് അദ്ദേഹം പറഞ്ഞു.
മികച്ച പ്രവർത്തനങ്ങൾ കാഴ്ച വെക്കുന്ന ഖാലിദ് ബിലാൽ പാശയുടെ നേതൃത്വത്തിലുള്ള കെഎംസിസി അൽ- ഐൻ കാസർകോട് ജില്ലാ കമിറ്റിയെ നേതാക്കൾ പ്രശംസിച്ചു.
മികച്ച പ്രവർത്തനങ്ങൾ കാഴ്ച വെക്കുന്ന ഖാലിദ് ബിലാൽ പാശയുടെ നേതൃത്വത്തിലുള്ള കെഎംസിസി അൽ- ഐൻ കാസർകോട് ജില്ലാ കമിറ്റിയെ നേതാക്കൾ പ്രശംസിച്ചു.
ഐപിഎസ് നേടിയ ശഹീൻ ഖാദർ, പി എച് ഡി നേടിയ ഡോ. ശബാന അബൂബകർ, ഡോ. റുക്‌സാന, ഡോ. ശരീഫ് പൊവ്വൽ, ജെ എൻ യു വിദ്യാർഥികളായ ഹസൻ ശുഹൈബ്, മുഹമ്മദ് ശുഹൈബ്, എം എ മലയാളം ഒന്നാം റാങ്ക് ജേതാവ് ആയിശത് ഹസൂറ, 600 ൽ പരം ഓൺലൈൻ കോഴ്‌സുകൾ ചെയ്ത ഫാത്വിമത് ശംന, ഇംഗ്ലീഷ് കവിയിത്രി മറിയം റിദ, നീറ്റ് പരീക്ഷയിൽ ഉന്നത വിജയം നേടിയ മുഹമ്മദ് യൂനുസ്, ശാന യു പി, ആഇശത് ഫർസാന, അമീന മുഹമ്മദ്, തശ്‌രീൻ മുബശിറ, ഫാത്വിമത് ഹിബ, മുഹമ്മദ് ത്വയ്യിബ് എന്നിവർക്കാണ് അവാർഡ് നൽകിയത്.
മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് ടി ഇ അബ്ദുല്ല അധ്യക്ഷത വഹിച്ചു. എ അബ്ദുർ റഹ്‌മാൻ മുഖ്യപ്രഭാഷണം നടത്തി. ഹഖീം മാസ്റ്റർ മോടിവേഷൻ ക്ലാസിന് നേതൃത്വം നൽകി. എൻ എ നെല്ലിക്കുന്ന് എംഎൽഎ,
കെ മുഹമ്മദ് കുഞ്ഞി, മൂസബി ചെർക്കള, അശ്‌റഫ് എടനീർ, ടി ഡി കബീർ, ഇർശാദ് മൊഗ്രാൽ, കെ ബി. മുഹമ്മദ് കുഞ്ഞി, ശാഫി കെ പി, ത്വാഹ തങ്ങൾ പ്രസംഗിച്ചു. അൽ- ഐൻ കെഎംസിസി ജില്ലാ പ്രസിഡണ്ട് ഖാലിദ് ബിലാൽ പാശ സ്വഗതം പറഞ്ഞു.
Keywords: Kerala, News, Kasaragod, Top-Headlines, Muslim-league, KMCC, Students, Felicitated, KMCC Al-Ain Kasargod District Committee felicitated the students for their outstanding achievement.
< !- START disable copy paste -->