city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

T Padmanabhan | ഇപ്പോഴത്തെ പത്രപ്രവർത്തനത്തെ കുറിച്ച് കൂടുതൽ പറഞ്ഞാൽ നാറുമെന്ന് ടി പത്മനാഭന്‍; 'കഴിവുള്ള ഏറ്റവും കൂടുതൽ മാധ്യമ പ്രവർത്തകരുണ്ടായിരുന്നത് കേരളത്തിൽ'; കെ എം അഹ്‌മദ് സ്മാരക പുരസ്‌കാരം എ നന്ദകുമാറിന് സമ്മാനിച്ചു

കാസര്‍കോട്: (KasargodVartha) കഴിവുള്ള ഏറ്റവും കൂടുതൽ മാധ്യമ പ്രവർത്തകരുണ്ടായിരുന്നത് കേരളത്തിലാണെന്നും എന്നാൽ ഇപ്പോഴത്തെ പത്രപ്രവർത്തനത്തെ കുറിച്ച് കൂടുതൽ പറഞ്ഞാൽ നാറുമെന്നും എഴുത്തുകാരൻ ടി പത്മനാഭന്‍. കാസര്‍കോട് പ്രസ്‌ ക്ലബില്‍ കെ എം അഹ്‌മദ് അനുസ്മരണവും അവാര്‍ഡ് ദാനവും നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
 
T Padmanabhan | ഇപ്പോഴത്തെ പത്രപ്രവർത്തനത്തെ കുറിച്ച് കൂടുതൽ പറഞ്ഞാൽ നാറുമെന്ന് ടി പത്മനാഭന്‍; 'കഴിവുള്ള ഏറ്റവും കൂടുതൽ മാധ്യമ പ്രവർത്തകരുണ്ടായിരുന്നത് കേരളത്തിൽ'; കെ എം അഹ്‌മദ് സ്മാരക പുരസ്‌കാരം എ നന്ദകുമാറിന് സമ്മാനിച്ചു



ഭീഷണിപ്പെടുത്തി കാര്യം സാധിക്കുന്ന മാധ്യമ പ്രവര്‍ത്തകരുണ്ട്. ഇത്തരത്തിൽ നടന്ന പല കാര്യങ്ങളും തനിക്ക് നേരിട്ട് അറിയാം. ജേര്‍ണലിസത്തില്‍ ഡിപ്ലോമ നേടിയത് കൊണ്ട് മാത്രം മികച്ച മാധ്യമ പ്രവർത്തകരാകില്ല.

 
T Padmanabhan | ഇപ്പോഴത്തെ പത്രപ്രവർത്തനത്തെ കുറിച്ച് കൂടുതൽ പറഞ്ഞാൽ നാറുമെന്ന് ടി പത്മനാഭന്‍; 'കഴിവുള്ള ഏറ്റവും കൂടുതൽ മാധ്യമ പ്രവർത്തകരുണ്ടായിരുന്നത് കേരളത്തിൽ'; കെ എം അഹ്‌മദ് സ്മാരക പുരസ്‌കാരം എ നന്ദകുമാറിന് സമ്മാനിച്ചു



ഇതിന് അനുഭവ സമ്പത്തും സത്യസന്ധതയും വേണം. മാധ്യമ പ്രവര്‍ത്തനം അറിയാത്ത ചിലരാണ് ഈ മേഖലയില്‍ അരങ്ങു തകര്‍ക്കുന്നതെന്നും ടി പത്മനാഭന്‍ കുറ്റപ്പെടുത്തി.

പണ്ട് മുഹമ്മദലി ജിന്ന ഡോൺ എന്ന പത്രം തുടങ്ങുന്നതിനായി എഡിറ്ററെ തേടി എത്തിയത് തെക്കേ ഇൻഡ്യയിലെ അറ്റത്തുള്ള കേരളത്തിലായിരുന്നു. പോത്തൻ ജോസഫ് എന്ന നസ്രാണി മാധ്യമ പ്രവർത്തകനെ തേടിയാണ് അദ്ദേഹം എത്തിയത്. അദ്ദേഹം ഒരു മുസ്ലിം ലീഗുകാരനോ മുസ്ലിമോ പഞ്ചാബി ഭാഷ സംസാരിക്കുന്നയാളോ പാകിസ്താൻ അനുകൂലിയോ ആയിരുന്നില്ല. എന്നിട്ടും യോഗ്യതയും കഴിവും അറിഞ്ഞുകൊണ്ടാണ് ജിന്ന പോത്തൻ ജോസഫിനെ തേടിയെത്തിയത്.

തിരുവിതാംകൂറിൽ ദിവാനായിരുന്ന സർ സിപി യൂനിവേഴ്സിറ്റി വൈസ് ചാൻസിലറെ അന്വേഷിച്ച് എത്തിയത് അമേരികയിലെ പ്രശസ്തമായ പ്രിൻസ്റ്റൻ സർവകലാശാലയിലായിരുന്നു. അവിടെ ലോകപ്രശസ്ത ശാസ്ത്രജ്ഞനായ ആൽബർട് ഐൻസ്റ്റീനെ കണ്ടാണ് അദ്ദേഹം കാര്യം അവതരിപ്പിച്ചത്. തന്നെ വൈസ് ചാൻസിലറായി നിയമിക്കാൻ സന്നദ്ധനായതിൽ ആഹ്ലാദമുണ്ടെന്ന് പറഞ്ഞ ഐൻസ്റ്റീൻ ഒന്നിലധികം ഗവേഷണങ്ങളിൽ താൻ മുഴുകിയിരിക്കുകയാണെന്നും ഒട്ടേറെ വിദ്യാർഥികൾക്ക് ഗവേഷണം നടത്താൻ സഹായിച്ച് വരികയാണെന്നും അറിയിക്കുകയായിരുന്നു.

കഴിവുള്ളവരെ തേടി എത്ര ദൂരം വരെ എത്തുമെന്നതാണ് ഇതിലെ സാമ്യമെന്നും ഇത്തരത്തിലുള്ള പത്രപ്രവർത്തകർ ഇന്ന് കേരളത്തിൽ കുറവാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ന് കേരളത്തിൽ കഴിയുള്ളവർ ഉണ്ടെന്ന് പറഞ്ഞ് ആഹ്ലാദിക്കാൻ കഴിയുമോയെന്നത് സംശയമാണ്. പെൻഷൻ ലഭിക്കാത്തതിനെ തുടർന്ന് പിച്ചച്ചട്ടിയുമായി സമരം നടത്തിയ മറിയക്കുട്ടിക്ക് മുന്നിൽ കള്ളവാർത്ത അവതരിപ്പിച്ചതിന് മാപ്പ് പറഞ്ഞ മാധ്യമങ്ങൾ ഉണ്ടെന്നും അദ്ദേഹം പ്രസംഗത്തിൽ ഓർമിപ്പിച്ചു.

ചടങ്ങിൽ പ്രസ്‌ ക്ലബ് വൈസ് പ്രസിഡണ്ട് നഹാസ് പി മുഹമ്മദ് അധ്യക്ഷത വഹിച്ചു. മനോരമ ന്യൂസിന്റെ എ നന്ദകുമാറിന് ടി പത്മനാഭന്‍ അവാര്‍ഡ് സമ്മാനിച്ചു. ജോ. സെക്രടറി പ്രദീപ് ജി എന്‍ അവാര്‍ഡ് ജേതാവിനെ പരിചയപ്പെടുത്തി. മുജീബ് അഹ്‌മദ് സംസാരിച്ചു. സെക്രടറി കെ വി പത്മേഷ് സ്വാതവും ട്രഷറര്‍ ഷൈജു പിലാത്തറ നന്ദിയും പറഞ്ഞു.



Keywords:  News, Top-Headlines, Kasargod, Kasaragod-News, Kerala, Kerala-News, T Padmanabhan, KM Ahmed, Award, Malayalam News, KM Ahmed Memorial Award presented to A Nandakumar

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia