Khadeeja Mumtaz | 'സമൂഹം പുരുഷാധിപത്യപരമായി'; സ്ത്രീ എഴുത്തുകൾ തമസ്ക്കരിക്കപ്പെടുന്നുവെന്ന് ഡോ. ഖദീജ മുംതാസ്
Jun 19, 2023, 16:18 IST
കാസർകോട്: (www.kasargodvartha.com) സ്ത്രീകളെ മഹത്വവത്കരിച്ച് പുരുഷന്മാർ എഴുതുന്ന രചനകൾ വാഴ്ത്തപ്പെടാറുണ്ടെങ്കിലും സ്ത്രീ എഴുത്തുകാരുടെ രചനകൾ ചരിത്രത്തിലുടനീളം തമസ്കരിക്കുന്ന രീതിയാണ് കാണുന്നതെന്ന് സാഹിത്യകാരിയും നോവലിസ്റ്റുമായ ഡോ. ഖദീജ മുംതാസ്. ഇത് സമൂഹം പുരുഷാധിപത്യപരമായത് കൊണ്ടാണെന്നും ഇന്നും അത് തുടരുന്നുണ്ടെന്നും അവർ അഭിപ്രായപ്പെട്ടു. സാറാ അബൂബകറിന്റെ ചന്ദ്രഗിരിക്കരയിൽ എന്ന നോവലിന്റെ പ്രകാശനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു ഖദീജ മുംതാസ്.
ചരിത്രത്തിൽ ആണ്ടാളിന്റെ രചനകൾ നൂറ്റാണ്ടുകളോളം തമസ്ക്കരിക്കപ്പെട്ടെന്നും സാറാ അബൂബകറിന്റെ ഈ നോവൽ നാല് പതിറ്റാണ്ടിന് ശേഷമാണ് മലയാളത്തിൽ വായനക്കാർക്ക് പുസ്തക രൂപത്തിൽ ലഭിച്ചതെന്നും അവർ ചുണ്ടിക്കാട്ടി. മുൻ ജില്ലാ പഞ്ചായത് അധ്യക്ഷ ഇ പത്മാവതിക്ക് പുസ്തകം നൽകിയാണ് ഡോ ഖദീജ മുംതാസ് പ്രകാശനം നിർവഹിച്ചത്. സി രാഘവൻ മാസ്റ്ററാണ് പുസ്തകത്തിന്റെ മലയാള വിവർത്തനം നിർവഹിച്ചിരുന്നത്.
പുലിക്കുന്നിലെ ജില്ലാ ലൈബ്രറി ഹോളിൽ നടന്ന ചടങ്ങിൽ കെ വി മണികണ്ഠദാസ് അധ്യക്ഷത വഹിച്ചു. കെ വി കുമാരൻ, കെ ദാമോദരൻ, പത്മനാഭൻ ബ്ലാത്തൂർ, നാരായണൻ പേരിയ, വി വി പ്രഭാകരൻ, ബാലകൃഷ്ണൻ ചെർക്കള, മുജീബ് അഹ്‌മദ്, ബി കെ സുകുമാരൻ, പുഷ്പാകരൻ ബെണ്ടിച്ചാൽ എന്നിവർ സംസാരിച്ചു. അത്വീഖ് ബേവിഞ്ച സ്വാഗതവും ഗിരിധർ രാഘവൻ നന്ദിയും പറഞ്ഞു.
പുസ്തക പ്രകാശനത്തിന് മുമ്പ് നടന്ന നോവലിലെ സംഭാഷണങ്ങളും നാട്ടുവാക്കുകളും അവതരിപ്പിക്കുന്ന സെഷനിൽ സുലേഖ മാഹിൻ, എം എ മുംതാസ്, ചരിശ്മ ഹനീഫ്, ആബിദ, തമീമ ഇബ്രാഹിം, ജയലക്ഷമി ടീചർ, ആർ വീണാറാണി, സുനിത, പത്മിനി, രുഗ്മിണി ജനാർദൻ, രാധ ബേഡകം, അമ്പിളി സുബിൻ, കവിത ചെർക്കള തുടങ്ങിയവർ പങ്കെടുത്തു. കാസർകോട് സാഹിത്യ വേദിയുടെയും പുരോഗമന കലാ സമിതി കാസർകോട് ഏരിയ കമിറ്റിയുടേയും സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. ചെമ്പരത്തി പ്രസാധനമാണ് പ്രസാധകർ.
Keywords: News, Kasaragod, Khadeeja Mumtaz, Sara Aboobacker, Malayalam Literature, Khadeeja Mumtaz says that women's writings Ignored.
< !- START disable copy paste -->