ഇതുവരെ വിതരണം ചെയ്തത് 340 കിറ്റുകള്‍, കൂടാതെ കമ്മ്യൂണിറ്റി കിച്ചണിലേക്ക് അരിസാധനങ്ങളും; പാവപ്പെട്ടവര്‍ക്ക് താങ്ങായി എ എച്ച് ഫസലും കൂട്ടരും
Apr 13, 2020, 23:04 IST
മേല്‍പറമ്പ്: (www.kasargodvartha.com 13.04.2020) കോവിഡ് പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചതിനു പിന്നാലെ ദുരിതത്തിലായ കുടുംബങ്ങള്‍ക്ക് ഭക്ഷണസാധനമെത്തിച്ച് മാതൃകയാവുകയാണ് എ എച്ച് ഫസലും കൂട്ടരും. ചെമ്മനാട് ഗ്രാമ പഞ്ചായത്തിലെ 14 വാര്‍ഡില്‍ ആരും പട്ടിണി കിടക്കരുത് എന്ന നിര്‍ബന്ധ ബുദ്ധിയോടെ കൂട്ടുകാരായ അബ്ദുൽ ഗനി അപ്സര, നസീര്‍ കെ വി ടി, ഹസൻ കുട്ടി മായ, ഷമീം മേല്‍പറമ്പ, ബഷീര്‍ മരവയല്‍, നാസര്‍ നാലപ്പാട് തുടങ്ങിയവര്‍ക്കൊപ്പം ചേര്‍ന്നാണ് ഫസല്‍ ഭക്ഷണസാധനങ്ങള്‍ എത്തിച്ചുകൊടുക്കുന്നത്.
ഇതുവരെ 340 കിറ്റുകള്‍ വീടുകളില്‍ എത്തിച്ചുനല്‍കി. നഈം അപ്‌സര, റഷീദ് ബി എച്ച്, ത്വാഹ, അസ്ത്തു, ഫൈസല്‍ സി എ, മജീദ് തായല്‍ കളനാട് തുടങ്ങിയവരും സഹായത്തിനായുണ്ട്. ഇതുകൂടാതെ ചെമ്മനാട് പഞ്ചായത്ത് കമ്മ്യൂണിറ്റി കിച്ചണിലേക്ക് അരിയും മറ്റു സാധനങ്ങളും പ്രസിഡന്റ് കല്ലട്ര അബ്ദുല്‍ ഖാദറിന് ഇവര്‍ കൈമാറി.
Keywords: Kasaragod, Kerala, news, Top-Headlines, Kalanad, Melparamba, KH Fasal and friends' help for poor families
< !- START disable copy paste -->