PK Krishnadas | കേരളം മോദിയോടപ്പം കൈകോര്‍ക്കുന്നുവെന്ന് പി കെ കൃഷ്ണദാസ്
Jan 19, 2024, 17:36 IST
കാസര്‍കോട്: (KasargodVartha) ഇടത് വലത് മുന്നണികളെ ഉപേക്ഷിച്ച് കേരള ജനത മോദിയോടപ്പം കൈകോര്‍ക്കുകയാണെന്ന് ബി ജെ പി ദേശീയ നിര്‍വ്വാഹക സമിതിയംഗം പി കെ കൃഷ്ണദാസ്. എന്‍ ഡി എ സംസ്ഥാന ചെയര്‍മാന്‍ കെ സുരേന്ദ്രന്‍ നയിക്കുന്ന 27ന് കാസര്‍കോട് നിന്ന് ആരംഭിക്കുന്ന പദയാത്രയുടെ കാസര്‍കോട് പാര്‍ലമെന്റ് മണ്ഡലം സ്വാഗത സംഘം രൂപീകരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദര്‍ശനം കേരളത്തിന്റെ ചരിത്രമാവുകയാണ്. രാഷ്ട്രീയ ധ്രൂവീകരണത്തിന് വേദിയാവുകയാണ്. മോദി ഭരണത്തില്‍ പുതിയൊരു ഭാരതം സൃഷ്ടിക്കപ്പെട്ടതുപോലെ പുതിയൊരു കേരളത്തെ മോദിയിലൂടെ സൃഷ്ടിക്കപ്പെടാന്‍ പോവുകയാണ്. മോദി മന്ത്രത്താല്‍ മുഖരിതമാവുകയാണ് കേരളം. ഇത് കണ്ട് ഇടത് വലത് മുന്നണികള്‍ അങ്കലാപ്പിലാണ്.
മോദിയുടെ ഭരണത്തെ കേരള ജനത അംഗീകരിക്കില്ലെന്നായിരുന്നു ഇവിടത്തെ സി പി എമ്മും കോണ്‍ഗ്രസും കരുതിയത്. എന്നാല്‍ അവരുടെ വിശ്വാസങ്ങളെ തട്ടിമാറ്റി കേരളത്തിന്റെ പൊതുസമൂഹം മോദിയുടെ ഉറപ്പില്‍ വിശ്വാസമര്‍പിക്കുകയാണ്.
കേരളത്തില്‍ നടപ്പിലാക്കുന്ന പദ്ധതികളെല്ലാം കേന്ദ്രസര്‍കാരിന്റെതാണെന്ന് ജനങ്ങള്‍ തിരിച്ചറിയുകയാണ്. രാഷ്ട്രീയ മാറ്റം ബി ജെ പിക്ക് അനുകൂലമാകും. വികസന പ്രവര്‍ത്തനങ്ങള്‍ നടന്നുകൊണ്ടിരിക്കുന്ന ദേശീയ പാതയില്‍ ഡി വൈ എഫ് ഐ നടത്തുന്ന മനുഷ്യച്ചങ്ങല ബി ജെ പിക്ക് അഭിനന്ദന ചങ്ങലയായി മാറുമെന്നും പി കെ കൃഷ്ണദാസ് പറഞ്ഞു. യോഗത്തില്‍ എന്‍ഡിഎ ജില്ലാ കണ്‍വീനര്‍ രവീശതന്ത്രി കുണ്ടാര്‍ അധ്യക്ഷനായി.
ബി ജെ പി ദേശീയ കൗണ്‍സില്‍ അംഗങ്ങളായ എം സഞ്ചീവ ഷെട്ടി, സംസ്ഥാന സെക്രടറിമാരായ കെ രഞ്ജിത്ത്, ശിവരാജ്, സംസ്ഥാന സമിതി അംഗങ്ങളായ സവിത ടീചര്‍, അഡ്വ. മനോജ്, സതീഷ്ചന്ദ്ര ഭണ്ഡാരി, അഡ്വ. എം നാരായണഭട്ട്, കൗണ്‍സില്‍ അംഗം വി രവീന്ദ്രന്‍, ഉത്തരമേഖല ജെനറല്‍ സെക്രടറി സുരേഷ് കുമാര്‍ ഷെട്ടി, ബി ഡി ജെ എസ് സംസ്ഥാന വൈസ് പ്രസിഡന്റ് പൈലി വത്യാട്ട്, ജില്ലാ പ്രസിഡന്റ് ഗണേഷ് പാറക്കട്ട, ആര്‍ എല്‍ ജെ പി ജില്ലാ പ്രസിഡന്റ് രാമകൃഷ്ണന്‍ വാഴുന്നോറടി, കേരള കാമരാജ് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് സന്തോഷ് തുടങ്ങിയവര്‍ സംസാരിച്ചു. ബി ജെ പി ജെനറല്‍ സെക്രടറിമാരായ വിജയ് കുമാര്‍ റൈ സ്വാഗതവും എ വേലായുധന്‍ നന്ദിയും പറഞ്ഞു.
Keywords: News, Kerala, Kerala-News, Kasaragod-News, Top-Headlines, Politics, Kerala, Kasargod News, Joins, Hands, Narendra Modi, PK Krishnadas, Politics, Party, Political Party, BJP, NDA, Congress, CPM, Kerala joins hands with Modi: PK Krishnadas.