കേരളം ആര്‍ക്കൊപ്പം? തപാല്‍ വോടുകള്‍ എണ്ണിത്തുടങ്ങി; ആദ്യഫല സൂചന ഉടന്‍
May 2, 2021, 08:13 IST
തിരുവനന്തപുരം: (www.kasargodvartha.com 02.05.2021) നിയമസഭാ തെരഞ്ഞെടുപ്പ് വോടെണ്ണല്‍ രാവിലെ എട്ട് മണി മുതല്‍ ആരംഭിച്ചു. ആദ്യ ഫല സൂചനകള്‍ എട്ടരയോടെ ലഭിക്കും. തപാല്‍ വോടുകളാണ് ആദ്യം എണ്ണി തുടങ്ങിയത്. മിക്ക മണ്ഡലങ്ങളിലും 4,000ലധികം തപാല്‍ വോടുകളുണ്ട്. അതിനാല്‍ തന്നെ ഫലം വൈകിക്കുമോയെന്ന ആശങ്കയും മുന്നിലുണ്ട്.
എട്ടരയോടെ വോടിങ് യന്ത്രങ്ങള്‍ എണ്ണിത്തുടങ്ങും. ജനവിധി അറിയാന്‍ ഇനി ഏതാനും മണിക്കൂറുകള്‍ മാത്രമാണ് ബാക്കി നില്‍ക്കുന്നത്. വൈകാതെ ആദ്യ ഫല സൂചനകള്‍ ലഭ്യമാവും. ഇലക്ടോണിക് വോടിങ് യന്ത്രങ്ങള്‍ സൂക്ഷിക്കുന്ന സ്‌ട്രോംഗ് റൂമുകള്‍ രാവിലെ ആറു മണിയോടെയാണ് തുറന്നത്.
Keywords: Thiruvananthapuram, News, Kerala, Election, Result, Top-Headlines, Kerala Election Result 2021; Vote began to be counted