പോണ്ടിച്ചേരിയിലുണ്ടായ വാഹനാപകടത്തില്‍ ബെംഗളൂരുവില്‍ ബിബിഎ വിദ്യാര്‍ത്ഥിയായ കാസര്‍കോട് സ്വദേശി മരിച്ചു
Dec 26, 2018, 16:45 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 26.12.2018) പോണ്ടിച്ചേരിയിലുണ്ടായ വാഹനാപകടത്തില്‍ ബെംഗളൂരുവില്‍ ബിബിഎ വിദ്യാര്‍ത്ഥിയായ കാസര്‍കോട് സ്വദേശി മരിച്ചു. കാഞ്ഞങ്ങാട് കാരാട്ടുവയലിലെ ഗള്‍ഫുകാരനായ ഉണ്ണികൃഷ്ണന്‍ - പ്രതിഭ ദമ്പതികളുടെ മകന്‍ സിദ്ധാര്‍ത്ഥ് (20) ആണ് മരിച്ചത്.
ചൊവ്വാഴ്ച പുലര്‍ച്ചെ പോണ്ടിച്ചേരി വിമാനത്താവളത്തിന് സമീപമാണ് സിദ്ധാര്‍ത്ഥ് സഞ്ചരിച്ച കാറില്‍ നാഷണന്‍ പെര്‍മിറ്റ് ലോറി ഇടിച്ചത്. കൂടെയുണ്ടായിരുന്ന ആന്ധ്രപ്രദേശ് സ്വദേശിയായ ഗോപാല(20), കാര്‍ ഡ്രൈവര്‍ എന്നിവര്‍ക്ക് പരിക്കേറ്റു. ഇവരെ പോണ്ടിച്ചേരിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ബംഗളൂരു ക്രൈസ്റ്റ് കോളജില്‍ വിദ്യാര്‍ത്ഥിയായ സിദ്ധാര്‍ത്ഥ് സുഹൃത്തുക്കള്‍ക്കൊപ്പം കൃസ്തുമസ് അവധിയില്‍ വിനോദയാത്രയ്ക്ക് പുറപ്പെട്ടതായിരുന്നു. തിരിച്ച് കോളജിലേക്ക് പോകാനായി എയര്‍പോര്‍ട്ടിലേക്ക് മടങ്ങുമ്പോഴാണ് ടാറ്റാ സുമോയില്‍ ലോറിയിടിച്ചത്. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം സിദ്ധാര്‍ത്ഥിന്റെ മൃതദേഹം ബുധനാഴ്ച രാവിലെ കാഞ്ഞങ്ങാട്ടെത്തിച്ച് സംസ്‌കരിച്ചു.
മരണവിവരമറിഞ്ഞ് ഗള്‍ഫിലായിരുന്ന മാതാപിതാക്കള്‍ നാട്ടിലെത്തിയിരുന്നു. കാര്‍ത്തിക ഏക സഹോദരിയാണ്. കാഞ്ഞങ്ങാട്ടെ പ്രമുഖ കരാറുകാരന്‍ ശ്രീകണ്ഠന്‍ നായരുടെ ഭാര്യ സഹോദരന്റെ മകനാണ് സിദ്ധാര്‍ത്ഥ്.
Keywords: kasaragod, Top-Headlines, Accident, Death, Student, news, Kanhangad, Kasargod native dies in Pondichery
< !- START disable copy paste -->