city-gold-ad-for-blogger

Training Class | ഫാസ്റ്റ് ഫുഡ് നല്‍കുന്ന ഹോടെല്‍ ഉടമകള്‍ക്ക് ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ ക്ലാസ്

കാസര്‍കോട്: (KasargodVartha) ഫാസ്റ്റ് ഫുഡ് നല്‍കുന്ന ഹോടെല്‍ ഉടമകള്‍ക്ക് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ പരിശീലന ക്ലാസ് സംഘടിപ്പിച്ചു. ഫാസ്റ്റ് ഫുഡ് കൈകാര്യം ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് ഫുഡ് സേഫ്റ്റി ഉദുമ സര്‍കിള്‍ ഓഫീസര്‍ ഡോ. വിഷ്ണു ക്ലാസെടുത്തു.

ഷവര്‍മ പോലുള്ള ഭക്ഷണങ്ങള്‍ കൈകാര്യം ചെയ്യുമ്പോള്‍ വളരെയധികം ശ്രദ്ധിക്കേണ്ട വസ്തുതകളെ കുറിച്ച് അദ്ദേഹം പ്രത്യേകം ഓര്‍മിപ്പിച്ചു. ബേക്കല്‍ നാഇഫ് ഹോടെലില്‍വെച്ച് നടന്ന ചടങ്ങില്‍ കേരള ഹോടെല്‍ ആന്‍ഡ് റസ്റ്റോറന്റ് അസോസിയേഷന്‍ ഉദുമ യൂണിറ്റ് പ്രസിഡന്റ് അശ്‌റഫ് സാഗര്‍ അധ്യക്ഷത വഹിച്ചു.


Training Class | ഫാസ്റ്റ് ഫുഡ് നല്‍കുന്ന ഹോടെല്‍ ഉടമകള്‍ക്ക് ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ ക്ലാസ്



ജില്ലാ സെക്രടറി ബിജു ചുള്ളിക്കര സംഘടനയുടെ നിര്‍ദേശങ്ങള്‍ നല്‍കി. ജില്ലാ വൈസ് പ്രസിഡന്റ് അബ്രഹാം ഫുഡ്ലാന്റ്, ജോയിന്റ് സെക്രടറിമാരായ രാജേഷ് വഴിയോരം, ശംസുദ്ദീന്‍ കാഞ്ഞങ്ങാട്, യൂണിറ്റ് സെക്രടറി കരീം പാലസ്, ട്രഷറര്‍ റഹീം വൃന്ദാവന്‍ സംസാരിച്ചു.

Keywords: News, Kerala, Kerala-News, Dr. Vishnu, Shawarma, Top-Headlines, Kasaragod-News, Hoteliers, Food Hygiene, Food Safety Department, Training Class, Serving, Fast Food, Kasargod: Food Safety Department's Class for hoteliers serving fast food.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia