Gratitude! | കാണാതായ മകനെ കാസര്‍കോട്ട് കണ്ടുകിട്ടിയതില്‍ പൊലീസിനോട് നന്ദി പറഞ്ഞ് പിതാവ് അബ്ദുല്‍ സലാം
Jan 19, 2024, 12:13 IST
കാസര്‍കോട്: (KasargodVartha) ഒരാഴ്ച മുന്‍പ് വീടുവിട്ടിറങ്ങി കാണാതായ മകനെ കണ്ടുകിട്ടിയതില്‍ പൊലീസിനോട് നന്ദി പറഞ്ഞ് പിതാവ്. പാലക്കാട് അബ്ദുല്‍ സലാമിന്റെ മകന്‍ മുഹമ്മദ് റഫീഖിനെയാണ് കാണാതായത്.
ബുധനാഴ്ച (17/01/2024) രാത്രി കാസര്‍കോട് റെയില്‍വേ ട്രാകിലൂടെ നടന്നു പോകുന്നതിനിടെയാണ് യുവാവ് പൊലീസിന്റെ ശ്രദ്ധയില്‍പെട്ടത്. കണ്ട്രോള്‍ റൂം നൈറ്റ് പട്രോളിംഗ് ഡ്യൂടിയില്‍ ഉണ്ടായിരുന്ന അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ സഞ്ജീവ് കുമാറിന്റെ ശ്രദ്ധയില്‍പെടുകയും മാനസികനില തെറ്റിയ നിലയില്‍ ട്രാകില്‍ നടന്നു പോകുന്ന മുഹമ്മദ് റഫീഖിനെ രക്ഷപ്പെടുത്തി കാസര്‍കോട് പൊലീസ് സ്റ്റേഷനില്‍ ഏല്പിക്കുകയുമായിരുന്നു.
കാസര്‍കോട് എസ് എച് ഒ അജിത്കുമാറിന്റെ നിര്‍ദേശപ്രകാരം ജനമൈത്രി പൊലീസ് മണ്ണാര്‍ക്കാട് പൊലീസുമായി ബന്ധപെടുകയായിരുന്നു. തുടര്‍ന്ന് മുഹമ്മദ് റഫീഖിന്റെ ബന്ധുക്കളെ വിവരം അറിയികുകയും ചെയ്ത പ്രകാരം പിതാവ് വ്യാഴാഴ്ച (16.01.2024) ഉച്ചയോടെ സ്റ്റേഷനില്‍ ഹാജരായി മകനെ ഏറ്റുവാങ്ങി. പൊലീസിന്റെ സാന്നിധ്യത്തില്‍ ജെനറല്‍ ആശുപത്രിയിലെത്തിയ യുവാവ് പ്രാഥമിക ചികിത്സ തേടിയ ശേഷം പിതാവിന്റെ കൂടെ സ്വദേശത്തേക്ക് പോവുകയും ചെയ്തു.
കാസര്‍കോട് പൊലീസിന്റെ ഈ സല്‍പ്രവര്‍ത്തിന് പിതാവ് എല്ലാവരോടുമുള്ള കടപ്പാട് നേരിട്ട് അറിയിക്കുകയും ചെയ്തു.
Keywords: News, Kerala, Kerala-News, Kasaragod-News, Police-News, Top-Headlines, Palakkad, Mannarkkad Native, Father, Son, Missing, Police, kasargod News, Kasargod Police, Police, Help, Railway Track, Kasargod: Father thanked the police for finding missing son.