city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Flyover | കാസര്‍കോട്ടെ മേല്‍പാലത്തിന്റെ സ്പാനുകളുടെ ജോലികള്‍ ദ്രുതഗതിയില്‍ പുരോഗമിക്കുന്നു; യാഥാര്‍ഥ്യമാകുന്നത് ഒറ്റത്തൂണ്‍ വിസ്മയം; നഗരത്തിന്റെ മുഖച്ഛായ തന്നെ മാറും

കാസര്‍കോട്: (KasargodVartha) തലപ്പാടി - ചെങ്കള ദേശീയപാത റീചിലെ ഏറ്റവും വലിയ മേല്‍പാലമായ കാസര്‍കോട് നഗരത്തിലെ മേല്‍പാലത്തിന്റെ സ്പാനുകളിലെ ജോലികള്‍ ദ്രുതഗതിയില്‍ പുരോഗമിക്കുന്നു. 30 തൂണുകളാണ് മേല്‍പാലത്തിന് ഉള്ളത്. ഇതില്‍ എട്ട് സ്പാനുകളുടെ പണി ഇതിനകം പൂര്‍ത്തിയായിട്ടുണ്ട്. കറന്തക്കാട് മുതല്‍ അയപ്പസ്വാമി ക്ഷേത്രം വരെ 1.2 കിലോ മീറ്റര്‍ നീളമാണ് മേല്‍പാലത്തിനുള്ളത്. ഇതില്‍ 40 മീറ്റര്‍ നീളവും 27 മീറ്റര്‍ വീതിയുമുള്ള സ്പാനുകളുടെ കോണ്‍ക്രീറ്റ് ജോലികളാണ് പുരോഗമിക്കുന്നത്.
       
Flyover | കാസര്‍കോട്ടെ മേല്‍പാലത്തിന്റെ സ്പാനുകളുടെ ജോലികള്‍ ദ്രുതഗതിയില്‍ പുരോഗമിക്കുന്നു; യാഥാര്‍ഥ്യമാകുന്നത് ഒറ്റത്തൂണ്‍ വിസ്മയം; നഗരത്തിന്റെ മുഖച്ഛായ തന്നെ മാറും

50 ലോഡ് കോണ്‍ക്രീറ്റ് മിശ്രിതമാണ് ഒരു സ്പാനിന്റെ കോണ്‍ക്രീറ്റിനായി ആവശ്യമുള്ളത്. 28 ദിവസമാണ് കോണ്‍ക്രീറ്റ് ഉറക്കാനും തട്ടഴിക്കാനുമുള്ള സമയം. ദക്ഷിണേന്‍ഡ്യയിലെ തന്നെ ആദ്യത്തെ ഏറ്റവും വലിയ ഒറ്റത്തൂണ്‍ മേല്‍പാലമാണ് കാസര്‍കോട്ട് യാഥാര്‍ഥ്യമാകുന്നത്. അതുകൊണ്ട് തന്നെ ആധുനിക സംവിധാനം ഉപയോഗിച്ചാണ് കോണ്‍ക്രീറ്റ് തട്ടുകള്‍ നിര്‍മിച്ചത്.
          
Flyover | കാസര്‍കോട്ടെ മേല്‍പാലത്തിന്റെ സ്പാനുകളുടെ ജോലികള്‍ ദ്രുതഗതിയില്‍ പുരോഗമിക്കുന്നു; യാഥാര്‍ഥ്യമാകുന്നത് ഒറ്റത്തൂണ്‍ വിസ്മയം; നഗരത്തിന്റെ മുഖച്ഛായ തന്നെ മാറും

ഇരുഭാഗത്തും കോണ്‍ക്രീറ്റ് തൂണുകള്‍ ഉയര്‍ത്തിയാണ് സാധാരണ ഗതിയില്‍ പാലങ്ങള്‍ നിര്‍മിക്കാറുള്ളത്. എന്നാല്‍ കാസര്‍കോട്ട്, മധ്യത്തില്‍ ഒറ്റത്തൂണ്‍ മാത്രമാണ് ഉള്ളതെന്നതാണ് പ്രത്യേകത. നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ കേരളത്തില്‍ തലപ്പാടി - തിരുവനന്തപുരം ആറുവരി ദേശീയപാതയില്‍ ഇത്തരത്തിലൊരു പാലം കാസര്‍കോട്ട് മാത്രമാണ് ഉണ്ടാവുക. നഗരത്തിന് ആകര്‍ഷകവും കൂടുതല്‍ സ്ഥലസൗകര്യവും ലഭ്യമാകുമെന്നതും ഒറ്റത്തൂണ്‍ മേല്‍പാലത്തിന്റെ നേട്ടമാണ്.
         
Flyover | കാസര്‍കോട്ടെ മേല്‍പാലത്തിന്റെ സ്പാനുകളുടെ ജോലികള്‍ ദ്രുതഗതിയില്‍ പുരോഗമിക്കുന്നു; യാഥാര്‍ഥ്യമാകുന്നത് ഒറ്റത്തൂണ്‍ വിസ്മയം; നഗരത്തിന്റെ മുഖച്ഛായ തന്നെ മാറും

മനുഷ്യന്റെ നട്ടെല്ലും ചുമലും എന്നാണ് ഇത്തരം നിര്‍മാണ രീതിയെ നിര്‍മാണ ഏജന്‍സി വിശേഷിപ്പിക്കുന്നത്. ശരീരത്തിന് മൊത്തത്തില്‍ വഴക്കവും ശക്തിയും സ്ഥിരതയും നല്‍കുന്നത് നട്ടെല്ല് ആണ്. നട്ടെല്ലിന്റെ ഒരറ്റം ശിരസിനെ താങ്ങി നിര്‍ത്തുന്നു. ആ രീതിയിലാണ് കാസര്‍കോട്ട് മേല്‍പാലത്തിന്റെ തൂണുകള്‍ പണിതിട്ടുള്ളത്.
              
Flyover | കാസര്‍കോട്ടെ മേല്‍പാലത്തിന്റെ സ്പാനുകളുടെ ജോലികള്‍ ദ്രുതഗതിയില്‍ പുരോഗമിക്കുന്നു; യാഥാര്‍ഥ്യമാകുന്നത് ഒറ്റത്തൂണ്‍ വിസ്മയം; നഗരത്തിന്റെ മുഖച്ഛായ തന്നെ മാറും

ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റിയാണ് തലപ്പാടി-ചെങ്കള റീച് കരാര്‍ ഏറ്റെടുത്തിട്ടുള്ളത്. 39 കിലോ മീറ്റര്‍ ദൂരമാണ് ആദ്യ റീചിലുള്ളത്. 1704 കോടി രൂപയാണ് ചിലവ്. ഈ റീചിലെ പകുതി ജോലികള്‍ ഇതിനകം പൂര്‍ത്തിയായിട്ടുണ്ട്. 210 മീറ്ററുള്ള ഉപ്പള മേല്‍പാലത്തിന്റെ നിര്‍മാണവും ആരംഭിച്ചിട്ടുണ്ട്. ഒരു തൂണിന്റെ നിര്‍മാണ പ്രവൃത്തി ഏതാണ്ട് പൂര്‍ത്തിയായിട്ടുണ്ട്.

2024 അവസാനം വരെയാണ് ജോലി പൂര്‍ത്തിയാക്കുന്നതിനുള്ള സമയം. അതിന് മുമ്പായി തന്നെ ഈ റീചിലെ ജോലികള്‍ എല്ലാം പൂര്‍ത്തിയാക്കാനാവുമെന്ന് ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റി അധികൃതര്‍ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. നഗരത്തിലെ മേല്‍പാലം യാഥാര്‍ഥ്യമാകുന്നതോടെ കാസര്‍കോടിന്റെ മുഖച്ഛായ തന്നെ മാറുമെന്നാണ് കരുതുന്നത്.

ഫോടോ: ശ്രീകാന്ത് കാസർകോട്
          
Flyover | കാസര്‍കോട്ടെ മേല്‍പാലത്തിന്റെ സ്പാനുകളുടെ ജോലികള്‍ ദ്രുതഗതിയില്‍ പുരോഗമിക്കുന്നു; യാഥാര്‍ഥ്യമാകുന്നത് ഒറ്റത്തൂണ്‍ വിസ്മയം; നഗരത്തിന്റെ മുഖച്ഛായ തന്നെ മാറും

Keywords: NH Work, Flyover, Uralungal, Malayalam News, Kerala News, Kasaragod News, Kasaragod Flyover, Kasaragod National Highway, Kasaragod: Work on span of flyover is being completed at a fast pace.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia