city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Obituary | കാസർകോട് ഡിസിസി ജെനറൽ സെക്രടറിയും മുൻ പഞ്ചായത് അംഗവുമായ വിനോദ് കുമാർ പള്ളയിൽ വീട് കുഴഞ്ഞുവീണ് മരിച്ചു

പെരിയ: (KasargodVartha) കാസർകോട് ഡിസിസി ജെനറൽ സെക്രടറിയും പുല്ലൂർ-പെരിയ പഞ്ചായത് മുൻ അംഗവുമായ വിനോദ് കുമാർ പള്ളയിൽ വീട് (50) കുഴഞ്ഞുവീണ് മരിച്ചു. വീട്ടിൽ വെച്ച് കുഴഞ്ഞുവീണ വിനോദിനെ ഉടൻ മാവുങ്കാലിലെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
 
Obituary | കാസർകോട് ഡിസിസി ജെനറൽ സെക്രടറിയും മുൻ പഞ്ചായത് അംഗവുമായ വിനോദ് കുമാർ പള്ളയിൽ വീട് കുഴഞ്ഞുവീണ് മരിച്ചു

യൂത് കോൺഗ്രസ്‌ മുൻ ജില്ലാ പ്രസിഡന്റ്‌, ജെനറൽ സെക്രടറി സ്ഥാനങ്ങൾ വഹിച്ചിരുന്നു. കാഞ്ഞങ്ങാട് നെഹ്റു കോളജിൽ നിന്നും കെ എസ് യുവിലുടെയായിരുന്നു സജീവ രാഷ്ട്രീയത്തിൽ പ്രവേശിച്ചത്. മികച്ച സംഘാടകനായ വിനോദ് പാർടിയുടെ പല കാര്യങ്ങളിലും നിർണായക ചുമതലകൾ വഹിച്ചിരുന്നു. മരണ വിവരമറിഞ്ഞ് നിരവധി പ്രവർത്തകരും നേതാക്കളും ആശുപത്രിയിലും വീട്ടിലുമായി എത്തി കൊണ്ടിരിക്കുകയാണ്.
 
Obituary | കാസർകോട് ഡിസിസി ജെനറൽ സെക്രടറിയും മുൻ പഞ്ചായത് അംഗവുമായ വിനോദ് കുമാർ പള്ളയിൽ വീട് കുഴഞ്ഞുവീണ് മരിച്ചു

കഴിഞ്ഞ തദ്ദേശ സ്വയംഭരണ തിരഞ്ഞടുപ്പിൽ ജില്ലാ പഞ്ചായത് കള്ളാർ ഡിവിഷനിൽ നിന്നും വിനോദ് കുമാർ മത്സരിച്ചിരുന്നു. ഈ വർഷത്തെ ശബരിമല മണ്ഡലകാലത്തിൽ മാലയിട്ട വിനോദ് ദിവസങ്ങൾക്ക് മുമ്പാണ് ക്ഷേത്ര ദർശനം നടത്തി തിരിച്ചെത്തിയത്. പുല്ലൂർ സഹകരണ ബാങ്ക് പ്രസിഡണ്ടായിരുന്നു. കെ എസ് യു ജില്ലാ പ്രസിഡന്റായും പ്രവർത്തിച്ചിരുന്നു.

Obituary | കാസർകോട് ഡിസിസി ജെനറൽ സെക്രടറിയും മുൻ പഞ്ചായത് അംഗവുമായ വിനോദ് കുമാർ പള്ളയിൽ വീട് കുഴഞ്ഞുവീണ് മരിച്ചു

പുല്ലൂർ എ യു പി സ്‌കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. ഉദയനഗർ ഗവ. ഹൈസ്‌കൂളിലായിരുന്നു ഹൈസ്കൂൾ വരെ പഠിച്ചത്. തുടർന്ന് നെഹ്റു കോളജിൽ ബിരുദം പഠനം പൂർത്തിയാക്കിയത്. നേരത്തേ ആഞ്ജിയോപ്ലാസ്റ്റി ചെയ്തിരുന്നു

Obituary | കാസർകോട് ഡിസിസി ജെനറൽ സെക്രടറിയും മുൻ പഞ്ചായത് അംഗവുമായ വിനോദ് കുമാർ പള്ളയിൽ വീട് കുഴഞ്ഞുവീണ് മരിച്ചു

കെ കരുണാകരൻ ഡി ഐ സി രൂപീകരിച്ചപ്പോർ യുവജന നേതാവായ വിനോദ് ലീഡർ പാർടിയിലേക്ക് മടങ്ങിയതോടെ വീണ്ടും പാർടിയിൽ തിരിച്ചെത്തി. അവിവാഹിതനാണ്. കോണ്‍ഗ്രസ്-ട്രേഡ് യൂണിയന്‍ നേതാവായിരുന്ന പരേതനായ പി പി കുഞ്ഞിക്കണ്ണന്‍ നായർ - വൈദ്യുതി ബോര്‍ഡ് മുൻ ഉദ്യോഗസ്ഥ സാവിത്രി അമ്മ ദമ്പതികളുടെ മകനാണ്. സഹോദരന്‍: പി വി മനോജ് കുമാര്‍ (കര്‍ണാടക ബാങ്ക് റീജിയണൽ മാനജര്‍).

Obituary | കാസർകോട് ഡിസിസി ജെനറൽ സെക്രടറിയും മുൻ പഞ്ചായത് അംഗവുമായ വിനോദ് കുമാർ പള്ളയിൽ വീട് കുഴഞ്ഞുവീണ് മരിച്ചു

Keywords:  Top-Headlines, Malayalam-News, Kasargod, Kasaragod-News, Kerala, Kerala-News, Obituary, DCC General Secretary, Died, Kasaragod DCC General Secretary collapsed and died. < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia