city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Obituary | വിഷം അകത്ത് ചെന്ന് ഗുരുതരാവസ്ഥയിലായിരുന്ന വിദ്യാർഥിനി മരിച്ചു, സംഭവത്തിൽ അറസ്റ്റിലായവരുടെ എണ്ണം രണ്ടായി, കുറ്റവാളികൾ ശിക്ഷിക്കപ്പെടണമെന്ന് പിതാവ്

ബദിയടുക്ക: (KasargodVartha) എലിവിഷം അകത്ത് ചെന്ന് ഗുരുതരാവസ്ഥയിലായിരുന്ന വിദ്യാർഥിനി മരണത്തിന് കീഴടങ്ങി. ബദി​യ​ടു​ക്ക പൊ​ലീ​സ് സ്റ്റേ​ഷ​ന്‍ പ​രി​ധി​യി​ല്‍ താ​മ​സി​ക്കു​ന്ന 16കാരിയാണ് മരിച്ചത്. ഇക്കഴി​ഞ്ഞ ചൊ​വ്വാ​ഴ്ച വൈ​കീ​ട്ടാ​ണ് പെണ്‍കു​ട്ടി​യെ വീ​ട്ടി​ന​ക​ത്ത് വി​ഷം അകത്തുചെന്ന നി​ല​യി​ല്‍ കണ്ടെത്തിയത്.

Obituary | വിഷം അകത്ത് ചെന്ന് ഗുരുതരാവസ്ഥയിലായിരുന്ന വിദ്യാർഥിനി മരിച്ചു, സംഭവത്തിൽ അറസ്റ്റിലായവരുടെ എണ്ണം രണ്ടായി, കുറ്റവാളികൾ ശിക്ഷിക്കപ്പെടണമെന്ന് പിതാവ്

തുടർന്ന് മംഗ്ളൂറിലെ ആശുപത്രിയിൽ അത്യാസന്ന നിലയിൽ ചികിത്സയിലായിരുന്ന പെൺകുട്ടിയെ കഴിഞ്ഞ ദിവസം ബെംഗ്ളൂറിലെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ആരോഗ്യനിലയിൽ പുരോഗതിയുണ്ടാകാത്തതിനെ തുടർന്ന് തിരികെ കൊണ്ടുവരുന്നതിനിടെ തിങ്കളാഴ്ച പുലർച്ചെ രണ്ട് മണിയോടെയാണ് മരണം സംഭവിച്ചത്. മൃതദേഹം പോസ്റ്റ് മോർടത്തിനായി ഇപ്പോൾ കാസർകോട് ജെനറൽ ആശുപത്രി മോർചറിയിലേക്ക് മാറ്റിയിട്ടുണ്ട്.

സാമൂഹ്യ മാധ്യമത്തിലൂടെ പരിചയത്തിലായ യുവാവിന്‍റെ നി​ര​ന്ത​ര​മാ​യ ശല്യം സ​ഹി​ക്കാ​നാ​കാ​തെ പെൺകുട്ടി വി​ഷം കഴിക്കുകയായിരുന്നുവെന്നാണ് ബന്ധുക്കൾ പറയുന്നത്. സംഭവത്തിൽ കാസർകോട് പൊലീസ് സ്റ്റേഷൻ പരിധിയിലെ അ​ന്‍വ​റി​നെ (24) നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെ അൻവറിന് ഒത്താശ ചെയ്തുവെന്ന ആരോപണത്തിൽ കുമ്പള പൊലീസ് സ്റ്റേഷൻ പരിധിയിലെ സാഹിൽ എന്ന യുവാവ് കൂടി അറസ്റ്റിലായിട്ടുണ്ട്.

അൻവറും പെൺകുട്ടിയും തമ്മിലുള്ള അടുപ്പം അറിഞ്ഞ ബന്ധുക്കൾ പെ​ണ്‍കു​ട്ടി​യെ പി​ന്തി​രി​പ്പി​ക്കാ​ന്‍ ശ്ര​മം നടത്തിയിരുന്നു. ഇതോ​ടെ മകൾ അന്‍വ​റി​നോ​ട് ത​ന്നെ ഇ​നി വി​ളി​ക്ക​രു​തെ​ന്ന് പ​റ​ഞ്ഞ് ഫോ​ണ്‍ ന​മ്പ​ര്‍ ബ്ലോ​ക് ചെയ്തതായും ഇതിന് പിന്നാലെ സ്കൂളിൽ പോകുന്ന സമയത്ത് വഴി തടഞ്ഞ് ഭീഷണിപ്പെടുത്തുകയുമായിരുന്നുവെന്ന് പെൺകുട്ടിയുടെ പിതാവ് കാസർകോട് വാർത്തയോട് പറഞ്ഞു. പിതാവായ തന്നെ കൊല്ലുമെന്നും കുടുംബത്തിലെ ഒരു പെൺകുട്ടിയുടെ വിവാഹം മുടക്കുമെന്നുമൊക്കെ അൻവർ ഭീഷണിപ്പെടുത്തിയതായും അദ്ദേഹം വ്യക്തമാക്കി.



ആശുപത്രി കിടക്കയിൽ വെച്ച് മകൾ തന്നെ ശല്യം ചെയ്ത ചിലരെ കുറിച്ച് വിവരം നൽകിയിട്ടുണ്ടെന്നും കുറ്റവാളികളായ എല്ലാവരെയും നിയമത്തിന്റെ മുമ്പിൽ കൊണ്ടുവന്ന് അവർക്ക് അർഹമായ ശിക്ഷ നൽകണമെന്നും പിതാവ് കൂട്ടിച്ചേർത്തു. വേദനാജനകമായ സംഭവമാണെന്നും കുടുംബത്തിന് നീതി ലഭിക്കണമെന്നും സാമൂഹ്യ പ്രവർത്തകൻ സകരിയ്യ കുന്നിൽ ആവശ്യപ്പെട്ടു. പരാതിയുടെ അടിസ്ഥാനത്തിൽ ബദിയഡുക്ക പൊലീസ് പോക്സോ നിയമ പ്രകാരം കേസെടുത്തതിന് പിന്നാലെ ഒ​ളി​വി​ല്‍ പോ​യ അ​ന്‍വ​റി​നെ ബെംഗ്ളൂ​റിൽ നിന്ന് പിടികൂടിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ആരോപണ വിധേയരായ കൂടുതൽ പേരെ കുറിച്ച് പൊലീസ് അന്വേഷണം നടത്തിവരികയാണ്.
 
Obituary | വിഷം അകത്ത് ചെന്ന് ഗുരുതരാവസ്ഥയിലായിരുന്ന വിദ്യാർഥിനി മരിച്ചു, സംഭവത്തിൽ അറസ്റ്റിലായവരുടെ എണ്ണം രണ്ടായി, കുറ്റവാളികൾ ശിക്ഷിക്കപ്പെടണമെന്ന് പിതാവ്

Also Read:
Remanded | വിദ്യാർഥിനിയെ വിഷം അകത്ത് ചെന്ന നിലയിൽ കണ്ടെത്തിയ സംഭവം: ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട യുവാവ് റിമാൻഡിൽ, പെൺകുട്ടി അത്യാസന്ന നിലയിൽ ചികിത്സയിൽ

Keywords: News, Kerala, Kasaragod, Police FIR, Malayalam News, Crime, Obituary, Police, Investigation, Arrest, Kasaragod: 16-year-old girl died. < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia