Drowned | കണ്ണൂരില്‍ ബീചില്‍ കുളിക്കുന്നതിനിടെ ഒഴുക്കില്‍പെട്ട യുവാവ് ചികിത്സയിലിരിക്കെ മരിച്ചു
Jan 7, 2024, 18:11 IST
കണ്ണൂര്‍: (KasargodVartha) നഗരത്തിനടുത്തെ അഴീക്കോട് ചാല്‍ ബീചില്‍ കുളിക്കുന്നതിനിടെ കടലില്‍ ഒഴുക്കില്‍പെട്ട് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കാഞ്ഞിരോട് കൊട്ടാണിചേരി എച്ചൂര്‍ - കോട്ടം റോഡ് സ്വദേശി മുനീസ് (24) ആണ് കണ്ണൂര്‍ ശ്രീചന്ദ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചത്.
കാഞ്ഞിരോട് തണല്‍ വളണ്ടിയറും സന്നദ്ധ പ്രവര്‍ത്തകനുമാണ് മരിച്ച മുനീസ്. ഖബറടക്കം പോസ്റ്റുമോര്‍ടത്തിന് ശേഷം പിന്നീട് നടക്കും. ഞായറാഴ്ച (07.01.2024) രാവിലെയായിരുന്നു സംഭവം. മുണ്ടേരി സ്വദേശികളായ സുഹൃത്തുക്കളായ രണ്ട് യുവാക്കളാണ് കടലില്‍ പെട്ടിരുന്നത്.
അഴീക്കല്‍ കോസ്റ്റല്‍ പൊലീസും ലൈഫ് ഗാര്‍ഡും പ്രദേശവാസികളും ചേര്‍ന്ന് അപകടത്തില്‍പെട്ട രണ്ടുപേരെയും കണ്ണൂര്‍ ശ്രീചന്ദ് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. കൂടെയുണ്ടായിരുന്ന സൃഹുത്ത് തൈസീര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
Keywords: Kannur, News, Drowned, Chal Beach, Life Guard, Rescued, Obituary, Dead Body, Kerala News, Kerala, Kerala-New, Top-Headlines, Accident-News, Kannur: Youth drowned in Chal beach.