city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Art Fest | കണ്ണൂർ സർവകലാശാല കലോത്സവം: കലാപ്രതിഭ പട്ടം സ്വന്തമാക്കി കൃഷ്ണനുണ്ണി, ശ്രീഗംഗ കലാതിലകം

മുന്നാട്: (KasargodVartha) കണ്ണൂർ സർവകലാശാല കലോത്സവത്തിൽ കലാപ്രതിഭ, സംഗീതപ്രതിഭ പട്ടങ്ങൾ സ്വന്തമാക്കി കൂത്തുപറമ്പ് നിർമലഗിരിയിലെ സി എസ് കൃഷ്ണനുണ്ണി. മലയാളം പദ്യം ചൊല്ലൽ, പാശ്ചാത്യ സംഗീതം സിംഗിൾ, ഇടയ്ക്ക, അഷ്ടപദി എന്നിവയിൽ ഒന്നാം സ്ഥാനവും അക്ഷര ശ്ലോകം, സംസ്കൃത പദ്യം ചൊല്ലൽ എന്നിവയിൽ രണ്ടാം സ്ഥാനവും നേടി.
  
Art Fest | കണ്ണൂർ സർവകലാശാല കലോത്സവം: കലാപ്രതിഭ പട്ടം സ്വന്തമാക്കി കൃഷ്ണനുണ്ണി, ശ്രീഗംഗ കലാതിലകം
മാങ്ങാട്ടുപറമ്പ് കണ്ണൂർ സർവകലാശാല കാംപസിലെ ബിഎഡ് ഒന്നാം വർഷ വിദ്യാർഥിയാണ്. കണ്ണൂർ ചൊക്ലി രാമവിലാസം ഹയർ സെകൻഡറി സ്കൂളിലെ സംസ്കൃതം അധ്യാപകൻ സി ആർ ശ്രീകുമാർ - കൂത്തുപറമ്പ് ഫെഡറൽ ബാങ്ക് ജീവനക്കാരി വി സി ആശ ദമ്പതികളുടെ മകനാണ്. ഗൗരീ ശങ്കർ സഹോദരനാണ്.

കണ്ണൂർ മുണ്ടയാടിലെ എൻ കെ ശ്രീഗംഗയാണ് ഇത്തവണ കണ്ണൂർ സർവകലാശാല കലോത്സവത്തിന്റെ കലാതിലകം. പങ്കെടുത്ത നാലിനങ്ങളിലും ഒന്നാം സ്ഥാനം നേടിയാണ് തിലകമായത്. ഭരതനാട്യം, കുച്ചിപ്പുടി, മോഹിനിയാട്ടം, നാടോടിനൃത്തം എന്നിവയിലാണ് ഒന്നാം സ്ഥാനം.

കണ്ണൂർ എസ്എൻ കോളേജ് ബിഎ ഹിസ്റ്ററി രണ്ടാം വർഷ വിദ്യാർഥിനിയാണ്. മുണ്ടയാട്ടെ എൻ കെ ശ്രീശാന്ത് - കെ പ്രീത ദമ്പതികളുടെ മകളാണ്. സഹോദരങ്ങൾ: എൻ കെ ശ്രീകൃപ, ശ്രീനന്ദ.
  
Art Fest | കണ്ണൂർ സർവകലാശാല കലോത്സവം: കലാപ്രതിഭ പട്ടം സ്വന്തമാക്കി കൃഷ്ണനുണ്ണി, ശ്രീഗംഗ കലാതിലകം

Keywords:  News, Top-Headlines, Malayalam-News, Kasargod, Kasaragod-News, Kerala, Kerala-News, Kannur University Art Festival: Krishnanunni won Kalapratibha title; NK Sriganga Kala Thilakam.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia