Arrested | സര്‍വീസ് സ്റ്റേഷനില്‍ നിന്ന് കാര്‍ മോഷ്ടിച്ചുകൊണ്ടുപോയെന്ന കേസില്‍ 3 പേരെ കണ്ണൂര്‍ സിറ്റി പൊലീസ് അറസ്റ്റ് ചെയ്തു
Mar 20, 2024, 22:02 IST
കണ്ണൂര്‍: (KasargodVartha) സര്‍വീസ് സ്റ്റേഷനില്‍ നിന്ന് കാര്‍ മോഷ്ടിച്ചുകൊണ്ടുപോയെന്ന കേസില്‍ മൂന്നു പേരെ സിറ്റി പൊലീസ് അറസ്റ്റ് ചെയ്തു. കണ്ണൂര്‍ സിറ്റി പൊലീസ് സ്റ്റേഷന് പരിധിയില്‍ കുറുവ പാലത്തിന് സമീപത്തുള്ള സര്‍വീസ് സ്റ്റേഷനില്‍ പെയിന്റീംഗ് പണിക്കായി കൊണ്ടുവന്ന കാറാണ് മോഷണം പോയത്.
04.03.2024 ന് പുലര്‍ചെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. തുടര്‍ന്ന് സിസിടിവിയും മറ്റും പരിശോധിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ അറസ്റ്റിലായത്. മുഹമ്മദ് ഫൈസല്‍(23), ആകാശ് കെ എസ്(24), രാഹുല്‍ കെ എന്‍(28) എന്നിവരാണ് അറസ്റ്റിലായത്.
കണ്ണൂര്‍ സിറ്റി പൊലീസ് സ്റ്റേഷന് എസ് ഐ സതീഷ് കുമാര്‍, എസ് ഐ വിനോദ് ആര് പി, സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍മാരയ സ്നേഹേഷ്, സജിത്, ബൈജു എന്നിവരുടെ നേതൃത്വത്തില്‍ എറണാകുളത്തു നിന്നുമാണ് പ്രതികളെ പിടികൂടിയത്.

Keywords: Kannur city police arrested 3 people in the case of stealing car from service station, Kannur, News, Arrested, Police, Service Station, Probe, CCTV, Robbery, Kerala News.