city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Awareness Class | ചതിക്കുഴിയില്‍ ചാടാതിരിക്കാന്‍ വിദ്യാര്‍ഥികള്‍ക്ക് പൊലീസിന്റെ ബോധവല്‍ക്കരണ ക്ലാസ്

കാഞ്ഞങ്ങാട്: (KasargodVartha) ലഹരിമാഫിയയും മൊബൈല്‍ ഫോണും ഒരുക്കുന്ന ചതിക്കുഴികളില്‍ ചെന്ന് ചാടാതിരിക്കുവാന്‍ വിദ്യാര്‍ഥികള്‍ക്ക് ബോധവല്‍ക്കരണ ക്ലാസുകള്‍ സംഘടിപ്പിച്ച് ഹോസ്ദുര്‍ഗ് ജനമൈത്രി പൊലീസ്.

ലഹരി വസ്തുക്കളും മൊബൈല്‍ ഫോണും വിദ്യാര്‍ഥികളുടെ പഠനത്തേയും പാഠ്യേതര പ്രവര്‍ത്തനങ്ങളെയും പ്രതികൂലമായി ബാധിക്കുവാന്‍ സാധ്യതയുണ്ടെന്ന് കണ്ടാണ് സ്റ്റേഷന്‍ പരിധിയിലുള്ള വിദ്യാലയങ്ങളില്‍ ഇത്തരം ഒരു ക്ലാസിന് പൊലീസ് തുടക്കം കുറിച്ചിരിക്കുന്നത്.

ലഹരി വസ്തുക്കളുടെ ഉപയോഗത്തിന്റെ പ്രത്യാഘാതത്തെ കുറിച്ചും മൊബൈല്‍ ഫോണ്‍ ഒരുക്കുന്ന ചതിക്കുഴിയെ കുറിച്ചും ഗതാഗത നിയമങ്ങള്‍ അനുസരിക്കേണ്ട ആവശ്യകതയെക്കുറിച്ചും ക്ലാസുകള്‍ വിദ്യാര്‍ഥികളെ ബോധവാന്‍മാരാക്കുന്നു.

ഒന്നാം ഘട്ടമായി രാവണേശ്വരം ഗവണ്‍മെന്റ് ഹയര്‍ സെകന്‍ഡറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥികള്‍ക്കും, ബല്ലാ ഈസ്റ്റ് ഗവണ്‍മെന്റ് ഹയര്‍സെകന്‍ഡറി സ്‌കൂളിലെ ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കുമുള്ള ക്ലാസുകള്‍ പൂര്‍ത്തിയായി.

ഡി വൈ എസ് പി പി ബാലകൃഷ്ണന്‍ നായര്‍, ഇന്‍സ്പെക്ടര്‍ കെ പി ഷൈന്‍ എന്നിവരുടെ നേതൃത്വത്തില്‍ ജനമൈത്രി ബീറ്റ് ഓഫീസര്‍മാരായ കെ രഞ്ജിത്ത് കുമാര്‍, ടി വി പ്രമോദ്, കെ ദിവ്യ, പി പി രമ്യ എന്നിവരാണ് ക്ലാസുകള്‍ നല്‍കുന്നത്.

Awareness Class | ചതിക്കുഴിയില്‍ ചാടാതിരിക്കാന്‍ വിദ്യാര്‍ഥികള്‍ക്ക് പൊലീസിന്റെ ബോധവല്‍ക്കരണ ക്ലാസ്



Keywords: News, Kerala, Kerala-News, Top-Headlines, Kasaragod-News, Kanhangad, Kanhangad News, Police, Organized, Anti Drug, Awareness Class, Students, Kanhangad: Police Organized Anti Drug Awareness Class for Students.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia