city-gold-ad-for-blogger

കാഞ്ഞങ്ങാട് കൊലപാതകം: ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി

കാഞ്ഞങ്ങാട്: (www.kasargodvartha.com 29.12.2020) കാഞ്ഞങ്ങാട് പഴയ കടപ്പുറത്തെ അബ്ദുർ റഹ്‌മാൻ ഔഫിന്റെ കൊലപാതകത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി. ക്രൈംബ്രാഞ്ച് കണ്ണൂർ എസ് പി, കെ കെ മൊയ്തീൻ കുട്ടിയുടെ നേതൃത്വത്തിലുള്ള സംഘം കൊല നടന്ന കല്ലൂരാവി മുണ്ടത്തോട് എത്തി വിവരങ്ങൾ ശേഖരിച്ചു. കേസിൽ ഗൂഢാലോചന ഉൾപ്പെടെ അന്വേഷിക്കുമെന്ന് ക്രൈംബ്രാഞ്ച് എസ് പി വെളിപ്പെടുത്തി.

കാഞ്ഞങ്ങാട് കൊലപാതകം: ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി


മുഖ്യപ്രതി ഇർശാദ്, ആശിർ, ഹസൻ എന്നിവരെ കസ്റ്റഡിയിൽ വാങ്ങാൻ അന്വേഷണ സംഘം ചൊവ്വാഴ്ച ഹൊസ്ദുർഗ് കോടതിയിൽ അപേക്ഷ നൽകും. പ്രതികളെ കസ്റ്റഡിയിൽ വാങ്ങി സംഭവ സ്ഥലത്ത് എത്തിച്ച് തെളിവെടുപ്പു നടത്തും.

പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന മുഖ്യപ്രതി ഇർശാദിനെ ആരോഗ്യനില മെച്ചപ്പെട്ടതിനെ തുടർന്ന് കഴിഞ്ഞ ദിവസം രാത്രി കാഞ്ഞങ്ങാട് ജില്ലാ ജയിലിലേക്ക് മാറ്റിയിരുന്നു. തെരഞ്ഞെടുപ്പ് ഫലത്തെ തുടർന്നുണ്ടായ രാഷ്ട്രീയ സംഘർഷങ്ങളുടെ തുടർച്ചയാണ് കൊലപാതകമെന്നായിരുന്നു പൊലീസിൻ്റെ പ്രാഥമിക നിഗമനം.

കൊലപാതകത്തിനുപയോഗിച്ച കത്തി ഉൾപ്പെടെ കണ്ടത്തേണ്ടതുണ്ട്.

Keywords:  Kerala, News, Kasaragod, Murder-case, Murder, Case, Police, Crime branch, Investigation, Top-Headlines, Kanhangad murder: Crime branch has started investigation.
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia