city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Rajni | പേരിലെ കൗതുകം സസ്‌പെന്‍സായി ഒളിപ്പിച്ചുവെച്ച് അവസാനം വരെ ത്രില്‍; കാളിദാസ് ജയറാം നായകനായ 'രജനി' ഒടിടി റിലീസായി

കൊച്ചി: (KasargodVartha) കാളിദാസ് ജയറാം നായകനായ 'രജനി' ഒടിടി റിലീസായി. ക്രൈം ത്രിലര്‍ ചിത്രമായ രജനി കഴിഞ്ഞ ദിവസം മുതല്‍ ആമസോണ്‍ പ്രൈം വീഡിയോയില്‍ സ്ട്രീം ചെയ്ത് തുടങ്ങിയിരിക്കുകയാണ്. ലക്ഷ്മി ഗോപാലസ്വാമി, റെബ മോണിക്ക ജോണ്‍, അശ്വിന്‍ കുമാര്‍, ശ്രീകാന്ത് മുരളി, വിന്‍സന്റ് വടക്കന്‍, രമേശ് ഖന്ന, പൂ രാമു, ഷോണ്‍ റോമി, കരുണാകരന്‍ എന്നിവരാണ് സിനിമയിലെ മറ്റ് പ്രധാന അഭിനേതാക്കള്‍.

'രജനി' എന്ന പേരിലെ കൗതുകം പോലെതന്നെ സസ്‌പെന്‍സായി ഒളിപ്പിച്ചുവെച്ച് അവസാനം വരെ പ്രേക്ഷകരെ ത്രിലടിപ്പിച്ചിരുത്തുന്ന ചിത്രമാണ് കാളിദാസ് ജയറാം നായകനായെത്തുന്ന 'രജനി'. ആദ്യ സംവിധാന സംരംഭമെന്ന നിലയില്‍ വിനില്‍ സ്‌കറിയ വര്‍ഗീസ് മലയാളത്തിന് മുതല്‍ക്കൂട്ടായ ഒരു സംവിധായകനാകുമെന്ന് ഈ ചിത്രത്തിലൂടെ തെളിയിക്കുന്നു. സിനിമയുടെ തിരക്കഥയും വിനില്‍ തന്നെയാണ്.


Rajni | പേരിലെ കൗതുകം സസ്‌പെന്‍സായി ഒളിപ്പിച്ചുവെച്ച് അവസാനം വരെ ത്രില്‍; കാളിദാസ് ജയറാം നായകനായ 'രജനി' ഒടിടി റിലീസായി

 

സിനിമയുടെ കളര്‍ ടോണില്‍ ചടുലമായ കാമറയാണ് ആര്‍ ആര്‍ വിഷ്ണുവിന്റേത്. കൃത്യമായ രംഗങ്ങള്‍ മാത്രം കോര്‍ത്തിണക്കി ഒരുക്കിയ എഡിറ്റിങിന് ദീപു ജോസഫും കയ്യടി നേടുന്നു. 4 മ്യൂസിക്‌സിന്റെ പശ്ചാത്തല സംഗീതവും എടുത്ത് പറയേണ്ടതാണ്.

Keywords: News, Kerala, Kerala-News, Top-Headlines, Entertainment, Kalidas Jayaram, Starrer, Rajni, Released, OTT, Cinema, Film, Actor, Kalidas Jayaram starrer 'Rajni' released in OTT.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia