കെ സുരേന്ദ്രന്‍ പോസ്റ്റ് ചെയ്ത ചിത്രം വ്യാജം; പോളിസിക്ക് നിരക്കാത്തതാണെന്ന് കാണിച്ച് ഫെയ്‌സ്ബുക്ക് പിന്‍വലിച്ചു
May 30, 2017, 08:09 IST
കോട്ടയം: (www.kasargodvartha.com 30/05/2017) കണ്ണൂരില്‍ ആര്‍ എസ് എസ് പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ സി പി എം പ്രവര്‍ത്തകര്‍ ആഘോഷിക്കുന്നു എന്ന അടിക്കുറിപ്പോടെ കുമ്മനം രാജശേഖരന്‍ ട്വിറ്ററിലും മറ്റും വ്യാജ വീഡിയോ പ്രചരിപ്പിച്ചതിന് പിന്നാലെ ഇപ്പോള്‍ ബീഫ് വിഷയത്തില്‍ വ്യാജ ചിത്രവുമായി കെ സുരേന്ദ്രന്‍. എന്നാല്‍ സുരേന്ദ്രന്‍ പോസ്റ്റ് ചെയ്ത ചിത്രം ഫെയ്‌സ്ബുക്ക് തന്നെ പിന്‍വലിച്ചു.
കേരളത്തില്‍ പശുവിനെ അറുക്കുന്നുവെന്ന് വ്യാജ ചിത്രം സഹിതം ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തതാണ് കെ സുരേന്ദ്രന് പണികിട്ടിയത്. സുരേന്ദ്രന്‍ പ്രചരിപ്പിച്ച വ്യാജ ചിത്രം പോളിസിക്ക് നിരക്കാത്തതാണെന്ന് കാണിച്ച് ഫെയ്‌സ്ബുക്ക് തന്നെ പിന്‍വലിക്കുകയായിരുന്നു. ചിത്രം ഇപ്പോള്‍ മറയ്ക്കപ്പെട്ട നിലയിലാണ്. ഫെയ്‌സ്ബുക്ക് പോളിസിക്ക് വിരുദ്ധമായി ക്രൂരതയും അശ്ലീതയും നിറഞ്ഞ ചിത്രങ്ങളാണ് ഫെയ്‌സ്ബുക്ക് സാധാരണ പിന്‍വലിക്കാറുള്ളത്.
സുരേന്ദ്രന് പോസ്റ്റ് ചെയ്ത ചിത്രത്തിനെതിരെ നടപടി വേണമെന്ന് ആവശ്യമുയര്‍ന്നിരുന്നു. ഉത്തര്‍പ്രദേശില്‍ പശുവിനെ അറുത്തതിന്റെ ചിത്രമാണ് കെ സുരേന്ദ്രന്‍ പ്രചരിപ്പിച്ചത്. ചിത്രത്തിലെ ഹിന്ദി ബോര്‍ഡ് ക്രോപ്പ് ചെയ്ത് മാറ്റിയ ശേഷമായിരുന്നു പ്രചരണം. ചിത്രം കേരളത്തില്‍ നിന്നുള്ളതല്ലെന്ന് വ്യക്തമായിട്ടും ചിത്രം പിന്‍വലിക്കാന്‍ സുരേന്ദ്രന്‍ തയ്യാറായിരുന്നില്ല.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kottayam, RSS, CPM, Cow, Facebook, Photos, K Surendran's post revoked by facebook.