Cop Found Dead | 'ഭാര്യയുമായി വിവാഹമോചനത്തിന്റെ വക്കിൽ; ഒരു മാസമായി ഡ്യൂടിക്ക് ഹാജരാകുന്നില്ല; ഫോണും ഉപയോഗിക്കുന്നില്ല; മുഴുവൻ സമയവും മദ്യലഹരിയിൽ'; കാസര്‍കോട്ട് പൊലീസുകാരന്റെ മരണത്തെ കുറിച്ച് അന്വേഷണം ഊർജിതമാക്കി; കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ചതാകാമെന്ന് സൂചന
Jan 6, 2024, 21:24 IST
കാസര്‍കോട്: (KasargodVartha) കുടുംബ പ്രശ്നത്തെ തുടർന്ന് ഭാര്യയുമായി വിവാഹമോചനത്തിന്റെ വക്കിൽ എത്തുകയും ഇതേതുടർന്ന് ഒരു മാസമായി അവധി അപേക്ഷ പോലും നൽകാതെ ഡ്യൂടിക്ക് ഹാജരാകാതിരിക്കുകയും ചെയ്തുവന്ന പൊലീസുകാരനാണ് ശനിയാഴ്ച ഉച്ചയോടെ കാസർകോട് കറന്തക്കാട്ടെ പ്രവർത്തനം നിലച്ച ഉമാ ആശുപത്രി വളപ്പിൽ മരിച്ച നിലയിൽ കണ്ടെത്തിയ ആലപ്പുഴ മണ്ണംതറ സ്വദേശി കെ കെ സുധീഷെന്ന് (40) വ്യക്തമായി.
2010 ബാചിലാണ് സുധീഷ് പരിശീലനം പൂർത്തിയാക്കി എ ആർ കാംപിൽ സിവിൽ പൊലീസ് ഓഫീസറായി ഡ്യൂടി നോക്കിവന്നത്. കഴിഞ്ഞ ഡിസംബർ ആറ് മുതൽ സുധീഷ് ഡ്യൂടിക്ക് ഹാജരായിരുന്നില്ല. അവധി അപേക്ഷ നൽകിയതായും വിവരമില്ല. വല്ലപ്പോഴും മാത്രമേ എ ആർ കാംപിലെ പൊലീസുകാർ താമസിക്കുന്ന ബാരക്കിൽ എത്താറുള്ളൂവെന്നാണ് പറയുന്നത്.
മൃതദേഹത്തിന് ഒരു ദിവസത്തെ പഴക്കമുണ്ടെന്ന് കരുതുന്നു. കുടുംബ പ്രശ്നത്തെ തുടർന്ന് ഭാര്യയുമായി വിവാഹമോചനത്തിന്റെ വക്കിലാണെന്നും പറയുന്നു. ആരുമായും വലിയ അടുപ്പം പുലർത്താതിരുന്ന സുധീഷ് ഫോണും ഉപയോഗിക്കാറുണ്ടായിരുന്നില്ലെന്നാണ് വിവരം. മൃതദേഹം കണ്ടെത്തിയ പഴയ ആശുപത്രി കെട്ടിടത്തിന്റെ മുകളിൽ മദ്യക്കുപ്പികളും മറ്റും കണ്ടെത്തിയിട്ടുണ്ട്. അതുകൊണ്ട് തന്നെ സുധീഷ് മദ്യലഹരിയിൽ കെട്ടിടത്തിന്റെ താഴേക്ക് വീണ് മരണപ്പെട്ടതായാണ് സംശയിക്കുന്നത്.
തലയ്ക്കും തുടയ്ക്കും മറ്റും പരുക്കുകളുണ്ട്. കാസർകോട് ടൗൺ എസ് ഐ കെ പി വിനോദ് കുമാർ ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റ് മോർടത്തിനായി പരിയാരത്തെ കണ്ണൂർ ഗവ. മെഡികൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. കുടുംബ പ്രശ്നത്തെ തുടർന്ന് സുധീഷ് സ്ഥിരം മദ്യപാനത്തിന്റെ പിടിയിലായിരുന്നുവെന്നാണ് കൂടെയുള്ളവർ സൂചിപ്പിക്കുന്നത്. മരണ വിവരം സുധീഷിന്റെ ബന്ധുക്കളെ അറിയിച്ചിട്ടുണ്ട്.
Keywords: News, Top-Headlines, Kasargod, Kasaragod-News, Kerala, Kerala-News, Dead body, Kannur, Inquest, Investigation, Police, Investigation, Hospital, Investigation into death of policeman intensified. < !- START disable copy paste -->