city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

വൃദ്ധ സദനത്തിലെ അന്തേവാസി മരിച്ചു; ഏറ്റെടുക്കാനാളില്ല; ഉറ്റവരെ തേടി അധികൃതർ

കാസർകോട്: (www.kasargodvartha,com 25.08.2021) മരണപ്പെട്ട അന്തേവാസിയുടെ ബന്ധുക്കളെ തേടി വൃദ്ധ സദനം അധികൃതർ. പരവനടുക്കം ഗവ. വൃദ്ധ സദനത്തിലെ താമസക്കാരൻ മുഹമ്മദ് അലി (90) ആണ് കഴിഞ്ഞ ദിവസം മരിച്ചത്. തൃശൂർ സ്വദേശിയാണ് ഇദ്ദേഹം.

വൃദ്ധ സദനത്തിലെ അന്തേവാസി മരിച്ചു; ഏറ്റെടുക്കാനാളില്ല; ഉറ്റവരെ തേടി അധികൃതർ


ഭാര്യ തൃക്കരിപ്പൂർ സ്വദേശിയാണെന്നും ഇവർ മരണപ്പെട്ടതായും അധികൃതർ അറിയിച്ചു. ഏക മകൾ വീട്ടുജോലി എടുത്ത് ജീവിക്കുന്നുവെന്നാണ് വിവരം. അമ്പലത്തറ പൊലീസ് വഴി ആണ് സ്ഥാപനത്തിൽ പ്രവേശിപ്പിച്ചത്. പക്ഷേ ഇപ്പോൾ ബന്ധുക്കളെ ആരെയും ബന്ധപ്പെടാൻ സാധിക്കുന്നില്ല.

ഏറ്റെടുക്കാൻ ആരുമില്ലാത്തതിനാൽ മൃതദേഹം കാസർകോട് ജനറൽ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. അറിയുന്നവർ ഉടൻ ബന്ധപ്പെടണമെന്ന് വൃദ്ധ സദനം സൂപ്രണ്ട് അറിയിച്ചു. ഫോൺ നമ്പർ: 04994 239726.




Keywords: Kasaragod, News, Top-Headlines, Paravanadukkam, Thrissur, Police, Ambalathara, General-hospital, Inmate of old age home died.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia