അക്കര ഫൗണ്ടേഷൻ സെന്റർ ഫോർ ചൈൽഡ് ഡെവലപ്മെന്റിന്റെ കീഴിൽ ഒക്കുപേഷൻ തെറാപ്പി ഡിപ്പാർട്ട്മെന്റ് ഉദ്ഘാടനം ചെയ്തു
Oct 29, 2020, 21:18 IST
ബോവിക്കാനം: (www.kasargodvartha.com 29.10.2020) ബോവിക്കാനം, കോട്ടൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന അക്കര ഫൗണ്ടേഷൻ സെന്റർ ഫോർ ചൈൽഡ് ഡെവലപ്മെന്റിന്റെ കീഴിൽ ഒക്കുപേഷൻ തെറാപ്പി ഡിപ്പാർട്ട്മെന്റ് ഉദ്ഘാടനം ചെയ്തു. അക്കര ഫൗണ്ടേഷന്റെ രണ്ടാം വാർഷികാഘോഷത്തിന്റെ ഭാഗമായി നടത്തിയ സംഗമത്തിൽ കാസർകോട് ജനറൽ ആശുപത്രി ഫിസിക്കൽ മെഡിസിൻ വിഭാഗം തലവൻ ഡോ: അരുൺ റാം ഉദ്ഘാടനം നിർവഹിച്ചു.
ചടങ്ങിൽ സമൂഹ്യപ്രവർത്തക സുലൈഖ മാഹിൻ അധ്യക്ഷത വഹിച്ചു. ഖയ്യൂം മാന്യ മുഖ്യാതിഥിയായി. ലോക സെറിബ്രൽ പാഴ്‌സി ദിനത്തിന്റെ ഭാഗമായി നടത്തിയ സ്പെഷ്യലി എബിൾഡ് അവാർഡ് ജേതാവ് അമൽ ഇഖ്ബാലിനുള്ള പുരസ്കാരവും പ്രശസ്ത്രി പത്രവും പിതാവ് ഇഖ്ബാൽ വളപ്പൻ ഏറ്റുവാങ്ങി. ഫിസിയോതെറാപ്പി, സ്പീച്ച് തെറാപ്പി, സൈക്കോളജി, സ്‌പെഷ്യൽ എഡ്യൂക്കേഷൻ എന്നിവക്ക് പുറമേ ഓട്ടിസം, സെറിബ്രൽ പാഴ്‌സി ബാധിച്ച കുട്ടികൾക്കുള്ള സെൻസറി ഇന്റഗ്രേഷൻ തെറാപ്പിയും ഇനി ലഭ്യമാക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
ചടങ്ങിൽ അക്കര ഫൗണ്ടഷൻ മാനേജർ മുഹമ്മദ് യാസിർ വാർഷിക റിപ്പോർട് അവതരിപ്പിച്ചു, ഫിസിയോതെറാപ്പിസ്റ്റ് ജിനിൽ രാജ്, സൈക്കോളജിസ്റ് ശാഹിദ് പയ്യന്നൂർ, ഒക്കുപ്പേഷൻ തെറാപ്പിസ്റ്റ് ബിരുന്ത, ജയപ്രകാശ്, മൊയ്‌ദീൻ പൂവടുക്ക സംബന്ധിച്ചു.
ചടങ്ങിൽ അക്കര ഫൗണ്ടഷൻ മാനേജർ മുഹമ്മദ് യാസിർ വാർഷിക റിപ്പോർട് അവതരിപ്പിച്ചു, ഫിസിയോതെറാപ്പിസ്റ്റ് ജിനിൽ രാജ്, സൈക്കോളജിസ്റ് ശാഹിദ് പയ്യന്നൂർ, ഒക്കുപ്പേഷൻ തെറാപ്പിസ്റ്റ് ബിരുന്ത, ജയപ്രകാശ്, മൊയ്‌ദീൻ പൂവടുക്ക സംബന്ധിച്ചു.
കോട്ടികുളത്തെ പ്രമുഖ വ്യവസായി അക്കര അബ്ദുൽ അസീസ് ഹാജി ചെയർമാനായുള്ള അക്കര ഫൗണ്ടേഷൻ വിവിധ കാരുണ്യ പ്രവർത്തനമാണ് നടത്തിവരുന്നത്.
Keywords: News, Kerala, Kasaragod, Akkara Foundation, Mohammed Abdul Azeez, Child Development, Inauguration, Inauguration of Occupational Therapy Department under Akkara Foundation Center for Child Development