city-gold-ad-for-blogger

ഷിറിയ മുതല്‍ മൂസോടി വരെ മണലെടുക്കല്‍ തകൃതി; കടലാക്രമണങ്ങള്‍ക്ക് പ്രധാന കാരണം അനിയന്ത്രിതമായ മണല്‍ കൊള്ള

ഉപ്പള: (www.kasargodvartha.com 02.06.2020) ചെറിയ ഇടവേളക്ക് ശേഷം ഷിറിയ മുതല്‍ മൂസോടി വരെയുള്ള തീരത്ത് നിന്നും വന്‍തോതില്‍ മണലെടുക്കല്‍ തുടരുന്നു. കടലാക്രമണ ഭീഷണിയില്‍ നിരവധി കുടുംബങ്ങളാണ് കഴിയുന്നത്. കഴിഞ്ഞവര്‍ഷം ശക്തമായ കടലാക്രമണത്തില്‍ നിരവധി വീടുകളും തെങ്ങുകളും മരങ്ങളുമാണ് കടലെടുത്തത്. മൂസോഡി ഉള്‍പ്പെടെയുള്ള തീരപ്രദേശങ്ങളില്‍  നൂറോളം ആളുകളെ പരിസരത്തെ സ്‌കൂളുകളിലും മറ്റുമായാണ് താല്‍ക്കാലികമായി താമസിപ്പിച്ചിരുന്നത്.

കഴിഞ്ഞവര്‍ഷത്തേക്കാള്‍ രൂക്ഷമായ കടലാക്രമണം ഈ വര്‍ഷം ഉണ്ടാകുമെന്ന് പറയപ്പെടുമ്പോഴും അനധികൃതമായ മണലെടുപ്പിന് ഒരു നിയന്ത്രണവും കൊണ്ടുവരാന്‍ അധികൃതര്‍ തയ്യാറാകുന്നില്ല. കഴിഞ്ഞ വര്‍ഷം ഉണ്ടായ രൂക്ഷമായ കടലാക്രമണത്തില്‍ മൂസോടി ഹാര്‍ബറിലും പരിസരങ്ങളിലും കനത്ത നാശനഷ്ടം സംഭവിച്ചിരുന്നു.ഹാര്‍ബര്‍ വന്നതിനു ശേഷമാണ് ഇത്രയും വലിയ കടലാക്രമണം നടക്കുന്നതെന്ന് പ്രദേശവാസികള്‍ പറയുന്നു.

സൂര്യന്‍ അസ്തമിച്ചത് മുതല്‍ സൂര്യോദയം വരെ നൂറുകണക്കിന് ടണ്‍ മണലാണ് ടിപ്പര്‍ ലോറികളില്‍ അനധികൃതമായി ഇടതടവില്ലാതെ കടത്തിക്കൊണ്ടു പോകുന്നത്. ഇത്തരക്കാര്‍ക്കെതിരെ പരാതി പറഞ്ഞതിനാല്‍ ഭീഷണിയും അക്രമവുമായി മണല്‍ മാഫിയ രംഗത്ത് വരുന്നു. അതുകൊണ്ടുതന്നെ കൂടുതല്‍ ആളുകള്‍ പരാതിയുമായി മുന്നോട്ടു വരാന്‍ മടിക്കുമ്പോഴും ആശങ്കയോടെയാണ് നാട്ടുകാര്‍ ജീവിതം തള്ളി നീക്കുന്നത്.
ഷിറിയ മുതല്‍ മൂസോടി വരെ മണലെടുക്കല്‍ തകൃതി; കടലാക്രമണങ്ങള്‍ക്ക് പ്രധാന കാരണം അനിയന്ത്രിതമായ മണല്‍ കൊള്ള

കടല്‍ ഭിത്തികള്‍ തകര്‍ന്നു കൊണ്ടിരിക്കുമ്പോഴും മണലെടുപ്പ് നിര്‍ബാധം തുടരുന്നു. ഷിറിയ, മൂസോടി, പെരിങ്കടി തുടങ്ങിയ പ്രദേശങ്ങളിലാണ് രൂക്ഷമായ കടല്‍ക്ഷോഭം അനുഭവപ്പെടാറുള്ളത്. ലോക് ഡൗണ്‍ സമയത്തു പോലും പ്രകൃതിയെ ചൂഷണം ചെയ്യുന്നവര്‍ക്കെതിരെ പോലീസിന്റെ ഭാഗത്തു നിന്നും യാതൊരു നടപടിയും ഇല്ലെന്ന് നാട്ടുകാര്‍ പറയുന്നു. ചില രാഷ്ട്രീയ പാര്‍ട്ടിക്കാരുടെ പിന്തുണയും മണലൂറ്റുകാര്‍ക്കുണ്ടെന്നും നാട്ടുകാര്‍ ആരോപിക്കുന്നു.

ഷിറിയ മുതല്‍ മൂസോടി വരെ മണലെടുക്കല്‍ തകൃതി; കടലാക്രമണങ്ങള്‍ക്ക് പ്രധാന കാരണം അനിയന്ത്രിതമായ മണല്‍ കൊള്ള

Keywords: Kasaragod, Kerala, news, Top-Headlines, Uppala, sand mafia, Illegal Sand mining in Shiriya river 
  < !- START disable copy paste -->   

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia