city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

PK Krishnadas | കെജ്രിവാളിന് പിന്നാലെ പിണറായിയെ അറസ്റ്റ് ചെയ്താല്‍ കോണ്‍ഗ്രസ് നിലപാട് എന്തായിരിക്കുമെന്ന് പി കെ കൃഷ്ണദാസ്; കെ റൈസ് ഇടപാടിന് പിന്നിലും കോടികളുടെ വെട്ടിപ്പ്, കരാര്‍ നല്‍കിയത് മരിയന്‍ സ്‌പൈസസ് എന്ന സ്വകാര്യ കംപനിക്ക്

കാസര്‍കോട്: (KasargodVartha) ഡെല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് പിന്നാലെ കേരള മുഖ്യമന്ത്രി പിണറായി വിജയനെ അറസ്റ്റ് ചെയ്താല്‍ കോണ്‍ഗ്രസ് നിലപാട് എന്തായിരിക്കുമെന്ന് ബി ജെ പി ദേശിയ നിര്‍വാഹകസമിതി അംഗം പി കെ കൃഷ്ണദാസ് ചോദിച്ചു. കാസര്‍കോട് പ്രസ് ക്ലബില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അഴിമതി കേസില്‍ കെജ്രിവാള്‍ അറസ്റ്റിലായതോടെ, ഡെല്‍ഹി മുഖ്യമന്ത്രിക്ക് വേണ്ടി ദേശീയ തലത്തില്‍ രൂപം കൊണ്ട ഇന്‍ഡ്യാമുന്നണി സംഖ്യത്തിന്റെ മുഖം മൂടി പിച്ചി ചീന്തപ്പെട്ടിരിക്കുകയാണ്. ഇന്‍ഡ്യാമുന്നണി

അഴിമതി സംഖ്യമായി അധപതിച്ചിരിക്കുകയാണെന്നും കൃഷ്ണദാസ് പറഞ്ഞു. ഡെല്‍ഹി മുഖ്യമന്ത്രി കെജ്രിവാളിന് അനുകൂലമമായി സി പി എമ്മും കോണ്‍ഗ്രസും നടത്തുന്ന പ്രതിഷേധവും പ്രതിരോധവും അഴിമതി കൂട്ടുക്കെട്ടിന് ഉദാഹരണമാണ്.

കെജ്രിവാളിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട് ഏറ്റവും കൂടുതല്‍ സമരം നടന്നത് ഡെല്‍ഹിയിലും കേരളത്തിലുമാണ്. പ്രക്ഷോഭത്തിന് നേതൃത്വം നല്‍കുന്നത് സി പി എമ്മും കോണ്‍ഗ്രസുമാണ്. ഈ രണ്ട് പാര്‍ടിക്കും കേരളത്തില്‍ മാത്രമാണ് സ്വാധീനമുള്ളത്. മറ്റ് സംസ്ഥാനങ്ങളില്‍ തുടച്ച് മാറ്റപ്പെട്ടു കഴിഞ്ഞു. കേരളത്തില്‍ അരവിന്ദ് കെജ്രിവാളിനെതിരായ അറസ്റ്റില്‍ സി പി എം നടത്തുന്ന പ്രതിരോധവും പ്രക്ഷോഭവും ഒരു റിഹേഴ്സല്‍ സമരം മാത്രമാണ്.

ഡെല്‍ഹി മുഖ്യമന്ത്രി കെജ്രിവാളിന് സംഭവിച്ചത് പോലെ കേരളത്തിലെ മുഖ്യമന്ത്രി പിണറായി വിജയനും സംഭവിക്കുമെന്ന് മുന്‍കൂട്ടി കണ്ട് നടത്തുന്ന മുന്‍കൂര്‍ സമരമാണിത്. കേരള മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം നേരിടുകയാണ്. അതുകൊണ്ട് അറസ്റ്റ് ചെയ്യാന്‍ സാധ്യതയുണ്ടെന്ന് മനസിലാക്കിയാണ് നേരത്തെ നടത്തുന്ന പ്രതിരോധമാണ് ഇപ്പോള്‍ നടത്തുന്ന സമരം.

അഴിമതി കേസില്‍ കേരള മുഖ്യമന്ത്രി അറസ്റ്റ് ചെയ്യപ്പെട്ടാല്‍ കോണ്‍ഗ്രസ് എന്ത് നിലപാടാണ് സ്വീകരിക്കുമെന്നത് വ്യക്തമാക്കണം. അഴിമതിക്ക് അനുകൂലമായി അരവിന്ദ് കെജ്രിവാളിന് വേണ്ടി നടത്തുന്ന അതേ സമരമായിരിക്കുമോ നടത്താന്‍ പോകുന്നത്. കെജ്രിവാളിനെതിരെ ആദ്യം ശബ്ദമുയര്‍ത്തിത് കോണ്‍ഗ്രസാണ്. കോണ്‍ഗ്രസ് നേതാവായ അജയ് മാക്കനാണ് പത്രസമ്മേളനം നടത്തി കെജ്രിവാളിന്റെ അഴിമതി അന്വേഷണം നടത്തണമെന്ന് ആദ്യം ആവശ്യപ്പെട്ടത്.

തെലുങ്കാന തിരഞ്ഞെടുപ്പിലും കോണ്‍ഗ്രസ് പ്രധാനമായും ഉന്നയിച്ചത് കെജ്രിവാളിന്റെ അഴിമതിയെ പറ്റിയാണ്. ഇതുപോലെ പിണറായി വിജയനെതിരായും കോണ്‍ഗ്രസ് അഴിമതി ആരോപണം ഉന്നയിച്ചിരുന്നു. അഴിമതി വിരുദ്ധ സമരങ്ങള്‍ നമ്മുടെ രാജ്യത്ത് നടന്നിട്ടുണ്ട്. കോണ്‍ഗ്രസായിരുന്നു പ്രതികൂട്ടില്‍. ആസമയത്ത് സി പി എം വിട്ട് നിന്നു. ലോക ചരിത്രത്തില്‍ അഴിമതി സംരക്ഷിക്കാന്‍ നടത്തുന്ന സമരമാണ് സി പി എമ്മിന്റെയും കോണ്‍ഗ്രസിന്റെയും. അഴിമതി വിരുദ്ധസംഖ്യമായ എന്‍ ഡി എ മുന്നണിയും അഴിമതി സംരക്ഷക സംഖ്യമായ ഇന്‍ഡ്യ മുന്നണിയും തമ്മിലുള്ള മത്സരമാണ് ലോകസഭ തിരഞ്ഞെടുപ്പില്‍ കാണാന്‍ കഴിയുന്നത്.

കേരളത്തിലെ പ്രതിപക്ഷമായ കോണ്‍ഗ്രസിന് മുഖ്യമന്ത്രിക്കെതിരെയുള്ള അഴിമതി ആരോപണവും മകളുടെ മാസപ്പടി വിവാദവും കോണ്‍ഗ്രസിന് തിരഞ്ഞെടുപ്പ് വിഷയമല്ല. യു ഡി എഫിന്റെ തിരഞ്ഞെടുപ്പ് വിഷയം മറ്റൊന്നാണ്.

സ്വപ്‌നപദ്ധതിയാണെന്ന് പറഞ്ഞ് പുറത്തിറക്കിയ 'കെ റൈസില്‍' വന്‍ അഴിമതിയാണ് നടന്നിട്ടുള്ളത്. മുഖ്യമന്ത്രിയും ഭക്ഷ്യമന്ത്രിയും മൗനം പാലിക്കുകയാണ്. ഇതില്‍ കോണ്‍ഗ്രസ് എന്തുകൊണ്ടാണ് നിലപാട് വ്യക്തമാക്കാത്തതെന്നും കൃഷ്ണദാസ് ചോദിച്ചു. സാധാരണക്കാരനെ സഹായിക്കാന്‍ ആന്ധ്രയില്‍ നിന്ന് അരി നേരിട്ട് കടം വാങ്ങി വിതരണം ചെയ്യുന്നുവെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. കെ റൈസ് ആന്ധ്രയിലെ തെലുങ്കാനയില്‍ നിന്നാണ് വാങ്ങിയതെന്ന പച്ചക്കള്ളമാണ് പ്രചരിപ്പിച്ചത്. എന്നാല്‍ ശുദ്ധ തട്ടിപ്പാണ്. എറണാകുളം ജില്ലയിലെ 'മരിയ സ്പൈസസ്' എന്ന സ്വകാര്യ കംപനിക്കാണ് കരാര്‍ കൊടുത്തത്.

PK Krishnadas | കെജ്രിവാളിന് പിന്നാലെ പിണറായിയെ അറസ്റ്റ് ചെയ്താല്‍ കോണ്‍ഗ്രസ് നിലപാട് എന്തായിരിക്കുമെന്ന് പി കെ കൃഷ്ണദാസ്; കെ റൈസ് ഇടപാടിന് പിന്നിലും കോടികളുടെ വെട്ടിപ്പ്, കരാര്‍ നല്‍കിയത് മരിയന്‍ സ്‌പൈസസ് എന്ന സ്വകാര്യ കംപനിക്ക്

തെലുങ്കാനയില്‍ നിന്ന് 40.15 രൂപയ്ക്ക് കിട്ടുന്ന അരി കര്‍ണാടക മാര്‍കറ്റിലെ ജയ അരിയാണ്. 33രൂപ കൊടുത്താണ് വാങ്ങിയിട്ടുള്ളത്. ഇതാണ് സ്വകാര്യ ഏജന്‍സി വഴി 40.15 രൂപയ്ക്ക് വാങ്ങുന്നത്. 12 ലക്ഷം കിലോ ഗ്രാം അരി 5 കിലോ ഗ്രം വെച്ച് വിതരണം ചെയ്താല്‍, 2,40,000 റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് മാത്രമാണ് വിതരണം ചെയ്യാന്‍ കഴിയുകയുള്ളു.

സര്‍കാര്‍ പറയുന്നത് 87 ലക്ഷം കാര്‍ഡ് ഉടമകള്‍ക്ക് കെ റൈസ് അരി വിതരണം ചെയ്യുമെന്നാണ്. യാഥാര്‍ഥത്തില്‍ 4 കോടി 35 ലക്ഷം കിലോ അരിവേണം. 5 രൂപ അധികം നല്‍കി വാങ്ങിയ അരിയില്‍ 21 കോടി 78 ലക്ഷം രൂപയാണ് കേരളത്തിന് ഖജനാവിന് നഷ്ടം വന്നിരിക്കുന്നത്. സര്‍കാര്‍ നേരിട്ട് വാങ്ങിയില്‍ അരി 33 രൂപയ്ക്ക് ലഭിക്കും. സപ്ലൈകോ വഴി വിതരണം ചെയ്യുന്ന സബ്സിഡി അരിയുടെ അതിന്റെ സഞ്ചിക്ക് രണ്ട് രൂപ മാത്രമാണ് ചെലവ്. അതിനാകട്ടെ 12 രൂപയ്ക്കാണ് കരാര്‍ കൊടുത്തിരിക്കുന്നത്. ഇതില്‍ 8 കോടി 25 ലക്ഷത്തിന്റെ അഴിമതിയാണ് നടന്നിട്ടുള്ളത്. സാധാരണക്കാരനെ സഹായിക്കുന്നതിന് പകരം ഭൂഗോള തട്ടിപ്പാണ് നടന്നിരിക്കുന്നത്. ഈ കരാറുകള്‍ അടിയന്തിരമായി റദ്ദ് ചെയ്യണം.


കേരള സര്‍കാര്‍ മാര്‍കറ്റില്‍നിന്ന് അരി നേരിട്ട് വാങ്ങണം, വിജിലന്‍സ് നിയമങ്ങള്‍ അട്ടിമറിച്ച് നടത്തിയ കരാര്‍ അന്വേഷിക്കണമെന്ന് ബി ജെ പി ആവശ്യപ്പെടുകയാണ്. കെ റൈസ് അരിയുടെ ടെന്‍ഡറില്‍ മൂന്ന് കരാറുകാര്‍ പങ്കെടുക്കാത്ത കാരാര്‍ സാധുവാക്കിയത് അഴിമതി നടത്താന്‍ വേണ്ടി മാത്രമാണ്. സി പി എം, സി പി ഐ സംയുക്തമായി നടത്തിയ അഴിമതി കുംഭകോണമാണ് കെ റൈസ് അരി.

1957ല്‍ കേരളത്തില്‍ അധികാരത്തില്‍ വന്നപ്പോള്‍ സി പി എം ആന്ധ്ര അരിയുടെ പേരില്‍ അഴിമതി ആരോപണം നേരിട്ടിരുന്നു. അതിന്റെ തനിയാവര്‍ത്തനമാണ് വീണ്ടും ഉണ്ടായിരിക്കുന്നതെന്ന് പി കെ കൃഷ്ണദാസ് പറഞ്ഞു. അദ്ദേഹത്തോടൊപ്പം സംസ്ഥാന സെക്രടറി കെ രഞ്ജിത്ത്, സംസ്ഥാന സമിതി അംഗം എം നാരായണഭട്ട്, ജില്ലാ ജെന.സെക്രടറി വിജയ്കുമാര്‍ റൈ, ബി ഡി ജെ എസ് ജില്ലാ പ്രസിഡന്റ് ഗണേഷ് പാറക്കട്ട എന്നിവരും സംബന്ധിച്ചു.
 
PK Krishnadas | കെജ്രിവാളിന് പിന്നാലെ പിണറായിയെ അറസ്റ്റ് ചെയ്താല്‍ കോണ്‍ഗ്രസ് നിലപാട് എന്തായിരിക്കുമെന്ന് പി കെ കൃഷ്ണദാസ്; കെ റൈസ് ഇടപാടിന് പിന്നിലും കോടികളുടെ വെട്ടിപ്പ്, കരാര്‍ നല്‍കിയത് മരിയന്‍ സ്‌പൈസസ് എന്ന സ്വകാര്യ കംപനിക്ക്

Keywords: News, Kerala, Kerala-News, Top-Headlines, Kasaragod-News, PK Krishnadas, Pinarayi Vijayan, Arrested, Aravind Kejriwal, Congress, Press Meet, BJP, CPM, BDJS, K Rice, Corruption, Politics, Election, If Pinarayi Vijayan also arrested after Aravind Kejriwal, what will be do Congress', PK Krishnadas.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia