city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Pomegranate Benefits | ശരീരം തിളങ്ങാന്‍ പതിവായി മാതള നാരങ്ങ കഴിക്കാം; ഈ പഴത്തിന്റെ മറ്റ് ആരോഗ്യ ഗുണങ്ങള്‍

കൊച്ചി: (KasargodVartha) നിരവധി പോഷകങ്ങളാല്‍ സമ്പന്നമാണ് മാതള നാരങ്ങ (Pomegranate). ഇത് സ്ഥിരമായി ഭക്ഷണത്തിന്റെ ഭാഗമാക്കിയാല്‍ രോഗപ്രതിരോധ ശേഷിയും വര്‍ധിക്കും. ഫൈറ്റോകെമികലുകള്‍ (Phytochemicals), ആന്റിഓക്സിഡന്റുകള്‍ (Antioxidants), വിറ്റാമിന്‍ സി, കെ, ബി, ഫോളേറ്റ് (Folate), മഗ്‌നീഷ്യം (Magnesium), ഫോസ്ഫറസ് (Phosphorus), പൊടാസ്യം (Potassium), ഫൈബര്‍ (Fiber) തുടങ്ങിയവ അടങ്ങിയ മാതള നാരങ്ങ പല രോഗങ്ങളില്‍ നിന്നും പ്രതിവിധി നേടുന്നതിനായി ഉപയോഗിക്കുന്നു. അര കപ് മാതള നാരങ്ങ ജ്യൂസില്‍ 80 കലോറി, 16 ഗ്രാം കാര്‍ബോ ഹൈഡ്രേറ്റ്‌സ് (Carbohydrates), 3 ഗ്രാം ഫൈബര്‍ എന്നിവ അടങ്ങിയിട്ടുണ്ട്.

മാതള നാരങ്ങ കഴിച്ചാല്‍ ശരീരത്തിന് ലഭിക്കുന്ന ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം:

1. ആന്റി ഓക്‌സിഡന്റുകള്‍ (Antioxidants) ധാരാളം അടങ്ങിയ മാതളം പതിവായി കഴിക്കുന്നത് തലച്ചോറിന്റെ ആരോഗ്യത്തിന് നല്ലതാണ്. ഓര്‍മശക്തി കൂട്ടാനും മറവി രോഗത്തിന്റെ സാധ്യതയെ കുറയ്ക്കാനും ഇവ സഹായിക്കും.

2. ഉയര്‍ന്ന രക്തസമ്മര്‍ദത്തെ കുറയ്ക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കും. ദിവസവും മാതളനാരങ്ങ ജ്യൂസ് കുടിക്കുന്നത് രക്തസമ്മര്‍ദം കുറയ്ക്കാന്‍ സഹായിക്കുന്നതായി പഠനങ്ങളില്‍ പറയുന്നുണ്ട്.

3. കൊളസ്ട്രോളിനെ (Cholesterol) നിയന്ത്രിക്കാനും നല്ലതാണ്. മാതള നാരങ്ങയില്‍ അടങ്ങിയിട്ടുള്ള നൈട്രിക് ആസിഡ് (Nitric Acid) ധമനികളില്‍ അടിഞ്ഞു കൂടിയിട്ടുള്ള കൊഴുപ്പും മറ്റും നീക്കുന്നതിന് സഹായിക്കുന്നു. 90 ശതമാനത്തിലധികം കൊഴുപ്പും കൊളസ്ട്രോളും മാതള നാരങ്ങ ഇല്ലാതാക്കും.

4. ദിവസവും മാതളം കഴിക്കുന്നത് ശരീരത്തിലെ രക്തയോട്ടത്തിന് നല്ലതാണ്. വിളര്‍ച്ച തടയാന്‍ ഇത് സഹായിക്കും.

5. മാതളത്തില്‍ ഫൈബര്‍ ധാരാളം അടങ്ങിയിട്ടുണ്ട്. അതിനാല്‍ ദഹന പ്രശ്നങ്ങള്‍ക്കും മാതള നാരങ്ങാ ജ്യൂസ് കുടിക്കുന്നത് നല്ലതാണ്.

6. രോഗ പ്രതിരോധശേഷി കൂട്ടാനും സഹായിക്കും. കൂടാതെ, അണുബാധകളെയും രോഗങ്ങളെയും ചെറുക്കാന്‍ സഹായിക്കുന്നു.


Pomegranate Benefits | ശരീരം തിളങ്ങാന്‍ പതിവായി മാതള നാരങ്ങ കഴിക്കാം; ഈ പഴത്തിന്റെ മറ്റ് ആരോഗ്യ ഗുണങ്ങള്‍



7. വൃക്കയിലെ കല്ലുകളെ തടയാനും വൃക്കാരോഗ്യം സംരക്ഷിക്കാനും മാതളം പതിവാക്കുന്നത് ഗുണം ചെയ്യും.

8. ആന്റി ഓക്‌സിഡന്റുകള്‍ ധാരാളം അടങ്ങിയിരിക്കുന്നതിനാല്‍ ചില കാന്‍സര്‍ (Cancer) സാധ്യതകളെ തടയാനും സഹായിക്കും. മാതളനാരങ്ങയിലെ പോളിഫെനോളുകള്‍ (Polyphenols) പ്രോസ്റ്റേറ്റ് കാന്‍സര്‍ (Prostate Cancer) കോശങ്ങളുടെ വളര്‍ച്ച തടയാന്‍ സഹായിക്കുമെന്ന് ചില ഗവേഷണ പഠനങ്ങളില്‍ ചൂണ്ടിക്കാട്ടുന്നു. പഠനങ്ങളില്‍ നിര്‍ദിഷ്ട ആന്റിജന്റെ അളവ് കുറയ്ക്കുകയും ട്യൂമര്‍ (Tumor) വളര്‍ച്ചയെ തടയുകയും ചെയ്യുന്നതായും ഗവേഷകര്‍ പറയുന്നുണ്ട്.

9. കലോറി വളരെ കുറവായതിനാല്‍ വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ഡയറ്റില്‍ (Diet) ഉള്‍പെടുത്താം. 100 ഗ്രാം മാതള നാരങ്ങാ വിത്തില്‍ 83 കലോറിയാണ് ഉള്ളത്. വിശപ്പ് കുറയ്ക്കാനും വണ്ണം കുറയ്ക്കാനും മാതളത്തിന്റെ ജൂസ് കുടിക്കാം.

10. ചര്‍മം കൂടുതല്‍ തിളക്കമുള്ളതാക്കാനും നല്ലത്. മാതളനാരങ്ങയിലെ ആന്റിഓക്സിഡന്റുകള്‍ ചര്‍മത്തെ സംരക്ഷിക്കുകയും യുവത്വം നിലനിര്‍ത്താനും സഹായിക്കും.

11. ശരീരഭാരം നിയന്ത്രിക്കുന്നതിന് മാതള നാരങ്ങയില്‍ അടങ്ങിയിട്ടുള്ള നൈട്രിക് ആസിഡ് ധമനികളില്‍ അടിഞ്ഞു കൂടിയിട്ടുള്ള കൊഴുപ്പും മറ്റും നീക്കുന്നതിന് സഹായിക്കുന്നു.

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

Keywords:
News, Kerala, Kerala-News, Top-Headlines, Lifestyle-News, Eat, Pomegranate, Helps, Keep, Healthy, Weight, Phytochemicals, Antioxidants, Vitamins C, Vitamins K, Vitamins B, Folate, Magnesium, Phosphorus, Potassium, Fiber, How eating pomegranate helps to keep you healthy.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia