Honored | മഞ്ചേശ്വരത്തിന്റെ വികസന ശിൽപി മാവൂറുകാരന് തലസ്ഥാന നഗരിയിൽ ആദരം
Feb 8, 2023, 13:32 IST
തിരുവനന്തപുരം: (www.kasargodvartha.com) കാൽ നൂറ്റാണ്ട് കാസർകോട് ജില്ലയിലെ കർണാടക അതിർത്തി മണ്ഡലമായ മഞ്ചേശ്വരം മണ്ഡലത്തിൽ വികസന, സാംസ്കാരിക പ്രവർത്തനങ്ങളുടെ അണിയറ ശില്പിയായി നിറഞ്ഞു നിന്ന കോഴിക്കോട് ജില്ലയിലെ മാവൂർ അരയങ്കോട് സ്വദേശിക്ക് തലസ്ഥാന നഗരിയിൽ ആദരം. മുൻ മന്ത്രി ചെർക്കളം അബ്ദുല്ല, പിബി അബ്ദുർ റസാഖ്, എംസി ഖമറുദ്ദീൻ എന്നിവർ മഞ്ചേശ്വരം മണ്ഡലം നിയമസഭയിൽ പ്രതിനിധീകരിച്ച വേളയിൽ പേർസണൽ അസിസ്റ്റന്റായ ടികെ അഹ്‌മദ് മാസ്റ്ററെയാണ് അനന്തപുരി ഗഡിനാട സാംസ്കാരിക ഉത്സവ വേദിയിൽ ആദരിച്ചത്.
മന്ത്രി ആന്റണി രാജു ഉദ്ഘാടനം ചെയ്തു. കർണാടക അതിർത്തി പ്രദേശ വികസന അതോറിറ്റി പ്രസിഡണ്ട് ഡോ. സി സോമശേഖര അധ്യക്ഷത വഹിച്ചു. എംഎൽഎമാരായ എൻഎ നെല്ലിക്കുന്ന്, എകെഎം അശ്റഫ്, കുറുക്കോളി മൊയ്തീൻ, ഉപഭോക്തൃ തർക്ക പരിഹാര കമീഷൻ അഡ്വ. പിവി ജയരാജൻ, തിരുവനന്തപുരം ഭാരത് ഭവൻ മെമ്പർ സെക്രടറി പ്രമോദ് പയ്യന്നൂർ തുടങ്ങിയവർ പ്രസംഗിച്ചു.
ഷൊർണൂരിൽ സ്കൂൾ ഉർദു അധ്യാപകനായിരിക്കെ 1993 മുതൽ ഡെപ്യൂടേഷനിൽ ചെർക്കളം അബ്ദുല്ലയുടെ പിഎ ആയാണ് അഹ്‌മദ് കളം മാറി ജനസേവനത്തിന്റെ ഭാഗമായത്. 'മഞ്ചേശ്വരത്തിന്റെ സമഗ്ര വികസനത്തിനായി 25 വർഷകാലം സമാനതകളില്ലാത്ത പ്രവർത്തനം നടത്തി പൊതു മണ്ഡലത്തിൽ നിറഞ്ഞു നിന്ന് രാഷ്ട്രീയ ഭേദമന്യേ പൊതു പ്രവർത്തകർക്കൊപ്പം ഊഷ്മളമായ സൗഹൃദം കൊണ്ട് പ്രിയങ്കരനായ, മഞ്ചേശ്വരത്തിന്റെ ഹൃദയമിടിപ്പറിഞ്ഞ വ്യക്തിത്വമാണ് അഹ്‌മദ് മാസ്റ്റർ' എന്ന് അദ്ദേഹത്തിന് സമർപ്പിച്ച പ്രശസ്തിപത്രത്തിൽ പറഞ്ഞു.
നിലവിൽ തിരൂർ എംഎൽഎ കുറുക്കോളി മൊയ്തീന്റെ പിഎയാണ്. അരീക്കോട് സ്വദേശിനി ഫൗസിയയാണ് പങ്കാളി. മക്കൾ: ശനിബ് ജാൻ, ശമീൻ അഹ്‌മദ് (ഇരുവരും ഖത്വർ), മുഹമ്മദ് ശാദ് (ബെംഗ്ളൂറിൽ വിദ്യാർഥി).

Keywords: Latest-News, News, Top-Headlines, Kasaragod, Manjeshwaram, Honoured, Thiruvananthapuram, Cherkalam Abdulla, PB Abdul Razak, MC Khamarudheen, NA Nellikunnu, Honored TK Ahmed Master.