AIDS | ലോക എയ്ഡ്സ് ദിനത്തിൽ കേരളത്തിൽ ആശ്വാസ വാർത്ത; രോഗികളുടെ എണ്ണം വൻതോതിൽ കുറഞ്ഞു; സ്വവര്‍ഗരതിക്കാരിലും മയക്കുമരുന്ന് കുത്തിവെപ്പ് നടത്തുന്നവരിലും രോഗം കൂടുന്നതിൽ ആശങ്ക; രോഗ ബാധിതർ അകറ്റി നിർത്തപ്പെടേണ്ടവരല്ലെന്ന് ഡോ. ജനാർധന നായിക്
Dec 1, 2023, 14:11 IST
കാസർകോട്: (KasargodVartha) ലോക എയ്ഡ്സ് ദിനത്തിൽ കേരളത്തിൽ ആശ്വാസ വാർത്ത. എയ്ഡ്സ് രോഗികളുടെ എണ്ണം വൻതോതിൽ കുറഞ്ഞുവരുന്നതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. കഴിഞ്ഞ വർഷം സംസ്ഥാനത്ത് 1126 പേർക്കാണ് എയ്ഡ്സ് രോഗം റിപോർട് ചെയ്തത്. എന്നാൽ ഇത് ഈ വർഷം ഒക്ടോബർ വരെയുള്ള കണക്ക് അനുസരിച്ച് 1042 ആയി കുറഞ്ഞിരിക്കുകയാണ്. സംസ്ഥാനത്തിന് പുറത്ത് നിന്ന് എത്തിയ രോഗികളുടെ കണക്ക് ഉൾപെടെയാണ് ഇത്.
അതേസമയം, ഹൈറിസ്ക് വിഭാഗമായി കണക്കാക്കപ്പെടുന്ന സ്വവര്‍ഗരതിക്കാരിലും മയക്കുമരുന്ന് കുത്തിവെപ്പ് നടത്തുന്നവരിലും രോഗം കൂടുന്നതിൽ ആശങ്കയുണ്ടെന്നാണ് എയ്ഡ്സ് നിയന്ത്രണ പരിപാടിയുമായി സഹകരിക്കുന്ന ഡോക്ടർമാർ പറയുന്നത്. പുരുഷന്മാർ തമ്മിലുള്ള സ്വവർഗ രതിയിൽ ഏർപെടുന്നവരിലാണ് രോഗം കൂടുന്നത്. അതേസമയം സ്ത്രീകൾ തമ്മിലുള്ള സ്വവർഗ രതിയിലൂടെ രോഗം പകർന്ന് കിട്ടുന്നവരുടെ എണ്ണം വളരെ കുറഞ്ഞിരിക്കുകയാണ്.
സ്ത്രീകളും പുരുഷനും തമ്മിലുള്ള ലൈംഗിക ബന്ധത്തിലൂടെ രോഗം വരുന്നതിൽ വലിയ രീതിയിൽ കുറഞ്ഞിട്ടുണ്ട്. സുരക്ഷിതമായ ലൈംഗിക ബന്ധം തുടരുന്നതാണ് രോഗികളുടെ എണ്ണം കുറയാൻ പ്രധാന കാരണം. ഓരോ ജില്ലയിലും എയ്ഡ്സ് രോഗികളുടെ ചികിത്സയ്ക്കായി ആന്റി റിട്രോവൈറൽ തെറാപി (ART) സെന്റർ പ്രവർത്തിക്കുന്നുണ്ട്.
കാസർകോട് ജില്ലയിൽ 915 പേർ എയ്ഡ്സ് രോഗത്തിന് ചികിത്സ നടത്തുന്നുണ്ടെന്ന് കാസർകോട് ജെനറൽ ആശുപത്രിയിലെ എ ആർ ടി നോഡൽ ഓഫീസർ ഡോ. ജനാർധന നായിക് കാസർകോട് വാർത്തയോട് പറഞ്ഞു. 2010 ലാണ് കാസർകോട്ടെ എ ആർ ടി പ്രവർത്തനം തുടങ്ങിയത്. എയ്ഡ്സ് രോഗികൾക്ക് ചികിത്സയ്‌ക്കൊപ്പം പെൻഷനും ലൈഫ് മിഷനിൽ നിന്നുള്ള വീടുകളും ഉൾപെടെ എല്ലാ കാര്യങ്ങളും നൽകി വരുന്നുണ്ട്. എയ്ഡ്സ് ബാധിതർ അകറ്റി നിർത്തപ്പെടേണ്ടവരല്ലെന്നും ഒന്നിച്ചിരുന്നാലോ കെട്ടിപ്പിടിച്ചാലോ ഒന്നിച്ച് ഭക്ഷണം കഴിച്ചാലോ രോഗം പകരില്ലെന്ന് ഡോ. ജനാർധന നായിക് പറഞ്ഞു.
Keywords: News, Kerala, Kasaragod, General Hospital, AIDS, HIV, Malayalam News, Patients, Report, Lifestyle, Health, HIV Cases going down in Kerala.
< !- START disable copy paste -->