കനത്ത മഴ; കൊന്നക്കാട് ഉരുൾ പൊട്ടി
Sep 11, 2020, 16:46 IST
വെള്ളരിക്കുണ്ട്: (www.kasargodvartha.com 11.09.2020) കനത്ത മഴ തുടരുന്നതിനിടയിൽ കാസർകോട് ജില്ലയിലെ ബളാൽ പഞ്ചായത്തിൽ ഉരുൾ പൊട്ടൽ. കൊന്നക്കാട് നമ്പ്യാർ മലയിൽ വെള്ളിയാഴ്ച ഉച്ചയോടെയാണ് ഉരുൾ പൊട്ടിയത്. ആളപായമില്ല. നമ്പ്യാർമല റോഡ് പൂർണ്ണമായും തകർന്നു.
അപകട ഭീഷണി നിലനിൽക്കുന്ന പ്രദേശത്തെ ആറംഗങ്ങളുള്ള ഒരു കുടുംബത്തെ മാറ്റിപാർപ്പിക്കാൻ വെള്ളരിക്കുണ്ട് തഹസിൽദാർ പി കുഞ്ഞിക്കണ്ണൻ സ്ഥലം സന്ദർശിച്ച് നിർദ്ദേശം നൽകി. വെള്ളരിക്കുണ്ട് പോലീസും സ്ഥലത്തെത്തി വേണ്ട സുരക്ഷാ നടപടികൾ സ്വീകരിച്ചു വരുന്നു.
മാലോത്ത് വില്ലേജിലെ നമ്പ്യാർ മലയിൽ മണ്ണിടിച്ചൽ ഉണ്ടായ സ്ഥലം തഹസിൽദാരുടെ നേതൃത്വത്തിൽ സന്ദർശിച്ചപ്പോൾ |
Keywords: Kerala, News, Kasaragod, Balal, Rain, Land Slide, Road, Water, Top-Headlines, Heavy rain; Landslide at Konnakkad.