Accident | ഗുജറാതില്‍ വാഹനാപകടത്തില്‍ കാസർകോട് സ്വദേശിക്ക് ദാരുണാന്ത്യം; മരിച്ചത് എയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥന്‍
Jan 18, 2024, 12:21 IST
നീലേശ്വരം: (KasargodVartha) ഗുജറാതിലുണ്ടായ വാഹനാപകടത്തില്‍ കാസർകോട് സ്വദേശി മരിച്ചു. എയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥനും നീലേശ്വരം പള്ളിക്കര ലക്ഷ്മി നാരായണ ക്ഷേത്രം പരിസരത്തെ ഈയക്കാട്ട് ദാമോദരന്‍-എന്‍ വി ലത ദമ്പതികളുടെ മകനുമായ ഉണ്ണി ദാമോദരന്‍ (41) ആണ് മരിച്ചത്.
Keywords: News, Malayalam News, Kasaragod, Kerala, Nileshwaram, Accident, Bangalore, Gujarat: Native of Kasaragod died in accident.
< !- START disable copy paste -->
ഉണ്ണിയും, സുഹൃത്തുക്കളും സഞ്ചരിച്ച വാഹനത്തിന് കുറുകെ നായ ചാടിയപ്പോള്‍ വാഹനം നിയന്ത്രണം വിട്ട് മറിയുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. സുഹൃത്തുക്കള്‍ക്കും അപകടത്തില്‍ പരുക്കേറ്റിട്ടുണ്ട്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. ഭാര്യ: ഹരിത. മകന്‍: നവയുഗ്.
Keywords: News, Malayalam News, Kasaragod, Kerala, Nileshwaram, Accident, Bangalore, Gujarat: Native of Kasaragod died in accident.