city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

N A Nellikkunnu | 'ജി എസ് ടി ഇൻറലിജൻസ് ഓഫീസ് കാസർകോട്ട് നിന്ന് അതീവ രഹസ്യമായി കാഞ്ഞങ്ങാട്ടേക്ക് മാറ്റി'; ചില ഉദ്യോഗസ്ഥരുടെ നിക്ഷിപ്ത താത്‌പര്യം അനുസരിച്ചാണെന്ന് എൻഎ നെല്ലിക്കുന്ന്; ജില്ലാ വികസന സമിതി യോഗത്തിൽ പൊട്ടിത്തെറിച്ച് എംഎൽഎ

കാസർകോട്: (KasargodVartha) ജി എസ് ടി ഇൻറലിജൻസ് ഓഫീസ് കാസർകോട് നഗരത്തിൽ നിന്ന് അതീവ രഹസ്യമായി കാഞ്ഞങ്ങാട്ടേക്ക് മാറ്റിയതിനെതിരെ രൂക്ഷമായി പ്രതികരിച്ച് എൻഎ നെല്ലിക്കുന്ന് എംഎൽഎ. ചില ഉദ്യോഗസ്ഥരുടെ നിക്ഷിപ്ത താത്‌പര്യം അനുസരിച്ചാണ് ആരെയും അറിയിക്കാതെ വളരെ തന്ത്രപരമായി ഓഫീസ് മാറ്റിയതെന്ന് അദ്ദേഹം കാസർകോട് വാർത്തയോട് പ്രതികരിച്ചു.
  
N A Nellikkunnu | 'ജി എസ് ടി ഇൻറലിജൻസ് ഓഫീസ് കാസർകോട്ട് നിന്ന് അതീവ രഹസ്യമായി കാഞ്ഞങ്ങാട്ടേക്ക് മാറ്റി'; ചില ഉദ്യോഗസ്ഥരുടെ നിക്ഷിപ്ത താത്‌പര്യം അനുസരിച്ചാണെന്ന് എൻഎ നെല്ലിക്കുന്ന്; ജില്ലാ വികസന സമിതി യോഗത്തിൽ പൊട്ടിത്തെറിച്ച് എംഎൽഎ



ജില്ലയുടെ ആസ്ഥാനമാണ് കാസർകോട്. എല്ലാ പ്രധാനപ്പെട്ട ഓഫീസുകളും സ്ഥിതി ചെയ്യേണ്ടത് കാസർകോടാണ്. ചില ഉദ്യോഗസ്ഥരുടെ താത്‌പര്യം അനുസരിച്ച് ജില്ലാ ആസ്ഥാനത്ത് നിന്ന് ചില ഓഫീസുകൾ മറ്റിടങ്ങളിലേക്ക് പറിച്ചുനടാനുള്ള ശ്രമങ്ങൾ നടക്കുകയാണ്. ചില ഓഫീസുകൾ കലക്ടറോ ജില്ലാ ഭരണകൂടമോ ജനപ്രതിനിധികളോ അറിയാതെ മറ്റ് സ്ഥലങ്ങളിലേക്ക് മാറ്റിക്കഴിഞ്ഞു.

ജി എസ് ടി ഇൻറലിജൻസ് ഓഫീസ് കാസർകോട് ടൗണിന്റെ ഹൃദയഭാഗത്ത് വാടക കെട്ടിടത്തിലാണ് പ്രവർത്തിച്ചിരുന്നത്. വാടക കൊടുക്കേണ്ടതില്ലാത്ത സർകാരിന്റെ മറ്റൊരു കെട്ടിടത്തിലേക്കാണ് മാറ്റുന്നതെങ്കിൽ അത് ന്യായീകരിക്കാമായിരുന്നു. എന്നാൽ നിലവിൽ കൊടുക്കുന്ന വാടകയേക്കാൾ കൂടുതൽ വാടക നൽകേണ്ടുന്ന കാഞ്ഞങ്ങാട്ടെ കെട്ടിടത്തിലേക്കാണ് മാറ്റിയിരിക്കുന്നത്.
 
N A Nellikkunnu | 'ജി എസ് ടി ഇൻറലിജൻസ് ഓഫീസ് കാസർകോട്ട് നിന്ന് അതീവ രഹസ്യമായി കാഞ്ഞങ്ങാട്ടേക്ക് മാറ്റി'; ചില ഉദ്യോഗസ്ഥരുടെ നിക്ഷിപ്ത താത്‌പര്യം അനുസരിച്ചാണെന്ന് എൻഎ നെല്ലിക്കുന്ന്; ജില്ലാ വികസന സമിതി യോഗത്തിൽ പൊട്ടിത്തെറിച്ച് എംഎൽഎ



ഇതിന് പറയുന്ന ന്യയീകരണങ്ങൾ വിചിത്രവും വിരോധാഭാസവുമാണ്. ഇൻറലിജൻസ് വിഭാഗം പ്രവർത്തിക്കേണ്ടത് ആൾപാർപില്ലാത്ത ജനവാസ യോഗ്യമല്ലാത്ത ഒറ്റപ്പെട്ട കെട്ടിടത്തിലായിരക്കണമെന്നാണ് ന്യായീകരണം. അങ്ങനെയുള്ള കെട്ടിടം കാഞ്ഞങ്ങാട്ട് കിട്ടിയത് കൊണ്ട് അവിടത്തേക്ക് മാറ്റിയെന്നാണ് ബന്ധപ്പെട്ടവർ പറയുന്നത്. ഇത്തരത്തിലുള്ള ഒറ്റപ്പെട്ട് കിടക്കുന്ന കെട്ടിടം കാസർകോട് ഇല്ലെന്നും കാഞ്ഞങ്ങാട് ഉണ്ടെന്നും പറയുന്നത് വിശ്വസിക്കാൻ പറ്റുന്നതല്ല.

മറ്റ് ജില്ലകളിലെ ഉദ്യോഗസ്ഥർ കാസർകോട് വന്ന് ജോലി ചെയ്യാൻ ഉദാസീനത കാട്ടുന്നു എന്ന പരാതിയുണ്ട്. പക്ഷെ ഈ ജില്ലയിലെ തന്നെ ഉദ്യോഗസ്ഥർ കാസർകോട്ട് വന്ന് ജോലി ചെയ്യാൻ താത്പര്യം കാട്ടാതിരിക്കുന്ന അവസ്ഥയാണുള്ളത്. ചില ആളുകളുടെ സൗകര്യത്തിനും താത്പര്യത്തിനും അനുസരിച്ചാണ് ജില്ലാ ആസ്ഥാനത്ത് നിന്ന് ഓഫീസുകൾ മറ്റിടങ്ങളിലേക്ക് മാറ്റുന്നത്. ഇത് ഒരിക്കലും വെച്ച് പൊറുപ്പിക്കാൻ സാധിക്കുകയില്ലെന്നും നാം മിണ്ടാതിരുന്നാൽ സിവിൽ സ്റ്റേഷൻ തന്നെ മറ്റൊരിടത്തേക്ക് കൊണ്ടുപോകുമെന്നും ഓഫീസ് മാറ്റത്തിൽ വിജിലൻസിൽ പരാതി നൽകുമെന്നും എംഎൽഎ കൂട്ടിച്ചേർത്തു.

നേരത്തെ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹോളില്‍ ജില്ലാ കലക്ടര്‍ കെ ഇമ്പശേഖറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ വികസന സമിതി യോഗത്തില്‍ ഇക്കാര്യം എൻ എ നെല്ലിക്കുന്ന് എംഎൽഎ ശക്തമായി ഉന്നയിച്ചിരുന്നു. ഉന്നത ഉദ്യോഗസ്ഥർക്ക് മുന്നിൽ കാസർകോടിനോട് കാണിക്കുന്ന അവഗണനയിൽ അദ്ദേഹം പൊട്ടിത്തെറിക്കുകയും ചെയ്തിരുന്നു.



Keywords:  News, Top-Headlines, Kasargod, Kasaragod-News, Kerala, Kerala-News, N A Nellikkunnu, MLA, GST Intelligence Office, GST Intelligence Office shifted to Kanhangad

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia