വിശേഷദിവസങ്ങളില്‍ ആരാധനാലയങ്ങളില്‍ 40 പേര്‍ക്ക് വരെ പ്രവേശനത്തിന് അനുവാദം നൽകി സർകാർ
Jul 17, 2021, 20:44 IST
തിരുവനന്തപുരം: (www.kasargodvartha.com 17.07.2021) വിശേഷദിവസങ്ങളില്‍ ആരാധനാലയങ്ങളില്‍ 40 പേര്‍ക്ക് വരെ പ്രവേശനം അനുവദിച്ച് സംസ്ഥാന സർകാർ. വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്. എണ്ണം പാലിക്കാൻ ആരാധനാലയങ്ങളുടെ ചുമതലപ്പെട്ടവർ ശ്രദ്ധിക്കണം. ഒരു ഡോസ് വാക്സിനെങ്കിലും എടുത്തവര്‍ക്കായിരിക്കും പ്രവേശനം.
ദിവസങ്ങൾക്കുള്ളിൽ ബലിപെരുന്നാൾ വരാനിരിക്കെയാണ് നിർണായക തീരുമാനം സർകാർ കൈകൊണ്ടത്. പള്ളികളില്‍ ജുമുഅ, പെരുന്നാള്‍ നമസ്കാരങ്ങൾക്ക് ആവശ്യമായ എണ്ണം വിശ്വാസികളെ അനുവദിക്കണമെന്നാവശ്യപ്പെട്ട് വിവിധ മുസ്ലിം സംഘടനകൾ പ്രതിഷേധങ്ങളും നടത്തിയിരുന്നു.
ബലിപെരുന്നാൾ പ്രമാണിച്ച് ഡി മേഖലയിൽ തിങ്കളാഴ്ച ഒരു ദിവസം കടകൾ തുറക്കാം. നേരത്തെ പ്രഖ്യാപിച്ച ഇളവുകൾ ഡി കാറ്റഗറി മേഖലയിൽ ബാധകമായിരുന്നില്ല. ജൂലൈ 18, 19, 20 തീയതികളില്‍ എ, ബി, സി വിഭാഗങ്ങളിൽപെടുന്ന മേഖലകളിൽ അവശ്യവസ്തുക്കള്‍ വിൽക്കുന്ന പലചരക്ക്, പഴം, പച്ചക്കറി, മീന്‍, ഇറച്ചി, ബേകെറി കടകൾക്കും തുണി, ചെരുപ്പ്, ഇലക്ട്രോണിക്, ഫാന്‍സി , സ്വർണം എന്നീ കടകൾക്കും രാത്രി എട്ട് മണിവരെ തുറന്ന് പ്രവർത്തിക്കാൻ കഴിഞ്ഞദിവസം സർകാർ അനുമതി നൽകിയിരുന്നു.
ഇനിമുതൽ ഇലക്ട്രോണിക്, ഇലക്ട്രോണിക് റിപയര്‍ കടകൾ, വീട്ടുപകരണങ്ങള്‍ വില്‍ക്കുന്ന കടകൾ എന്നിവ കാറ്റഗറി എ, ബി പ്രദേശങ്ങളില്‍ തിങ്കള്‍ മുതല്‍ വെള്ളി വരെ രാവിലെ ഏഴ് മുതല്‍ രാത്രി എട്ട് വരെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കും. ശബരിമലയിൽ 10,000 ആളുകൾക്ക് വെർച്വൽ ക്യൂവിലൂടെ പ്രവേശിക്കാനും അനുമതി നൽകി. നേരത്തെ 5000 എന്നായിരുന്നു നിശ്ചയിച്ചിരുന്നത്.
Keywords: Kasaragod, Kerala, News, Prayer, Prayer meet, Eid, Top-Headlines, COVID-19, Lockdown, Permission, Pinarayi-Vijayan, Vaccinations, Worship, Temple, Government, Government allowed up to 40 people to enter places of worship on special days.
< !- START disable copy paste -->