city-gold-ad-for-blogger

Call Recording | മെയ് 11 മുതൽ ആൻഡ്രോയിഡിൽ കോൾ റെകോർഡ് ചെയ്യുക ബുദ്ധിമുട്ടാവും; ഗൂഗിൾ എല്ലാ ആപുകളും നീക്കും; പക്ഷേ എല്ലാവരേയും ബാധിക്കില്ല; അറിയേണ്ടതെല്ലാം

ന്യൂഡെൽഹി: (www.kasargodvartha.com) കോൾ റെകോർഡിംഗിൽ പലരും വളരെ അസ്വസ്ഥരാണ്. നിരവധി കോൾ റെകോർഡിംഗ് ആപുകളും ഗൂഗിൾ പ്ലേ സ്റ്റോറിൽ സൗജന്യമായി ലഭ്യമാണ്. എന്നാൽ കഴിഞ്ഞ കുറച്ച് മാസങ്ങളായി കോൾ റെകോർഡിംഗ് സംബന്ധിച്ച് ഗൂഗിൾ ഉപയോക്താക്കൾക്ക് മുന്നറിയിപ്പ് നൽകാൻ തുടങ്ങിയിരുന്നു. ആൻഡ്രോയിഡ് ഫോണുകളിൽ മെച്ചപ്പെട്ട സ്വകാര്യതയും സുരക്ഷയും ഉറപ്പാക്കാൻ, ഉപയോക്താക്കൾക്ക് കോൾ റെകോർഡിംഗ് ഫീചറുകൾ നൽകുന്നതിൽ നിന്ന് ആപ്ലികേഷനുകളെ തടയാൻ ഗൂഗിൾ ചില കർശന നടപടികൾ അവതരിപ്പിക്കുന്നുവെന്നാണ് വിവരം.
  
Call Recording | മെയ് 11 മുതൽ ആൻഡ്രോയിഡിൽ കോൾ റെകോർഡ് ചെയ്യുക ബുദ്ധിമുട്ടാവും; ഗൂഗിൾ എല്ലാ ആപുകളും നീക്കും; പക്ഷേ എല്ലാവരേയും ബാധിക്കില്ല; അറിയേണ്ടതെല്ലാം

ഗൂഗിൾ അടുത്തിടെ അതിന്റെ പ്ലേ സ്റ്റോർ നയത്തിൽ ചില മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്, അത് മെയ് 11 മുതൽ പ്രാബല്യത്തിൽ വരും. അതിനുശേഷം ആൻഡ്രോയിഡ് ഫോണുകളിൽ കോൾ റെകോർഡിംഗ് നിർത്തലാക്കും. കോൾ റെകോർഡിംഗ് ഫീചർ ഇതിനകം ഐഫോണിൽ ഇല്ല. ഇതാദ്യമായല്ല ഗൂഗിൾ കോൾ റെകോർഡിംഗ് നിർത്തലാക്കാൻ ശ്രമിക്കുന്നത്. നേരത്തെ ആൻഡ്രോയിഡ് 10ൽ ഗൂഗിൾ അതിന്റെ ഫോണുകളിൽ നിന്ന് കോൾ റെകോർഡിംഗ് ഫീചർ നീക്കം ചെയ്തിരുന്നു.

എന്നാൽ ചില ആപുകൾ ആൻഡ്രോയിഡിലെ പഴുത് മുതലെടുത്ത് കോൾ റെകോർഡിംഗ് പ്രവർത്തനം ഇപ്പോഴും നൽകുന്നുണ്ട്. ഇതിനുള്ള കാരണം കോൾ റെകോർഡിംഗിനായി വ്യത്യസ്ത രാജ്യങ്ങളിൽ വ്യത്യസ്ത നിയമങ്ങളുണ്ടെന്നുള്ളത് കൊണ്ടാണ്. ഗൂഗിളിന്റെ ഈ തീരുമാനത്തിന് ശേഷം, ട്രൂകോളർ, എസിആർ തുടങ്ങിയ പല മൂന്നാം കക്ഷി ആപുകളും ഫോൺ കോളുകൾ റെകോർഡ് ചെയ്യുന്നതിന് ആക്‌സസിബിലിറ്റി API ഉപയോഗിക്കാൻ തുടങ്ങി. എന്നാൽ, അടുത്ത മാസം ഗൂഗിൾ പുതിയ മാറ്റങ്ങൾ നടപ്പിലാക്കിയ ശേഷം ഇത് സാധ്യമാവില്ല.


ഇനി ഒരു കോളും റെകോർഡ് ചെയ്യാനാവില്ലേ?

ഗൂഗിളിന്റെ ഈ തീരുമാനം ഉപയോക്താക്കൾക്ക് ഇനി കോളുകൾ റെകോർഡ് ചെയ്യാൻ കഴിയില്ലെന്ന് അർത്ഥമാക്കുന്നില്ല. നിങ്ങളുടെ ഫോണിൽ ഇൻ ബിൽറ്റായി കോൾ റെകോർഡിംഗ് സൗകര്യമുണ്ടെങ്കിൽ, നിങ്ങൾക്ക് സുഖമായി കോളുകൾ റെകോർഡ് ചെയ്യാൻ കഴിയും, എന്നാൽ മറ്റൊരു മൂന്നാം കക്ഷി ആപ് വഴിയും നിങ്ങൾക്ക് കോളുകൾ റെകോർഡ് ചെയ്യാൻ കഴിയില്ല. സാംസങ്, ഷാഓമി, വൺ പ്ലസ് തുടങ്ങിയ പല കംപനികളുടെയും ഫോണുകളിൽ ഇൻ-ബിൽറ്റ് കോളിംഗ് റെകോർഡിംഗ് സൗകര്യം ലഭ്യമാണ്. ഇത്തരക്കാർക്ക് പ്രശ്‌നം ഉണ്ടാവില്ല.

Keywords:  New Delhi, India, News, Top-Headlines, Phone-call, Application, Google, Android, Call Recording, Google to remove All Call Recording Apps on Android Starting May 11.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia