city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Theft | വീട്ടുകാർ ബന്ധുവീട്ടിൽ പോയ സമയത്ത് വീട് കുത്തിത്തുറന്ന് മോഷണം; സ്വർണം നഷ്ടമായി

ഉളിയത്തടുക്ക: (www.kasargodvartha.com) വീട്ടുകാർ ബന്ധുവീട്ടിൽ പോയ സമയത്ത് വീട് കുത്തിത്തുറന്ന് കവർച്ച. 1.5 പവന്റെ സ്വർണാഭരണം നഷ്ടമായി. മഞ്ചത്തടുക്കയിലെ മൊയ്തീൻ കുഞ്ഞിയുടെ വീട്ടിലാണ് മോഷണം നടന്നത്.

Theft | വീട്ടുകാർ ബന്ധുവീട്ടിൽ പോയ സമയത്ത് വീട് കുത്തിത്തുറന്ന് മോഷണം; സ്വർണം നഷ്ടമായി

വ്യാഴാഴ്ച വൈകുന്നേരം വീട് പൂട്ടി വീട്ടുകാർ ബന്ധുവീട്ടിൽ പോയതായിരുന്നു. വെള്ളിയാഴ്ച ഉച്ചയ്ക്ക് 2.30 മണിയോടെ തിരികെ എത്തിയപ്പോഴാണ് അടുക്കള വാതിൽ തകർത്ത നിലയിൽ കണ്ടെത്തിയത്. തുടർന്ന് വീടിനകത്ത് പരിശോധിച്ചപ്പോഴാണ് സ്വർണാഭരണം നഷ്ടമായതായി വ്യക്തമായത്.

Theft | വീട്ടുകാർ ബന്ധുവീട്ടിൽ പോയ സമയത്ത് വീട് കുത്തിത്തുറന്ന് മോഷണം; സ്വർണം നഷ്ടമായി

മുൻ ഭാഗത്തെ വാതിലും തകർക്കാൻ ശ്രമിച്ചതായും എന്നാൽ തുറക്കാൻ പറ്റാത്തതിനാൽ അടുക്കള ഭാഗത്തെ വാതിൽ തകർക്കുകയായിരുന്നുവെന്നാണ് മനസിലാകുന്നതെന്ന് വീട്ടുകാർ പറഞ്ഞു. സംഭവത്തിൽ വീട്ടുകാരുടെ മൊഴി രേഖപ്പെടുത്തിയ പൊലീസ്, കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിവരികയാണ്.

Keywords: News, Uliyathadukka, Kasaragod, Kerala, Theft, Crime, Manjathadukka, Theft, Case, Investigation, Gold stolen from locked house.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia