city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Gold Rate | വീണ്ടും സർവകാല റെകോർഡിട്ട് സ്വർണവില; എക്കാലത്തെയും ഉയർന്ന നിരക്കിൽ; 6 ദിവസത്തിനിടെ മാത്രം പവന് കൂടിയത് 1680 രൂപ

കൊച്ചി: (KasargodVartha) വീണ്ടും സർവകാല റെകോർഡിട്ട് സംസ്ഥാനത്തെ സ്വർണവില. ബുധനാഴ്ച (06.03.2024) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 25 രൂപയും പവന് 200 രൂപയുമാണ് കൂടിയത്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 5970 രൂപയിലും പവന് 47,760 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. ചൊവ്വാഴ്ച (04.03.2024) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 70 രൂപയും പവന് 560 രൂപയും ഒറ്റയടിക്ക് വർധിച്ച് സ്വർണ വില പുതിയ റെകോർഡ് കുറിച്ചിരുന്നു. അതാണ് ബുധനാഴ്ച തകർത്തത്. 2023 ഡിസംബർ 27 നാണ് സ്വർണത്തിന് ഇതിനുമുമ്പ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന വില രേഖപ്പെടുത്തിയത്. അന്ന് ഒരു ഗ്രാമിന് 5890 രൂപയും പവന് 47,120 രൂപയുമായിരുന്നു നിരക്ക്. അതിനെയെല്ലാം മറികടക്കുന്നതാണ് പുതിയ നിരക്ക്.

Gold Rate | വീണ്ടും സർവകാല റെകോർഡിട്ട് സ്വർണവില; എക്കാലത്തെയും ഉയർന്ന നിരക്കിൽ; 6 ദിവസത്തിനിടെ മാത്രം പവന് കൂടിയത് 1680 രൂപ

ബുധനാഴ്ച 18 കാരറ്റ് സ്വര്‍ണത്തിനും വില കൂടി. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 20 രൂപയും പവന് 160 രൂപയുമാണ് വർധിച്ചത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 4955 രൂപയും പവന് 39,640 രൂപയുമാണ് വിപണി വില. വെള്ളിക്ക് മാറ്റമില്ല .ഒരു ഗ്രാം സാധാരണ വെള്ളിക്ക് 78 രൂപയും ഒരു ഗ്രാം ഹാള്‍മാര്‍ക് വെള്ളിക്ക് 103 രൂപയുമാണ് നിരക്ക്.

ചൊവ്വാഴ്ച (04.03.2024) ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 60 രൂപ വർധിച്ച് 4935 രൂപയും പവന് 480 രൂപ കൂടി 39,480 രൂപയുമായിരുന്നു വിപണി വില. ചൊവ്വാഴ്ച വെള്ളിക്കും നേരിയ വർധനവുണ്ടായിരുന്നു. ഒരു ഗ്രാം സാധാരണ വെള്ളിക്ക് ഒരു രൂപ കൂടി 78 രൂപയായി ഉയർന്നപ്പോൾ ഒരു ഗ്രാം ഹാള്‍മാര്‍ക് വെള്ളിക്ക് മാറ്റമില്ലാതെ 103 രൂപ തന്നെയായിരുന്നു വില.

തിങ്കളാഴ്ച (04.03.2024) സ്വർണം - വെള്ളി നിരക്കുകളിൽ മാറ്റമുണ്ടായിരുന്നില്ല. ശനിയാഴ്ച (02.03.2024) സ്വർണവിലയിൽ വലിയ വർധനവാണ് ഉണ്ടായത്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 85 രൂപയും പവന് 680 രൂപയുമാണ് ഒറ്റയടിക്ക് വർധിച്ചത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 75 രൂപയും പവന് 600 രൂപയും കൂടിയിരുന്നു. വെള്ളിക്കും നേരിയ വർധനവുണ്ടായി. ഒരു ഗ്രാം സാധാരണ വെള്ളിക്ക് ഒരു രൂപ കൂടിയപ്പോൾ ഹാള്‍മാര്‍ക് വെള്ളിക്ക് മാറ്റമുണ്ടായിരുന്നില്ല.

വെള്ളിയാഴ്ച (01.03.2024) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 30 രൂപ വര്‍ധിച്ച് 5790 രൂപയിലും ഒരു പവന്‍ 22 കാരറ്റിന് 240 രൂപ വര്‍ധിച്ച് 46,320 രൂപയിലുമാണ് വ്യപാരം നടന്നത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 25 രൂപ കൂടി 4800 രൂപയും ഒരു പവന്‍ 18 കാരറ്റിന് 200 രൂപ കൂടി 38,400 രൂപയുമായിരുന്നു വില. എന്നാൽ വെള്ളി വിലയില്‍ മാറ്റമുണ്ടായില്ല. ആറ് ദിവസത്തിനിടെ മാത്രം സ്വർണം പവന് 1680 രൂപയാണ് കൂടിയത്.

Keywords: News, Kerala, Kochi, Gold Price, Gold Price Today, Silver Price, Gold News, Gold Rate on March 6 in Kerala.

< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia