Gold Rate | സ്വർണവിലയിൽ കിതപ്പ് തുടരുന്നു; 10 ദിവസത്തിനിടെ 920 രൂപ കുറഞ്ഞു
Jan 11, 2024, 10:18 IST
കൊച്ചി: (KasargodVartha) സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും ഇടിവ്. വ്യാഴാഴ്ച (11.01.2024) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 10 രൂപയും പവന് 80 രൂപയും കുറഞ്ഞു. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 5760 രൂപയിലും ഒരു പവന്‍ 22 കാരറ്റിന് 46,080 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.
ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 05 രൂപയും ഒരു പവന്‍ 18 കാരറ്റിന് 40 രൂപയും ഇടിഞ്ഞു. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 4775 രൂപയും ഒരു പവന്‍ 18 കാരറ്റിന് 38,200 രൂപയുമാണ് നിരക്ക്. അതേസമയം വെള്ളി വിലയിൽ മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 78 രൂപയും ഒരു ഗ്രാം ഹാള്‍മാര്‍ക് വെള്ളിക്ക് 103 രൂപയുമാണ് വിപണി വില.
ബുധനാഴ്ച (10.02.2024) സ്വർണ വിലയിൽ മാറ്റമില്ലായിരുന്നു. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 5770 രൂപയിലും ഒരു പവന്‍ 22 കാരറ്റിന് 46,160 രൂപയിലുമാണ് വ്യാപാരം നടന്നത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 4780 രൂപയും ഒരു പവന്‍ 18 കാരറ്റിന് 38240 രൂപയുമായിരുന്നു നിരക്ക്. ബുധനാഴ്ച വെള്ളി വിലയിലും മാറ്റമില്ലായിരുന്നു. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 78 രൂപയിലാണ് വ്യാപാരം നടന്നത്. ഒരു ഗ്രാം ഹാള്‍മാര്‍ക് വെള്ളിക്ക് 103 രൂപയായിരുന്നു വില.
പുതുവർഷത്തിൽ സ്വർണവില കൂടിയത് ഒരു തവണ മാത്രമാണ്. ജനുവരി ഒന്നിന് മാറ്റമില്ലാതിരുന്ന സ്വർണവില ജനുവരി രണ്ടിന് 160 രൂപ വർധിച്ചിരുന്നു. എന്നാൽ പിന്നീട് തുടർച്ചയായ ഇടിവാണ് രേഖപ്പെടുത്തിയത്. ജനുവരി മൂന്നിന് 200 രൂപയും നാലിന് 320 രൂപയും അഞ്ചിന് 80 രൂപയും എട്ടിന് 160 രൂപയും ഒമ്പതിന് 80 രൂപയും 11 ന് 80 രൂപയും കുറഞ്ഞതോടെ 11 ദിവസത്തിനിടെ സ്വർണവിലയിൽ 920 രൂപയുടെ ഇടിവാണുണ്ടായത്. ജനുവരി രണ്ടിന് 47,000 രൂപയായിരുന്ന പവന്‍ വില ഇപ്പോൾ 46,080 രൂപയിലെത്തിയിരിക്കുകയാണ്.