city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Arrested | സിപിഎം ഭരിക്കുന്ന സഹകരണ ബാങ്കിലെ 58 ലക്ഷം രൂപയുടെ സ്വര്‍ണപ്പണയ തട്ടിപ്പ് കേസ്: വനിതാ മാനജര്‍ക്ക് പിന്നാലെ ഒരു സ്ത്രീകൂടി അറസ്റ്റിലായി

കാഞ്ഞങ്ങാട്: (KasargodVartha) സിപിഎം ഭരിക്കുന്ന കാഞ്ഞങ്ങാട് കോട്ടച്ചേരി സര്‍വീസ് സഹകരണ ബാങ്കിന്റെ മഡിയന്‍ ശാഖയില്‍ നിന്ന് 58 ലക്ഷം രൂപയുടെ സ്വര്‍ണപണയ തട്ടിപ്പ് നടത്തിയെന്ന കേസില്‍ വനിതാ മാനജര്‍ക്ക് പിന്നാലെ ഒരു സ്ത്രീകൂടി അറസ്റ്റിലായി. ഹൊസ്ദുര്‍ഗ് പൊലീസ് സ്‌റ്റേഷന്‍ പരിധിയിലെ നസീമ (55) യാണ് അറസ്റ്റിലായത്. നേരത്തെ ശാഖ മാനജര്‍ ടി നീനയെ (52) പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

Arrested | സിപിഎം ഭരിക്കുന്ന സഹകരണ ബാങ്കിലെ 58 ലക്ഷം രൂപയുടെ സ്വര്‍ണപ്പണയ തട്ടിപ്പ് കേസ്: വനിതാ മാനജര്‍ക്ക് പിന്നാലെ ഒരു സ്ത്രീകൂടി അറസ്റ്റിലായി

ഇടപാടുകാര്‍ പണയംവെച്ച സ്വര്‍ണമെടുത്ത് പല ആളുകളുടെ പേരില്‍ വീണ്ടും പണയപ്പെടുത്തിയാണ് ബാങ്കില്‍ നിന്ന് 58 ലക്ഷം രൂപ തട്ടിയെടുത്തതെന്നാണ് കേസ്. മാസങ്ങളുടെ ഇടവേളകളിലാണ് സ്വര്‍ണപ്പണയ തട്ടിപ്പ് നടന്നതെന്നും ബാങ്ക് ലോകറിലെ കവറുകളില്‍ നിന്ന് ആരും കാണാതെ സ്വര്‍ണമെടുക്കുകയും സ്വന്തക്കാരെക്കൊണ്ട് അത് വീണ്ടും പണയം വെപ്പിച്ചുമാണ് തട്ടിപ്പ് നടത്തിയതെന്നും പരാതിയിൽ പറയുന്നു.

Arrested | സിപിഎം ഭരിക്കുന്ന സഹകരണ ബാങ്കിലെ 58 ലക്ഷം രൂപയുടെ സ്വര്‍ണപ്പണയ തട്ടിപ്പ് കേസ്: വനിതാ മാനജര്‍ക്ക് പിന്നാലെ ഒരു സ്ത്രീകൂടി അറസ്റ്റിലായി

മാനജര്‍ നീനയ്ക്ക് സ്ഥലം മാറ്റം ലഭിച്ചതിനെ തുടര്‍ന്ന് പുതിയ മാനജര്‍ ബങ്കിലെത്തി സ്റ്റോകും ലഡ്ജറും ഒത്തുനോക്കിയതോടെയാണ് തട്ടിപ്പ് പുറത്തായത്. ബാങ്ക് സെക്രടറിയുടെ പരാതിയില്‍ പൊലീസ് കേസെടുത്തതായുള്ള വിവരമറിഞ്ഞതോടെ ഒളിവില്‍പോയ നീന ഹൈകോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നുവെങ്കിലും അന്വേഷണ ഉദ്യോഗസ്ഥന്‍ മുമ്പാകെ ഹാജരായപ്പോള്‍ അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്യുകയായിരുന്നു.

നീന മൂന്ന് മാസത്തിന് ശേഷം കഴിഞ്ഞ ദിവസമാണ് ജാമ്യത്തില്‍ പുറത്തിറങ്ങിയത്. കേസില്‍ നീനയ്ക്കും നസീമയ്ക്കും കൂടതെ മറ്റ് ചിലര്‍ക്ക് കൂടി പങ്കുണ്ടെന്ന് കേസന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. അറസ്റ്റിലായ നസീമയെ ഹൊസ്ദുര്‍ഗ് ജൂഡീഷ്യല്‍ ഒന്നും ക്ലാസ് മജിസ്‌ട്രേറ്റ് കോടതി രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു.

Keywords: News, Malayalam, Kasaragod, Kanhangad, Hosdurg, Madiyan, Co-operative bank, Manager, Gold loan fraud case: one more woman arrested

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia