city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

General Hospital | പതിവിൽ നിന്ന് വിഭിന്നം; കാസർകോട് ജെനറൽ ആശുപത്രി സൂപ്രണ്ടിന്റെ യാത്രയയപ്പ് വേറിട്ടതാക്കി സഹപ്രവർത്തകർ

കാസർകോട്: (www.kasargodvartha.com) ആറ് വർഷക്കാലമായി കാസർകോട് ജെനറൽ ആശുപത്രി സൂപ്രണ്ടായി സേവനമനുഷ്ഠിച്ച ഡോ. കെകെ രാജാറാം കോഴിക്കോട് ഡിഎംഒ ആയി പ്രമോഷനോട് കൂടി സ്ഥലം മാറിപ്പോകുന്നതിന്റെ ഭാഗമായി സംഘടിപ്പിച്ച യാത്രയയപ്പ് സഹപ്രവരത്തകർ വ്യത്യസ്തമാക്കി. ഡെപ്യൂടി സൂപ്രണ്ട് ഡോ. ജമാൽ അഹ്മദിൻ്റെ നേതൃത്വത്തിൽ ആശുപത്രിയിലെ ഒരു കൂട്ടം ജീവനക്കാരായിരുന്നു പരിപാടിയുടെ ചുക്കാൻ പിടിച്ചത്. എല്ലാ സാമ്പ്രദായിക രീതികളും മാറ്റിവച്ചു കൊണ്ടുള്ള യാത്രയയപ്പാണ് ചടങ്ങിനെ വ്യത്യസ്തമാക്കിയത്.

General Hospital | പതിവിൽ നിന്ന് വിഭിന്നം; കാസർകോട് ജെനറൽ ആശുപത്രി സൂപ്രണ്ടിന്റെ യാത്രയയപ്പ് വേറിട്ടതാക്കി സഹപ്രവർത്തകർ

കലാസ്വാദകൻ കൂടിയായ സൂപ്രണ്ടിൻ്റെ അഭിരുചിക്കനുസരിച്ച് നൃത്തവും സംഗീതവും ആദരവും കോർത്തിണക്കിയ പരിപാടികൾ രാത്രി വരെ നീണ്ടു. മുന്നൂറിലധികം പേർ നിരന്ന സദസിനെ സാക്ഷിയാക്കി ആശുപത്രിയിലെ കരാർ അടിസ്ഥാനത്തിൽ ശുചീകരണ ജോലി ചെയ്യുന്ന കുടുംബശ്രീ പ്രവർത്തക സുമതി പൊന്നാടയണിയിച്ച് ജെനറൽ ആശുപത്രിയുടെ ആദരവ് കൈമാറി. ജെനറൽ ആശുപത്രിയുടെ ദത്തുപുത്രൻ സുന്ദരൻ മെമൻ്റോ സൂപ്രണ്ടിന് സമ്മാനിച്ചു.

ഒദ്യോഗിക പ്രോടോകോളുകളും താരപരിവേഷമുള്ള വിഐപികളും ഇല്ലാതിരുന്ന പരിപാടിയിൽ ഡെപ്യൂടി സൂപ്രണ്ട് മാത്രമാണ് ഡോ. രാജാറാമിനെ കുറിച്ച് ഹ്രസ്വ പ്രസംഗം നടത്തിയത്. നഴ്സിംഗ് സ്കൂൾ വിദ്യാർഥികൾ, ജീവനക്കാർ, അവരുടെ കുടുംബാംഗങ്ങൾ, ആശാ പ്രവർത്തകർ എന്നിവരെല്ലാം മികച്ച കലാപ്രകടനങ്ങൾ കൊണ്ട് സ്ഥാനമൊഴിയുന്ന സൂപ്രണ്ടിന് തങ്ങളുടെ ആദരവ് നൽകി. ഫോടോയും ചിത്രങ്ങളും പുസ്തകങ്ങളും ഉൾപെടെ സദസിൽ നിന്ന് സമ്മാനങ്ങളും സൂപ്രണ്ടിന് ഏറെ ലഭിച്ചു.

ലൈവ് ചായക്കട, ഉപ്പിലിട്ട പഴവർഗങ്ങൾ, മധുര പലഹാരങ്ങൾ, കേക് തുടങ്ങിയവയുടെ സ്റ്റാളുകൾ ചടങ്ങിൽ ശ്രദ്ധയാകർഷിച്ചു. രാജറാമിൻ്റെ ഛായാചിത്രമുള്ള കേകും ചടങ്ങിൽ മുറിച്ചു. ലാബ് ടെക്നീഷ്യൻ ദീപക് പരിപാടി അവതരിപ്പിച്ചു. ജെ എച് ഐ ശീജിത്ത് സ്വാഗതവും നഴ്സിംഗ് ഓഫീസർ അനീഷ് നന്ദിയും പറഞ്ഞു. ഇലക്ട്രീഷ്യൻ ഹരീഷ്, ആബുലൻസ് ഡ്രൈവർ സാബിർ, സെക്യൂരിറ്റി സ്റ്റാഫ് ശ്രീധരൻ, പൊതു പ്രവർത്തകൻ ഖലീൽ ശെയ്ഖ് എന്നിവർ നേതൃത്വം നൽകി.

Keywords: News, Kasaragod, Kerala, Kasaragod General Hospita,l Superintendent, Sent off, Kasaragod General Hospital Superintendent sent off by his colleagues.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia