Arts Fest | സംസ്ഥാന സ്കൂൾ കലോത്സവത്തിൽ വഞ്ചിപ്പാട്ടിലും ഇംഗ്ലീഷ് പദ്യം ചൊല്ലലിലും ഇരട്ട നേട്ടവുമായി ഗൗരി വിധുബാല
Jan 10, 2024, 15:31 IST
നീലേശ്വരം: (KasargodVartha) സംസ്ഥാന സ്കൂൾ കലോത്സവത്തിൽ വഞ്ചിപ്പാട്ടിലും ഇൻഗ്ലീഷ് പദ്യം ചൊല്ലലിലും ഇരട്ട നേട്ടവുമായി നീലേശ്വരം രാജാസ് ഹയർ സെകൻഡറി സ്കൂൾ പ്ലസ് വൺ വിദ്യാർഥിനി ഗൗരി വിധുബാല. ഇൻഗ്ലീഷ് പദ്യം ചൊല്ലലിൽ എ ഗ്രേഡ് നേടിയപ്പോൾ വഞ്ചിപ്പാട്ടിലും വിധുബാലയുടെ ടീം എ ഗ്രേഡ് സ്വന്തമാക്കി.
കഴിഞ്ഞ വർഷം എറണാകുളത്ത് വെച്ച് നടന്ന സിബിഎസ്ഇ സംസ്ഥാന കലോത്സവത്തിൽ ഇൻഗ്ലീഷ് പദ്യം ചൊല്ലലിൽ സംസ്ഥാനത്ത് ഒന്നാമതായിരുന്നു. നീലേശ്വരം പടിഞ്ഞാറ്റം കൊഴുവൽ സ്വദേശിനിയാണ്. പട്ല ഹയർ സെകൻഡറി സ്കൂൾ അധ്യാപകൻ സി ബാലചന്ദ്രൻ - കരിന്തളം ഗവ. കോളജ് അധ്യാപിക കെ വിദ്യ ദമ്പതികളുടെ മകളാണ്.