Mahmood Brand | കാസർകോട് നഗരത്തിലെ വസ്ത്രക്കട ഉടമ കുഴഞ്ഞുവീണ് മരിച്ചു
Jan 30, 2024, 20:22 IST
മൊഗ്രാൽ: (KasaragodVartha) കാസർകോട് നഗരത്തിലെ വസ്ത്രക്കട ഉടമ കുഴഞ്ഞുവീണ് മരിച്ചു. മൊഗ്രാൽ യൂനാനി ആശുപത്രിക്ക് സമീപത്തെ പരേതരായ സൈനുദ്ദീൻ-ആസ്യ ഉമ്മ ദമ്പതികളുടെ മകൻ മഹ്‍മൂദ് (42) ആണ് മരിച്ചത്. കാസർകോട്ടെ പ്രശസ്തമായ ബ്രാൻഡ് എന്ന സ്ഥാപനത്തിന്റെ ഉടമസ്ഥരിലൊരാളായിരുന്നു.
ചൊവ്വാഴ്ച വൈകീട്ടോടെയായിരുന്നു സംഭവം. കടയിൽ വെച്ച് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് ഓടോറിക്ഷയിൽ ആശുപത്രിയിലേക്ക് സ്വയം പോയെങ്കിലും വഴിമധ്യേ കുഴഞ്ഞുവീഴുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
വലിയൊരു സുഹൃദ് ബന്ധത്തിനുടമയായ മഹ്‌മൂദിന്റെ ആകസ്മിക വിയോഗം അദ്ദേഹത്തെ അടുത്തറിയാവുന്നവർക്കും നാട്ടിനും കണ്ണീരായി. ജനുവരി 28ന് കാസർകോട് ഗവ. കോളജിൽ സംഘടിപ്പിച്ച 'കിനാവിലെ ജി സി കെ' പൂർവവിദ്യാർഥി സംഗമത്തിലും സജീവ സാന്നിധ്യമായിരുന്നു. മൃതദേഹം ബുധനാഴ്ച രാവിലെ ഏഴ് മണിയോടെ മൊഗ്രാൽ വലിയ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കും.
ഭാര്യ: റംല മഞ്ചേശ്വരം. മക്കൾ: ജിഷാൻ, വാസി (ഇരുവരും വിദ്യാർഥികൾ), ഫാത്വിമ. സഹോദരങ്ങൾ: അബ്ബാസ്, അബ്ദുല്ല, സിദ്ദീഖ്, ഖാലിദ്, ഔഫ്, ഉമ്മു ഹലീമ, റശീദ, ശംസീന.
Keywords: Top-Headlines, Kasargod, Kasaragod-News, Kerala, Kerala-News, Obituary, Garment shop, Died, Garment shop owner collapsed and died in Kasaragod. < !- START disable copy paste -->