Arrested | നിരവധി ചന്ദനമര മോഷണ കേസുകളിലെ പ്രതികളായ കാസര്‍കോട് സ്വദേശികളടക്കം 5 പേര്‍ കൊല്ലത്ത് അറസ്റ്റില്‍; പിടിയിലായവരില്‍ യുവതിയും
Dec 15, 2023, 19:43 IST
കൊല്ലം: (KasargodVartha) നിരവധി ചന്ദനമര മോഷണ കേസുകളിലെ പ്രതികളായ കാസര്‍കോട് സ്വദേശികളടക്കം അഞ്ച് പേര്‍ കൊല്ലത്ത് അറസ്റ്റിലായി. പിടിയിലായവരില്‍ ഒരു യുവതിയുമുണ്ട്. വിദ്യാനഗര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ അബ്ദുല്‍ കരീം (49), ബേഡകം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ശാഫി (32), കൊല്ലത്തെ അല്‍ബാന്‍ ഖാന്‍ (39), അബ്ദുല്‍ മജീദ് (43) എന്നിവരും ബംഗ്ലൂരു സ്വദേശിനിയായ നേത്രാവതി (43) എന്നിവരെയാണ് കൊട്ടിയം പൊലീസ് അറസ്റ്റ് ചെയ്തത്.
ജില്ലയില്‍ വിവിധ പൊലീസ് സ്റ്റേഷന്‍ പരിധികളിലായി രെജിസ്റ്റര്‍ ചെയ്ത ചന്ദനമര മോഷണ കേസുകളുമായി ബന്ധപ്പെട്ട് കൊല്ലം സിറ്റി ജില്ലാ പൊലീസ് മോധാവി വിവേക് കുമാറിന്റെ നിര്‍ദേശപ്രകാരം ഡാന്‍സാഫ് ടീം അംഗങ്ങളും കൊട്ടിയം പൊലീസും ചേര്‍ന്ന് നടത്തിയ രഹസ്യ നീക്കത്തിലൂടെയാണ് ഇവര്‍ പിടിയിലായത്. കൊട്ടിയത്തെ ലോഡ്ജില്‍ രണ്ട് മുറികളിലായി താമസിച്ച് വരുന്നതിനിടെയാണ് കഴിഞ്ഞ ദിവസം രാത്രി 08.30 മണിയോടെ പൊലീസ് പ്രതികളെ പിടികൂടിയത്.
ഇവരില്‍ നിന്നും മരം മുറിക്കാന്‍ വേണ്ടി ഉപയോഗിക്കുന്ന അറക്ക വാളുകളും പണവും പൊലീസ് കണ്ടെടുത്തു. കൊട്ടിയം ഇന്‍സ്‌പെക്ടര്‍ വിനോദിന്റെ നേതൃത്വത്തില്‍ എസ് ഐ നിതിന്‍ നളന്‍, എ എസ് ഐ ഫിറോസ്, സിപിഒ മാരായ പ്രവീണ്‍ ചന്ദ്, സന്തോഷ് ലാല്‍, ബിന്ദു, രമ്യ എന്നിവരും ഡാന്‍സാഫ് ടീമംഗങ്ങളായ എ എസ് ഐ ബൈജു ജെറോം, എസ് സിപിഒ-മാരായ സജു, സീനു, മനു, എന്നിവരും അടങ്ങിയ പൊലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്.

Keywords: Gang of sandalwood thieves Arrested, Kollam, News, Sandalwood, Crime, Police, Arrested, Raid, Accused, Kerala.