Found Dead | വീട്ടമ്മയെ കിണറിൻ്റെ കമ്പിയിൽ മരിച്ച നിലയിൽ കണ്ടെത്തി
Jul 12, 2023, 10:51 IST
പിലിക്കോട്: (www.kasargodvartha.com) വീട്ടമ്മയെ കിണറിൻ്റെ കമ്പിയിൽ മരിച്ച നിലയിൽ കണ്ടെത്തി. പിലിക്കോട് വയലിലെ പരേതനായ കാര്യത്ത് കണ്ണൻ്റെ ഭാര്യ വെങ്ങാട്ട് ശാന്ത (63) യാണ് മരിച്ചത്.
ചൊവ്വാഴ്ച രാത്രി ഭക്ഷണം കഴിച്ച് ഉറങ്ങാൻ കിടന്നതായിരുന്നു. ബുധനാഴ്ച പുലർചെ ആറു മണിയോടെ വീട്ടുകാർ ഉണർന്ന് നോക്കിയപ്പോഴാണ് തൊട്ടടുത്ത് താമസിക്കുന്ന സഹോദരൻ രാജീവൻ്റെ വീട്ടുകിണറിൻ്റെ കമ്പിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
വിവരമറിഞ്ഞ് ചന്തേര പൊലീസ് സ്ഥലത്തെത്തി പരിയാരത്തെ കണ്ണൂർ മെഡികൽ കോളജ് ആശുപത്രിയിലേക്ക് പോസ്റ്റ് മോർടത്തിനായി മാറ്റി. പരേതരായ അമ്പാടി - പാറു ദമ്പതികളുടെ മകളാണ്. മറ്റ് സഹോദരങ്ങൾ: പവിത്രൻ കരിവെള്ളൂർ, ശ്യാമള, ശോഭ, ശൈലജ.
Keywords: News, Kasaragod, Kerala, Pilicode, Obituary, Found Dead, Well, Woman found dead.
< !- START disable copy paste -->