ഉദുമ നിയോജക മണ്ഡലം സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കാൻ മുൻ പ്രവാസി മൗവ്വൽ മുഹമ്മദ് രംഗത്ത്
Mar 20, 2021, 14:19 IST
ഉദുമ: (www.kasargodvartha.com 20.03.2021) പതിറ്റാണ്ടുകളായി പള്ളിക്കരയുടെ സാമൂഹ്യ സാംസ്കാരിക വിദ്യാഭ്യാസ മേഖലകളിൽ സുപരിചിതനായ പൊതുപ്രവർത്തകൻ മൗവ്വൽ മുഹമ്മദ് സ്വതന്ത്ര സ്ഥാനാർഥിയായി നാമനിർദേശ പത്രിക സമർപിച്ചു.
ഒരുപാട് കാലത്തെ പ്രവാസ ജീവിതത്തിനിടയിൽ നിരവധി പ്രവാസി സംഘടനകളിലും സജീവ സാന്നിധ്യമായിരുന്നു അദ്ദേഹം. കാസർകോട് ജില്ലക്കാരുടെ യുഎഇയിലെ കൂട്ടായ്മയായ 'കെസെഫിൻ്റെ മുൻ സെക്രടറി കൂടിയായിരുന്നു. പള്ളിക്കരയിലെ പ്രമുഖ വിദ്യാഭ്യാസ സംരംഭമായ എഡ്യുകേഷണൽ സൊസൈറ്റിയുടെ സെക്രടറി, എം ഇ എസ് ജില്ലാ ജോയൻ്റ് സെക്രടറി, വേൾഡ് മലയാളി കൗൺസിൽ ജില്ലാ വൈസ് പ്രസിഡൻ്റ് എന്നിങ്ങനെ വിവിധ സാമൂഹ്യ സാംസ്കാരിക സംഘടനകളിൽ പ്രവർത്തിച്ച് വരുന്ന മൗവ്വൽ മുഹമ്മദ് പരിസ്ഥിതി പ്രവർത്തകൻ എന്ന നിലയിലും നാട്ടുകാരുടെ പ്രിയങ്കരനാണ്.
സ്ഥാനാർഥിത്വത്തിലൂടെ നാടിൻ്റെ സമഗ്ര വികസനവും, ജനങ്ങളുടെ സാമൂഹിക മുന്നേറ്റവും, വിദ്യാഭ്യാസ പുരോഗതിയും, കാർഷിക മേഖലയിലെ ഉന്നമനവുമാണ് ലക്ഷ്യമിടുന്നതെന്ന് മൗവ്വൽ മുഹമ്മദ് പറഞ്ഞു.
ഗൾഫിലെ പ്രതിസന്ധിയിൽ പലതും നഷ്ടപ്പെട്ട് തിരിച്ചെത്തുന്ന പ്രവാസികളുടെ പുനരധിവാസം യാഥാർഥ്യമാക്കുക, പ്രായഭേദമന്യെ എല്ലാ പ്രവാസികൾക്കും പെൻഷൻ ഏർപ്പെടുത്തുക, എന്നിങ്ങനെയുള്ള വിഷയങ്ങൾ ഉത്തരവാദിത്വപ്പെട്ടവരുടെ ശ്രദ്ധയിൽ കൊണ്ടുവരാൻ പരിശ്രമിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Keywords: Kasaragod, Kerala, News, Movval Mohammad, Uduma, Movval, Constituency, Candidate, Top-Headlines, Former expatriate Movval Mohammad is all set to contest from Uduma constituency as an independent candidate.