നിയന്ത്രണം വിട്ട കാര്‍ മണ്‍തിട്ടയില്‍ ഇടിച്ചു മറിഞ്ഞ് അഞ്ച് പേര്‍ക്ക് ഗുരുതരം
വെള്ളരിക്കുണ്ട്: (www.kasargodvartha.com 11.10.2020) വെള്ളരിക്കുണ്ട് കല്ലഞ്ചിറയില്‍ നിയന്ത്രണം വിട്ട കാര്‍ മണ്‍തിട്ടയില്‍ ഇടിച്ചു മറിഞ്ഞ് അഞ്ച് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. കാഞ്ഞങ്ങാട് പടന്നക്കാട് സ്വദേശികളായ മുഹമ്മദ് കുഞ്ഞി (47), കെ വി കേളന്‍ (70), ബാദുഷ (47), മധു (39), ബിജു (39) എന്നിവര്‍ക്കാണ് പരിക്കേറ്റത്.
വെള്ളരിക്കുണ്ട് സ്വകാര്യ ആശുപത്രിയില്‍ പ്രാഥമിക ചികിത്സയ്ക്കു ശേഷം പരിക്കേറ്റവരെ കണ്ണൂരിലെ ആശുപത്രിയിലേക്കു മാറ്റി. ഞായറാഴ്ച വൈകിട്ട് നാലുമണിയോടെയാണ് അപകടം. കരിന്തളത്തെ ആട് ഫാമിലേക്കു ആടുക്കള എടുക്കുന്നതിനായാണ് പിന്‍ഭാഗം പിക്അപ് ലോറി മോഡലുള്ള കാറില്‍ ഇവര്‍ വെള്ളരിക്കുണ്ട് കല്ലഞ്ചിറ ഭാഗത്തേക്ക് വന്നത്.
ഇറക്കത്തില്‍ നിയന്ത്രണം വിട്ട കാര്‍ മണ്‍തിട്ടയിലെ പാറ കല്ലില്‍ ഇടിച്ചു നില്‍ക്കുകയായിരുന്നു. അപകട വിവരം അറിഞ്ഞു ഓടിക്കൂടിയ നാട്ടുകാരാണ് പരിക്കേറ്റവരെ ആശുപത്രിയില്‍ എത്തിച്ചത്. വെള്ളരിക്കുണ്ട് പോലീസും സ്ഥലത്ത് എത്തിയിരുന്നു.
Keywords: Vellarikundu, news, Kerala, Kasaragod, Car-Accident, Injured, hospital, Top-Headlines, Five persons were seriously injured when a car overturned on the ground