city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

KSRTC | കാസര്‍കോട്ടെ ആദ്യ 'ഗ്രാമവണ്ടി'യുടെ ഉദ്ഘാടനം നിര്‍വഹിച്ചു; കന്നിയാത്രയില്‍ ജനപ്രതിനിധികളോടൊപ്പം മന്ത്രിയും; കെഎസ്ആര്‍ടിസിയുടെ സേവനം എല്ലാവരിലേക്കും ലഭ്യമാക്കുകയാണ് ലക്ഷ്യമെന്ന് ആന്റണി രാജു

കുമ്പള: (KasargodVartha) കെ.എസ്.ആര്‍.ടി.സിയുടെ സേവനം ഗ്രാമവണ്ടി പദ്ധതിയിലൂടെ എല്ലാവര്‍ക്കും ലഭ്യമാക്കുക എന്നതാണ് ലക്ഷ്യമെന്ന് സംസ്ഥാന ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു. കുമ്പള ഗ്രാമപഞ്ചായത്തും കെ.എസ്.ആര്‍.ടി.സിയും സംയുക്തമായി ആരംഭിക്കുന്ന 'ഗ്രാമവണ്ടി' പദ്ധതി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. തദ്ദേശ സ്വയംഭരണ സ്ഥാപനവും കേരള സ്റ്റേറ്റ് റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷനും ഉള്‍നാടുകളിലെ യാത്രാക്ലേശം പരിഹരിക്കുക എന്ന ലക്ഷ്യത്തോടെ സംയുക്തമായി കൊണ്ടുവന്ന പദ്ധതിയാണ് ഗ്രാമവണ്ടി.
  
KSRTC | കാസര്‍കോട്ടെ ആദ്യ 'ഗ്രാമവണ്ടി'യുടെ ഉദ്ഘാടനം നിര്‍വഹിച്ചു; കന്നിയാത്രയില്‍ ജനപ്രതിനിധികളോടൊപ്പം മന്ത്രിയും; കെഎസ്ആര്‍ടിസിയുടെ സേവനം എല്ലാവരിലേക്കും ലഭ്യമാക്കുകയാണ് ലക്ഷ്യമെന്ന് ആന്റണി രാജു

മംഗലാപുരത്തെ വിവിധ കോളേജുകളില്‍ പഠിക്കുന്ന മഞ്ചേശ്വരത്തെ വിദ്യാര്‍ത്ഥികളുടെ ബസ് കണ്‍സെഷന്‍ എന്ന ഏറെക്കാലത്തെ സ്വപ്നം സംസ്ഥാന സര്‍ക്കാര്‍ സാക്ഷാത്കാരമാക്കി. എ.ഐ ക്യാമറ കൊണ്ടുവന്നപ്പോള്‍ പല തരത്തിലുള്ള ആക്ഷേപങ്ങള്‍ പല കോണില്‍ നിന്നും വന്നിരുന്നു. എ.ഐ ക്യാമറ വന്നതിന് ശേഷം വാഹനാപകടങ്ങളും ട്രാഫിക്ക് നിയമലംഘനങ്ങളും കുറഞ്ഞു. സംസ്ഥാന സര്‍ക്കാര്‍ വിജയകരമായി നടപ്പിലാക്കിയ രാജ്യത്ത് തന്നെ മാതൃകയായ എഐ ക്യാമറയെകുറിച്ച് പഠിക്കാന്‍ കര്‍ണ്ണാടക, മഹാരാഷട്ര പോലെയുള്ള സംസ്ഥാനങ്ങളില്‍ നിന്നും ഉദ്യോഗസ്ഥര്‍ വന്നുകൊണ്ടിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു.
ഉദ്ഘാടനത്തിനോടനനുബന്ധിച്ച് ഗ്രാമവണ്ടിയുടെ ആദ്യ സര്‍വ്വീസ് സൗജന്യമായിരുന്നു. ഫ്ളാഗ് ഓഫിന് ശേഷമുള്ള കന്നിയാത്രയില്‍ ജനപ്രതിനിധികളോടൊപ്പം മന്ത്രിയും പങ്കെടുത്തു.
    
KSRTC | കാസര്‍കോട്ടെ ആദ്യ 'ഗ്രാമവണ്ടി'യുടെ ഉദ്ഘാടനം നിര്‍വഹിച്ചു; കന്നിയാത്രയില്‍ ജനപ്രതിനിധികളോടൊപ്പം മന്ത്രിയും; കെഎസ്ആര്‍ടിസിയുടെ സേവനം എല്ലാവരിലേക്കും ലഭ്യമാക്കുകയാണ് ലക്ഷ്യമെന്ന് ആന്റണി രാജു

എ.കെ.എം.അഷ്റഫ് എം.എല്‍.എ അധ്യക്ഷത വഹിച്ചു. കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി.എ.സൈമ, മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഷമീന ടീച്ചര്‍ എന്നിവര്‍ മുഖ്യാതിഥികളായി. കുമ്പള ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് നാസിര്‍ മൊഗ്രാല്‍, കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ അഷ്റഫ് കര്‍ള, ജില്ലാ പഞ്ചായത്ത് അംഗം ജമീല സിദ്ധീഖ്, കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ പ്രേമ ഷെട്ടി, സീനത്ത് നസീര്‍, കുമ്പള ഗ്രാമപഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍മാരായ എം.സബൂറ, നസീമ ഖാലിദ്, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ബി.എ.റഹ്മാന്‍, കുമ്പള ഗ്രാമപഞ്ചായത്ത് അംഗങ്ങളായ അന്‍വര്‍ ഹുസൈന്‍, കെ.മോഹനന്‍, യൂസഫ് ഉളുവാര്‍, പുഷ്പലത പി.ഷെട്ടി, രവി രാജ്, പി.കെ.ആയിഷത്ത് റസിയ, എസ്.പ്രേമലത, പി.സുലോചന, എസ്.ശോഭ, എം.അജയ്, അനില്‍ കുമാര്‍, സി.എം.മുഹമ്മദ്, താഹിറ ജി. ശംസീര്‍, കെ.അബ്ദുല്‍ റിയാസ്, എം.കൗലത്ത് ബീവി, വിവേകാനന്ദ ഷെട്ടി, വിദ്യാ എന്‍ പൈ, പ്രേമാവതി, എം.അബ്ബാസ്, മഞ്ചുനാഥ ആല്‍വ, എ.കെ.ആരിഫ്, വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിനിധികളായ ബി.എന്‍.മുഹമ്മദ് അലി, ലോകനാഥ ഷെട്ടി, സി.എ.സുബൈര്‍, ജയറാം ബല്ലംകുടില്‍, സണ്ണി അരമന, പ്രതീപ്, താജുദ്ധീന്‍ മൊഗ്രാല്‍, അഹമ്മദ് അലി കുമ്പള, രാഘവ ചേരാല്‍, പ്രജു കെ. ബള്ളൂര്‍, മഹമൂദ് കൈക്കമ്പ, സിദ്ധീഖ് കൊടിയമ്മ, ഹസൈനാര്‍ നുള്ളിപ്പാടി, കെ.എസ്.ആര്‍.ടി.സി എക്സിക്യൂട്ടീവ് ഡയറക്ടര്‍ അഡ്മിനിസ്ട്രേഷന്‍ ആന്റ് ഓപ്പറേഷന്‍ ജി.പി.പ്രദീപ് കുമാര്‍, കെ.എസ്.ആര്‍.ടി.സി നോര്‍ത്ത് എക്സിക്യൂട്ടീവ് ഡയറക്ടര്‍, വി.മനോജ് കുമാര്‍, കെ.എസ്.ആര്‍.ടി.സി ക്ലസ്റ്റര്‍ ഓഫീസര്‍ കെ.പ്രിയേഷ് കുമാര്‍, മോഹന്‍ കുമാര്‍ പാടി, ബിജു ജോണ്‍, സി.എച്ച്.ഹരീഷ് കുമാര്‍, കുമ്പള ഗ്രാമ പഞ്ചായത്ത് സെക്രട്ടറി വിരാജ് തമ്പുരാന്‍, അഷ്റഫ് കൊടിയമ്മ എന്നിവര്‍ സംസാരിച്ചു. കുമ്പള ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് യു.പി.താഹിറ യൂസഫ് സ്വാഗതവും കെ.എസ്.ആര്‍.ടി.സി വിജിലന്‍സ് ഓഫീസറും ഗ്രാമവണ്ടി സ്പെഷ്യല്‍ ഓഫീസറുമായ വി.എം.താജുദ്ധീന്‍ സാഹിബ് നന്ദിയും പറഞ്ഞു.
       
KSRTC | കാസര്‍കോട്ടെ ആദ്യ 'ഗ്രാമവണ്ടി'യുടെ ഉദ്ഘാടനം നിര്‍വഹിച്ചു; കന്നിയാത്രയില്‍ ജനപ്രതിനിധികളോടൊപ്പം മന്ത്രിയും; കെഎസ്ആര്‍ടിസിയുടെ സേവനം എല്ലാവരിലേക്കും ലഭ്യമാക്കുകയാണ് ലക്ഷ്യമെന്ന് ആന്റണി രാജു
   
KSRTC | കാസര്‍കോട്ടെ ആദ്യ 'ഗ്രാമവണ്ടി'യുടെ ഉദ്ഘാടനം നിര്‍വഹിച്ചു; കന്നിയാത്രയില്‍ ജനപ്രതിനിധികളോടൊപ്പം മന്ത്രിയും; കെഎസ്ആര്‍ടിസിയുടെ സേവനം എല്ലാവരിലേക്കും ലഭ്യമാക്കുകയാണ് ലക്ഷ്യമെന്ന് ആന്റണി രാജു
   
KSRTC | കാസര്‍കോട്ടെ ആദ്യ 'ഗ്രാമവണ്ടി'യുടെ ഉദ്ഘാടനം നിര്‍വഹിച്ചു; കന്നിയാത്രയില്‍ ജനപ്രതിനിധികളോടൊപ്പം മന്ത്രിയും; കെഎസ്ആര്‍ടിസിയുടെ സേവനം എല്ലാവരിലേക്കും ലഭ്യമാക്കുകയാണ് ലക്ഷ്യമെന്ന് ആന്റണി രാജു
    
KSRTC | കാസര്‍കോട്ടെ ആദ്യ 'ഗ്രാമവണ്ടി'യുടെ ഉദ്ഘാടനം നിര്‍വഹിച്ചു; കന്നിയാത്രയില്‍ ജനപ്രതിനിധികളോടൊപ്പം മന്ത്രിയും; കെഎസ്ആര്‍ടിസിയുടെ സേവനം എല്ലാവരിലേക്കും ലഭ്യമാക്കുകയാണ് ലക്ഷ്യമെന്ന് ആന്റണി രാജു

Keywords: KSRTC, Grama Vandi, Kumbla, Malayalam News, Kerala News, Kasaragod News, Minister Antony Raju, First Grama Vandi in Kasaragod district inaugurated.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia