നീലേശ്വരത്ത് പെട്രോള്‍ പമ്പില്‍ തീപിടിത്തം; ജനറേറ്റര്‍ കത്തി നശിച്ചു
Dec 12, 2020, 17:37 IST
നീലേശ്വരം: (www.kasargodvartha.com 12.12.2020) ബസ് സ്റ്റാന്‍ഡിനു സമീപം രാജാറോഡിലെ പെട്രോള്‍ പമ്പില്‍ തീപിടുത്തം. ജനറേറ്റര്‍ കത്തി നശിച്ചു. ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിക്കാണ് സംഭവം. വിവരമറിഞ്ഞു സ്ഥലത്ത് എത്തിയ നീലേശ്വരം പോലീസും അഗ്‌നി രക്ഷാ സേനയും സംയുക്തമായാണ് തീയണച്ചത്.
ഷോട് സര്‍ക്യുടാണ് തീപിടുത്തത്തിന് കാരണമെന്നും ആളപായമുണ്ടായില്ലെന്നും ഫയര്‍ഫോഴസ് അധികൃതര്‍ അറിയിച്ചു.
പെട്ടെന്ന് തീയണക്കാന്‍ സാധിച്ചതിനാലാണ് വന്‍ ദുരന്തമൊഴിവായത്.
Keywords: Kerala, News, Kasaragod, Neeleswaram, Fire, Fire force, Police, Petrol-pump, Burnt, Top-Headlines, Petrol, Fire at Nileshwaram Petrol pump; Generator burnt
< !- START disable copy paste -->