Obituary | മകൻ മരിച്ചു ദിവസങ്ങൾക്കകം മാതാവും വിടവാങ്ങി
Jan 17, 2024, 11:46 IST
തളങ്കര: (KasargodVartha) മകൻ മരിച്ച് ദിവസങ്ങൾക്കകം മാതാവും വിടവാങ്ങി. തളങ്കര കടവത്ത് ശരീഫ് മൻസിലിലെ കുമ്പള അബ്ദുൽ ഖാദറിന്റെ ഭാര്യ ആസിയ ഹജ്ജുമ്മ (95) ആണ് മരിച്ചത്. ഇവരുടെ മകൻ മുഹമ്മദ് കുഞ്ഞി (58) ഇക്കഴിഞ്ഞ ജനുവരി 10നാണ് മരിച്ചത്. ഒരാഴ്ചയ്ക്കുള്ളിലുണ്ടായ രണ്ട് മരണങ്ങളും കുടുംബത്തിന് കണ്ണീരായി.
മറ്റുമക്കൾ: അബ്ദുല്ല കുഞ്ഞി, റസാഖ്, ഖദീജ. മരുമക്കൾ: അബ്ദുർ റഹ്‌മാൻ, ഫാത്വിമ ബീവി, ഫാത്വിമത് റുഖ്സാന, റുഖിയ. സഹോദരങ്ങൾ: മൊയ്‌ദീൻ, അഹ്‌മദ് ഹാജി, ബീഫാത്വിമ, ഉമ്മു ഹലീമ, ആഇശ. ഖബറടക്കം തളങ്കര മാലിക് ദീനാർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.
Keywords: News, Malayalam News, Kasaragod, Thalangara, Mother, Son, Obitury, Few days after death of son, mother also passed away